"മൈസൂർ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
}}
[[ചിത്രം:Flag of Mysore.svg|right|thumb|100px|പഴയ മൈസൂർ രാജ്യത്തിന്റെ പതാക]]
എ.ഡി. 1400-നു അടുപ്പിച്ച് [[വഡയാർ രാജവംശം]] സ്ഥാപിച്ച ഒരു [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യൻ]] രാജ്യം ആണ് '''മൈസൂർ രാജ്യം'''. [[ഇന്ത്യ|ഇന്ത്യക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. 1565 ൽ വിയജനഗര സാമ്രാജ്യം അസ്തമിച്ചതോടെ രാജ്യം സ്വതന്ത്രമായി. പതിനേഴാം നൂറ്റാണ്ടിൽ നരസരാജ വൊഡയാർ ഒന്നാമന്റേയും, ചിക്കദേവ വൊ‍ഡയാറിന്റേയും കാലത്ത് രാജ്യം സ്ഥിതപുരോഗതി നേടി. ദക്ഷിണ കർണ്ണാടകയും, തമിഴ്നാടിന്റെ ചില ഭാഗങ്ങളും മൈസൂരിന്റെ ഭാഗമായത് ഇക്കാലഘട്ടത്തിലാണു. ടിപ്പുവിന്റെ കാലത്ത് മൈസൂർ മറാത്തസാമ്രാജ്യവുമായും, ഹൈദരബാദ നൈസാമുമായും, തിരുവിതാംകൂറുമായും നിരന്തരമായി യുദ്ധങ്ങളിലേർപ്പെട്ടു. ഇവരേകൂടാതെ ടിപ്പു ബ്രിട്ടീഷുകാരുമായും പലതവണ യുദ്ധം ചെയ്തു. നാലുതവണയാണ് [[ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ]] എന്ന പേരിൽ യുദ്ധങ്ങൾ നടന്നത്.
 
കൃഷ്ണരാജ വൊഡയാർ രണ്ടാമനിൽ നിന്നും 1761ൽ ഹൈദർ അലി അധികാരം പിടിച്ചെടുത്തു. മൈസൂർ രാജ്യം [[ഹൈദർ അലി|ഹൈദരലിയുടെയും]], മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെയും]] ഭരണത്തിലിരുന്ന കാലഘട്ടം [[മൈസൂർ സുൽത്താനേറ്റ്]] എന്നും അറിയപ്പെട്ടിരുന്നു. ടിപ്പുവിന്റെ കാലഘട്ടത്തിൽ രാജ്യം സൈനീകമായും, സാമ്പത്തികമായും മേഖലയിലെ സുപ്രധാനശക്തിയായി മാറി.<ref name=rich34>{{cite book | title = Why Europe Grew Rich and Asia Did Not | url = https://books.google.com/books?id=1_YEcvo-jqcC&redir_esc=y | last = Prasannan | first = Parthasarathy | isbn = 978-1-107-00030-8 | publisher = Cambridge University Press | year = 2011 }},</ref>
"https://ml.wikipedia.org/wiki/മൈസൂർ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്