"മിലേവ മാരിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
1886-ൽ നോവി സാഡിലെ പെൺകുട്ടികൾക്കായുള്ള ഒരു ഹൈസ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും അടുത്ത വർഷം ശ്രെംസ്ക മിട്രോവിക്കയിലെ ഒരു ഹൈസ്കൂളായി മാറി. 1890 മുതൽ മാരിക് സബാക്കിലെ റോയൽ സെർബിയൻ വ്യാകരണ സ്കൂളിൽ ചേർന്നു പഠനം തുടർന്നു. 1891-ൽ സാഗ്രെബിലെ പുരുഷന്മമാർക്കു മാത്രമായുള്ള റോയൽ ക്ലാസിക്കൽ ഹൈസ്‌കൂൾ മരിയെ ഒരു സ്വകാര്യ വിദ്യാർത്ഥിയായി ചേർക്കാൻ അവളുടെ പിതാവ് പ്രത്യേക അനുമതി നേടിയെടുത്തു. അവിടെ അവളുടെ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു വ്‌ളാഡിമിർ വരിക്കാക്. പ്രവേശന പരീക്ഷയിൽ വിജയിച്ച അവർ 1892 ൽ പത്താം ക്ലാസ് പ്രവേശനം നേടി. 1894 ഫെബ്രുവരിയിൽ ഭൗതികശാസ്ത്ര പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നേടിയ അവർ 1894 സെപ്റ്റംബറിൽ തന്റെ അവസാന വർഷ പരീക്ഷകളിൽ വിജയിച്ചു. ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അവൾ ഉയർന്ന ഗ്രേഡ് നേടിയിരുന്നു. ആ വർഷം ഗുരുതരമായ രോഗം ബാധിച്ച അവൾ സ്വിറ്റ്സർലൻഡിലേക്ക് പോകാൻ തീരുമാനിക്കുകയും നവംബർ 14 ന് സൂറിച്ചിലെ "ഗേൾസ് ഹൈസ്കൂളിൽ" പഠനം ആരംഭിക്കുകയും ചെയ്തു. 1896-ൽ മാരിക് അവളുടെ ‘മച്ചുറ-എക്സാം’ പാസാകുകയും ഒരു സെമസ്റ്ററിൽ സൂറിച്ച് സർവകലാശാലയിൽ മെഡിസിൻ പഠനം ആരംഭിക്കുകയും ചെയ്തു.
 
1896 അവസാനത്തോടെ, മാരിക്ക് സൂറിച്ച് പോളിടെക്നിക്കിലേക്ക് (പിന്നീട് ഈഡ്ജെനോസ്സിഷെ ടെക്നിഷെ ഹോച്ച്ഷുലെ (ETH)) മാറുകയും ഗണിതശാസ്ത്ര പ്രവേശന പരീക്ഷയിൽ ശരാശരി 4.25 ഗ്രേഡ് (സ്കെയിൽ 1–6) നേടുകയും ചെയ്തു. ആൽബർട്ട് ഐൻ‌സ്റ്റൈനിന്റെ അതേ കാലത്ത് സെക്കൻഡറി സ്കൂളുകളിൽ (വിഭാഗം VIA) ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവും പഠിപ്പിക്കുന്നതിനായുള്ള ഒരു ഡിപ്ലോമ കോഴ്സിൽ ചേർന്നു. ആറ് വിദ്യാർത്ഥികളുണ്ടായിരുന്ന അവളുടെ ഗ്രൂപ്പിലെ ഏക വനിതയും ആ വിഭാഗത്തിൽ പ്രവേശനം നേടിയ അഞ്ചാമത്തെ സ്ത്രീയും ആയിരുന്നു അവർ. സ്ത്രീകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളെ മറികടക്കാൻ തക്ക അസാധാരണമായ കഴിവുള്ള വനിതയായിരുന്നു അവർ.  അവളും ഐൻ‌സ്റ്റൈനും താമസിയാതെ അടുത്ത സുഹൃത്തുക്കളായിത്തീർന്നു. 1897/98 ലെ വിന്റർ സെമസ്റ്ററിനായി ഹൈഡെൽബർഗ് സർവകലാശാലയിൽ പഠിക്കാനായി മാരിക് ഹൈഡൽബർഗിലേക്ക് പോകുകയും ഭൗതികശാസ്ത്ര, ഗണിതശാസ്ത്ര പ്രഭാഷണങ്ങളിൽ ഒരു ഓഡിറ്ററായി പങ്കെടുക്കുകയും ചെയ്തു. 1898 ഏപ്രിലിൽ അവൾ സൂറിച്ച് പോളിടെക്നിക്കിൽ പുനപ്രവേശനം നേടി.
 
തന്റെ ഗ്രൂപ്പിലെ മറ്റ് വിദ്യാർത്ഥികളേക്കാൾ ഒരു വർഷം കഴിഞ്ഞ് 1899 ലാണ് മിലേവ മാരിക് ഇന്റർമീഡിയറ്റ് ഡിപ്ലോമ പരീക്ഷയ്ക്ക് ഹാജരായത്. അവളുടെ ഗ്രേഡ് ശരാശരിയായ 5.05 (സ്കെയിൽ 1–6) ആ വർഷം പരീക്ഷയെഴുതിയ ആറ് വിദ്യാർത്ഥികളിൽ അഞ്ചാം സ്ഥാനത്തായിരുന്നു (ഐൻ‌സ്റ്റൈൻ കഴിഞ്ഞ വർഷത്തെ സ്ഥാനാർത്ഥികളിൽ ഗ്രേഡ് ശരാശരി 5.7 നേടി ഏറ്റവും ഉന്നതസ്ഥാനം നേടിയിരുന്നു) ഭൗതികശാസ്ത്രത്തിലെ മാരിയുടെ ഗ്രേഡ് ആയ 5.5  ഐൻസ്റ്റീന്റേതിനു തുല്യമായിരുന്നു. 1900 ൽ ഗ്രേഡ് ശരാശരി 4.00 നേടിയ അവർ മാത്തമാറ്റിക്സ് ഘടകത്തിൽ (ഫംഗ്ഷൻ സിദ്ധാന്തം) ഗ്രേഡ് 2.5 മാത്രം നേടിയതോടെ അവസാന വർഷ അധ്യാപന ഡിപ്ലോമ പരീക്ഷകളിൽ പരാജയപ്പെട്ടു. എന്നാൽ  4.91 ഗ്രേഡ് ശരാശരിയോടെ ഐൻ‌സ്റ്റൈൻ നാലാം സ്ഥാനത്ത് വിജയിക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മിലേവ_മാരിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്