"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
== അരുവിപ്പുറം പ്രതിഷ്ഠ ==
[[പ്രമാണം:Aruvippuram.jpg|thumb|140px|right|അരുവിപ്പുറം ക്ഷേത്രം]]
സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. [[1888]] മാർച്ച് മാസത്തിൽ [[ശിവരാത്രി]]നാളിൽ ശ്രീ നാരായണ ഗുരു [[അരുവിപ്പുറം|അരുവിപ്പുറത്ത്]] ഒരു ശിവപ്രതിഷ്ഠ നടത്തി<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/305|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 683|date = 2011 മാർച്ച് 28|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് '''നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് '''എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.<ref name=ie232>{{cite news | title = Sree Narayana Guru in a new light | url = https://web.archive.org/web/20131113133024/http://newindianexpress.com/cities/kochi/article167942.ece?service=print | publisher = Indian Express | date = 2010-12-08 | accessdate =2020-02-16 }}</ref>
 
[[ജാതിനിർണ്ണയം]] എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്