"മിലേവ മാരിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
== ജീവിതരേഖ ==
1875 ഡിസംബർ 19 ന് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിലെ (ഇന്ന് [[സെർബിയ]]) ടിറ്റലിലെ ഒരു സമ്പന്ന കുടുംബത്തിൽ മിലോസ് മാരിക് (1846-1922), മരിജ റുസിക്-മാരിക് (1847-1935) എന്നിവരുടെ മൂന്ന് മക്കളിൽ മൂത്തയാളായി മിലേവ മാരിക് ജനിച്ചു.  അവളുടെ ജനനത്തിന് തൊട്ടുപിന്നാലെ, പിതാവ് സൈനിക ജീവിതം അവസാനിപ്പിക്കുകയും റൂമയിലെ പിന്നീട് സാഗ്രെബിലുമായി കോടതിയിലെ ജോലിയിൽ പ്രവേശിച്ചു.
 
1886-ൽ നോവി സാഡിലെ പെൺകുട്ടികൾക്കായുള്ള ഒരു ഹൈസ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും അടുത്ത വർഷം ശ്രെംസ്ക മിട്രോവിക്കയിലെ ഒരു ഹൈസ്കൂളായി മാറി. 1890 മുതൽ മാരിക് സബാക്കിലെ റോയൽ സെർബിയൻ വ്യാകരണ സ്കൂളിൽ ചേർന്നു പഠനം തുടർന്നു. 1891-ൽ സാഗ്രെബിലെ പുരുഷന്മമാർക്കു മാത്രമായുള്ള റോയൽ ക്ലാസിക്കൽ ഹൈസ്‌കൂൾ മരിയെ ഒരു സ്വകാര്യ വിദ്യാർത്ഥിയായി ചേർക്കാൻ അവളുടെ പിതാവ് പ്രത്യേക അനുമതി നേടിയെടുത്തു. അവിടെ അവളുടെ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു വ്‌ളാഡിമിർ വരിക്കാക്. പ്രവേശന പരീക്ഷയിൽ വിജയിച്ച അവർ 1892 ൽ പത്താം ക്ലാസ് പ്രവേശനം നേടി. 1894 ഫെബ്രുവരിയിൽ ഭൗതികശാസ്ത്ര പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നേടിയ അവർ 1894 സെപ്റ്റംബറിൽ തന്റെ അവസാന വർഷ പരീക്ഷകളിൽ വിജയിച്ചു. ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അവൾ ഉയർന്ന ഗ്രേഡ് നേടിയിരുന്നു. ആ വർഷം ഗുരുതരമായ രോഗം ബാധിച്ച അവൾ സ്വിറ്റ്സർലൻഡിലേക്ക് പോകാൻ തീരുമാനിക്കുകയും നവംബർ 14 ന് സൂറിച്ചിലെ "ഗേൾസ് ഹൈസ്കൂളിൽ" പഠനം ആരംഭിക്കുകയും ചെയ്തു. 1896-ൽ മാരിക് അവളുടെ ‘മച്ചുറ-എക്സാം’ പാസാകുകയും ഒരു സെമസ്റ്ററിൽ സൂറിച്ച് സർവകലാശാലയിൽ മെഡിസിൻ പഠനം ആരംഭിക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മിലേവ_മാരിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്