"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 727:
:{{ping|Adithyak1997 }} ഇവിടെ പലപ്പോഴും ഒരു ആവശ്യം പറഞ്ഞാൽ മറുപടി തരുന്ന കാര്യനിർവാഹകർ തീരെ ഇല്ല. ചോദിച്ചാൽ അവരു പറയും ഇത് അവരുടെ ജോലി അല്ല സമയം കിട്ടുമ്പോൾ ചെയ്യുന്ന സേവനം ആണെന്ന്. ശരിയാണ്, സേവനം തന്നെ. എന്നാൽ അതിലും ഇല്ലേ ഒരു മര്യാദ. നിങ്ങൾക്ക് ഈ കാര്യം നടക്കണമെന്നുണ്ടെങ്കിൽ അവിടെ താങ്കൾ തന്നെ ചെയ്യണം. അല്ലാതെ അഡ്മിൻസ് ചെയ്യുമെന്ന് വിചാരിക്കണ്ട. :) ഇന്നലെ ഇട്ട ഈ കുറിപ്പിനോ ഇതിനു മുൻപ് ഇട്ട സഹായമേശയിലെ കുറിപ്പിനോ സഹായമേശയിൽ ഇട്ടിട്ട് മറുപടി കിട്ടാതിരുന്നിട്ട് ഇവിടെ മുകളിൽ ആ കുറിപ്പ് റീപോസ്റ്റ് ചെയ്തിട്ടോ മറുപടി കിട്ടിയോ?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:52, 11 ഫെബ്രുവരി 2020 (UTC)
:::മറ്റൊരാളുടെ കാര്യനിർവാഹക പദവി നീക്കം ചെയ്യുന്നതിനായി '''[https://meta.wikimedia.org/wiki/Steward_requests/Permissions#Removal_of_access മെറ്റയിൽ]''' റിക്വസ്റ്റ് ഇടുന്നതിനു മുമ്പേ അതാതു വിക്കിപീഡിയയിൽ സമൂഹം തീരുമാനമാനാമെടുക്കേണ്ടതുണ്ട്. നീക്കം ചെയ്യാൻ തീരുമാനമായെങ്കിൽ അക്കാര്യം ഒരു വിശ്വസ്ഥനായ ഉപയോക്താവ് മെറ്റയിൽ അറിയിക്കുക എന്നതാണ് നടപടിക്രമം എന്ന് തോന്നുന്നു. ഇതേ വിഷയത്തിന്മേലുള്ള കുറച്ച വര്ഷങ്ങള്ക്കു മുമ്പ് ഈ താളിൽ നടന്ന ചർച്ച മുകളിൽ പത്തായത്തിൽ ആക്കിയിട്ടുണ്ട്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 14:06, 11 ഫെബ്രുവരി 2020 (UTC)
:സമൂഹം എടുത്ത തീരുമാനമാണ് മുകളിലെ നയം. അതിന്റെ മുകളിൽ ഇനി വേറെ തീരുമാനം എന്തിന്? ഉപയോക്താവിനെ വേണമെങ്കിൽ ഒരു കുറിപ്പിട്ട് അറിയിക്കാം എന്നേ ഉള്ളു. അതും നിർബന്ധമില്ല. നയത്തിനെതിരെ ആയതിനാൽ പിന്നെ അതിന്റെ മുകളിൽ ഒരു ചർച്ച ആവശ്യമുണ്ടെന്നു കരുതുന്നില്ല. വിശ്വസ്തനായ ഉപയോക്താവ് എന്നൊന്നും ഇല്ല. ഏതെങ്കിലും ഒരു യൂസർക്ക് വിക്കിയിലെ നയം ചൂണ്ടിക്കാണിച്ച് അദ്ദേഹം നയത്തിനെതിരെ ആയതിനാൽ പദവി ഒഴിവാക്കണം എന്നാവശ്യപ്പെടാം. മലയാളത്തിലെ നയം ആയതിനാൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു കൊടുക്കേണ്ടിവരും!--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 14:47, 11 ഫെബ്രുവരി 2020 (UTC)