"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ് [[കുമാരനാശാൻ|കുമാരനാശാനെ]] അദ്ദേഹം കണ്ടു മുട്ടുന്നത്.
 
== അരുവിപ്പുറം ക്ഷേത്രംപ്രതിഷ്ഠ ==
[[പ്രമാണം:Aruvippuram.jpg|thumb|140px|right|അരുവിപ്പുറം ക്ഷേത്രം]]
[[1888]] മാർച്ച് മാസത്തിൽ [[ശിവരാത്രി]]നാളിൽ ശ്രീ നാരായണ ഗുരു [[അരുവിപ്പുറം|അരുവിപ്പുറത്ത്]] ഒരു ശിവക്ഷേത്രം സ്ഥാപിച്ചു<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/305|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 683|date = 2011 മാർച്ച് 28|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. [[ജാതിനിർണ്ണയം]] എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് '''നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് '''എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്. സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. അങ്ങനെ 1888ൽ ആണ് ആ സവർണ്ണമേൽക്കോയ്മയ്ക്കെതിരെയുള്ള ശ്രമം തുടങ്ങുന്നത്. അവിടെ അദ്ദേഹം ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു.
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്