"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{censor}}
[[പ്രമാണം:Paul Avril - Les Sonnetts Luxurieux (1892) de Pietro Aretino, 2.jpg|പകരം=|ലഘുചിത്രം|മിഷണറി രീതി എന്നറീയപ്പെടുന്ന ലൈംഗികരീതി]]
ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് '''ലൈംഗികത അഥവാ ലൈംഗികത്വം (Sexuality/ Sexualism )'''. സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത. ലിംഗപരമായ വ്യത്യസ്‌തകൾ, ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, കാമോദ്ദീപനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി ഉണ്ടാകുന്ന ശാരീരിക പ്രവർത്തിയായി '''ലൈംഗികബന്ധം''' നടക്കുന്നു. ജീവികളിലെ [[പ്രത്യുൽപ്പാദനം|പ്രത്യുദ്പാദനരീതികളും]] ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് '''ലൈംഗികബന്ധം, മൈഥുനം''' അഥവാ '''സംഭോഗം (Sexual Intercourse)'''. ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനതിക ഘടകങ്ങൾ പുതുതലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. മനുഷ്യർ പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും കൂടിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത് (Love making). ഭൗതികമായി പറഞ്ഞാൽ ഇണകളുടെ [[പ്രത്യുൽപ്പാദനാവയവം|പ്രത്യുല്പാദനാവയങ്ങൾ]] തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷലിംഗം
സ്ത്രീ യോനിയിൽ പ്രവേശീപ്പിച്ചു ചലിപ്പിക്കുകയാണ് സസ്തനികളിൽ ചെയ്യുന്നത്) ലൈംഗികവേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്.
 
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്