"മിലേവ മാരിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
'''മിലേവ മാരിക്''' (സെർബിയൻ സിറിലിക്: Милева Марић; ഡിസംബർ 19, 1875 - ഓഗസ്റ്റ് 4, 1948), ചിലപ്പോൾ മിലേവ മാരിക്-ഐൻ‌സ്റ്റൈൻ അല്ലെങ്കിൽ മിലേവ മാരിക്-അജ്ൻസ്റ്റാജ്ൻ (സെർബിയൻ സിറിലിക്: Милева Марић-Ајнштајн), ഒരു സെർബിയൻ ഭൗതികവിജ്ഞാനിയും ഗണിതശാസ്ത്രജ്ഞയും സർവ്വോപരി 1903 മുതൽ 1919 വരെയുള്ള കാലഘട്ടത്തിൽ [[ആൽബർട്ട് ഐൻസ്റ്റൈൻ|ആൽബർട്ട് ഐൻസ്റ്റീന്റെ]] പത്നിയുമായിരുന്നു. സൂറിച്ചിലെ പോളിടെക്നിക്കിലെ ഐൻ‌സ്റ്റൈന്റെ സഹ വിദ്യാർത്ഥികളിലെ ഏക വനിതയായിരുന്ന അവർ ഗണിതശാസ്ത്രവും ഭൗതികശാസ്ത്ര വകുപ്പ് എന്നിവയുടെ ഒരു മുഴുവൻ പഠനപദ്ധതി പൂർത്തിയാക്കിയ രണ്ടാമത്തെ വനിതയുമായിരുന്നു.<ref>{{Cite web|url=http://www.fembio.org/english/biography.php/woman/biography/mileva-maric-einstein|title=Mileva Einstein-Marić|accessdate=2016-04-10|last=Pusch|first=Luise|authorlink=Luise F. Pusch|website=fembio.org}}</ref> സഹകാരികളും അനുരാഗികളും ആയിരുന്നു, മാരിക്കിനും ഐൻ‌സ്റ്റൈനും 1902 ൽ ലിസറിൽ എന്ന ഒരു മകളുണ്ടായിരുന്നുവെങ്കിലും അവരുടെ വിധി അജ്ഞാതമാണ്. പിന്നീട് അവർക്ക് ഹാൻസ് ആൽബർട്ട്, എഡ്വേർഡ് എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ടായിരുന്നു.
 
1914-ൽ അവർ പിരിഞ്ഞതോടെ മാരിക് ആൺകുട്ടികളെയും കൂട്ടി ബെർലിനിൽ നിന്ന് സൂറിച്ചിലേക്ക് മടങ്ങി. 1919 ൽ അവർ വിവാഹമോചനം നേടുകയും ആ വർഷം ഐൻ‌സ്റ്റൈൻ വീണ്ടും വിവാഹം കഴിക്കുകയം ചെയ്തു. 1921-ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചപ്പോൾ, പണം അവരുടെ കുട്ടികളെ സഹായിക്കാനായി അവൾക്ക് പലിശ ഉപയോഗിക്കാവുന്ന രീതിയിൽ മാരിക്കനു കൈമാറി; 1930-ൽ ഏകദേശം 20-ആമത്തെ വയസ്സിൽ, അവരുടെ രണ്ടാമത്തെ മകൻ എഡ്വേർഡ് അസുഖബാധിതനാകുകയും, സ്കീസോഫ്രീനിയ എന്ന രോഗം കണ്ടെത്തുകയും ചെയ്തു. പുത്രന്റെ ആരോഗ്യ പരിപാലനത്തിനുള്ള ചെലവുകൾ കുത്തനെ ഉയർന്നതോടെ 1930 കളുടെ അവസാനത്തോടെ, മാരിക്, താനും ഐൻ‌സ്റ്റൈനും ചേർന്നു വാങ്ങിയ മൂന്ന് വീടുകളിൽ രണ്ടെണ്ണം വിൽപ്പന നടത്തി. തന്റെ കുട്ടികളുടെ ദൈനംദിന പരിചരണത്തിനായി അദ്ദേഹം പതിവായി സംഭാവനകൾ നൽകുകയും രണ്ടാമത്തെ പത്നിയോടൊപ്പം (എൽസ, ആദ്യ കസിൻ) അമേരിക്കയിലേക്ക് കുടിയേറിയതിനുശേഷവും തുടരുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മിലേവ_മാരിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്