"അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മൂന്നാം കക്ഷി അവലംബം വേണം
വരി 50:
 
===[[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്)]]===
1954 ഏപ്രിൽ 25ന് സമസ്തയുടെ താനൂർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീൻ മുസ്‌ലിയാരും പതി അബ്ദുൽഖാദിർ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചർച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടർന്ന് അതേവർഷംതന്നെ റമളാൻ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അൻസാറുൽ മുസ്‌ലിമീൻ സംഘം ഹാളിൽ ഒരു ബഹുജന കൺവെൻഷൻ നടന്നു. അതിൽവെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി. ബി. കുട്ടിഹസൻ ഹാജി പ്രസിഡന്റും കെ. എം. മുഹമ്മദ്‌ കോയ മാത്തോട്ടം ജനറൽ സെക്രട്ടറിയുമായിരുന്നു.1959ലാണ് ആദ്യ പുനഃസംഘടന നടന്നത്. സുപ്രസിദ്ധ വാഗ്മി പൂന്താനം അബ്ദുല്ല മുസ്‌ലിയാർ പ്രസിഡന്റും ബി കുട്ടി ഹസൻ ഹാജി ജനറൽ സെക്രട്ടറിയുമായി നിലവിൽ വന്ന കമ്മിറ്റിയുടെ കാലത്താണ് സംഘടനയുടെ ഭരണഘടന തയ്യാറായത്. തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി പ്രഖ്യാപിക്കുകയും സഹകരിച്ച് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യത്യസ്ത കാലങ്ങളിൽ നടന്ന പുനഃസംഘടനകളിൽ പ്രഗല്ഭമതികളായ ഉലമാ-ഉമറാ നേതൃത്വം സംഘടനയെ മുന്നോട്ട് നയിക്കുന്നു.<ref name=":0">{{cite web|website=http://www.syskerala.com/?page_id=5}}</ref>
 
===[[സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ|സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌)]]===