"ഇടുക്കി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 108:
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. പുഷ്പങ്ങൾ, കൂൺ , മരുന്നുചെടികൾ, [[വാനില]] മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു.
=== കാർഷിക വിളകൾ ===
സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ്. [[തേയില]], കാപ്പി, റബ്ബറ്, [[തെങ്ങ്]], [[ഏലം]], [[കുരുമുളക്]] എന്നിവയാണ് പ്രധാന വിളകൾ. കാർഷികോൽപ്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകർഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങൾ നടത്തുന്നത് വൻ‌കിട കാർഷിക കമ്പനികളാണ്.
 
{{wide image|Munnar_tea_gardens.jpg|1000px|'''മൂന്നാറിലെ ഒരു ചായത്തോട്ടം.'''}}
"https://ml.wikipedia.org/wiki/ഇടുക്കി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്