"കാർത്തികപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Binusmul (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് DevanSali സൃഷ്ടിച്ചതാണ്
റ്റാഗുകൾ: മാറ്റിച്ചേർക്കൽ റോൾബാക്ക്
വരി 35:
}}
 
[[ആലപ്പുഴ (ജില്ല)|ആലപ്പുഴ ജില്ലയിലെ]] കാർത്തികപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''കാർത്തികപ്പള്ളി'''<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/P|title=Census of India:Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>. കയർ, മൽസ്യബന്ധനം എന്നിവയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ.
[[പ്രമാണം:VALIYAKULANGARA.JPG|ലഘുചിത്രം|വലിയകുളങ്ങര ക്ഷേത്രം]]<!--
 
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിലാണ്
 
കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
 
കാർത്തികപ്പള്ളി വില്ലേജ് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ്
 
കാർത്തികപ്പള്ളി. പഞ്ചായത്തിന്റെ വിസ്തീർണ്ണം 8.73
 
ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിൽ 14 വാർഡുകളുണ്ട്. പഞ്ചായത്തിന്റെ
 
അതിരുകൾ വടക്കുഭാഗത്ത് കുമാരപുരം, ഹരിപ്പാട് പഞ്ചായത്തുകളും, തെക്ക്
 
ചിങ്ങോലി, ആറാട്ടുപുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പള്ളിപ്പാട്
 
പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കുന്നപ്പുഴ പഞ്ചായത്തുമാണ്.
 
തിരുവിതാംകൂറിന്റെ ചരിത്രത്താളുകളിൽ ആദ്യമേതന്നെ ആലേഖനം
 
ചെയ്യപ്പെടേണ്ടുന്ന പഴമയും പെരുമയും ഈ നാടിനുണ്ട്. ക്രിസ്തുവിന്റെ
 
ശിഷ്യനായ തോമാശ്ളീഹാ സ്ഥാപിച്ച 7 പളളികളിലൊന്ന് കാർത്തികപ്പള്ളിയിൽ
 
ആയിരുന്നെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കാർത്തികപ്പള്ളി,
 
കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകൾ ചേർന്ന ഓണാട്ടുകരയുടെ ഭാഗമാണ്
 
കാർത്തികപ്പള്ളി. കരപിൻവാങ്ങിയോ, അതിശക്തമായ തിരമാലകൾ
 
അടിച്ചുണ്ടായതോ ആയ ചാരനിറം കലർന്ന വെള്ളമണലുള്ള തീരസമതലഭൂമിയാണ്
 
ഓണാട്ടുകര. മാവേലിക്കര (മഹാവേലിക്കര)വരെ ഒരുകാലത്തുണ്ടായിരുന്ന കടൽ
 
പിൻവാങ്ങിയോ അറബികടലിലെ വനനിബിഡമായ ദ്വീപുകൾ പ്രകൃതി ക്ഷോഭത്തിൽ
 
നശിച്ച് പുതിയ കരപ്രദേശം രൂപം പ്രാപിച്ചുണ്ടായതോ ആകാം കാർത്തികപ്പള്ളി
 
ദേശം എന്ന് കരുതപ്പെടുന്നു. മണ്ണിനടിയിൽ കാണപ്പെടുന്ന ജീവികളുടേയും
 
വൃക്ഷങ്ങളുടേയും അവശിഷ്ടങ്ങളും ഈ നിഗമനം ബലപ്പെടുത്തുന്നു. ഒരു കാലത്ത്
 
സമ്പൽസമൃദ്ധമായിരുന്ന കാർത്തികപ്പള്ളി രാജ്യത്തിന്റെ
 
തലസ്ഥാനമായിരുന്നു കാർത്തികപ്പള്ളി. ക്രിസ്തുവിനു ശേഷം 9-ാം ശതകത്തിൽ
 
കാർത്തികപ്പള്ളി രാജ്യം നിബിഡമായ വനഭൂമിയായിരുന്നന്ന് അനുമാനിക്കാം.
 
പ്രാചീനകാലത്ത് മാവേലിക്കര(മഹാവേലിക്കര) വരെയുണ്ടായിരുന്ന കടൽ
 
പിൻവാങ്ങിയോ അറബികടലിലെ വനനിബിഡമായ ദ്വീപുകൾ പ്രകൃതിക്ഷോഭത്തിൽ
 
നശിച്ച്, പുതിയ കരപ്രദേശം രൂപം പ്രാപിച്ചുണ്ടായതോ ആണ് കാർത്തികപ്പള്ളി
 
ദേശം എന്ന് കരുതപ്പെടുന്നു. മണ്ണിനടിയിൽ കാണപ്പെടുന്ന കാണ്ടാമരം,
 
ആഞ്ഞിലി തുടങ്ങിയ വൻമരങ്ങളും, കടൽജീവികളുടെ പുറന്തോടും,
 
തുറക്കാത്തകക്കകളും ഈ നിഗമനം ബലപ്പെടുത്തുന്നു. കാർത്തികപ്പള്ളി
 
താലൂക്കിന്റെ വടക്ക് കരിമാടിയിൽ കാണുന്ന ബുദ്ധവിഗ്രഹവും (കരുമാടി
 
കുട്ടൻ), മാവേലിക്കരയിലെ ബുദ്ധപ്രതിമയും, കൃഷ്ണപുരം കൊട്ടാരത്തിൽ
 
സൂക്ഷിച്ചിട്ടുള്ള ബുദ്ധപ്രതിമകളും വിരൽ ചൂണ്ടുന്നത് ഒരുകാലത്ത്
 
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ബുദ്ധവിഹാരമായിരുന്ന ശ്രീമൂലവാസം
 
കാർത്തികപ്പള്ളി താലൂക്കിൽ എവിടെയോ (തൃക്കുന്നപ്പുഴയിൽ ആണെന്നും
 
അഭ്യൂഹം) ആയിരുന്നെന്ന വിശ്വാസം ഉറപ്പിക്കുന്നു. തോട്ടപ്പള്ളി,
 
കരുനാഗപ്പള്ളി, മൈനാഗപ്പള്ളി (ബുദ്ധവിഹാരങ്ങളെ പള്ളി എന്ന്
 
വിളിച്ചിരുന്നു) എന്ന സ്ഥലനാമങ്ങളും പണ്ട് ഇവിടം
 
ബുദ്ധമതകേന്ദ്രമായിരുന്നുവെന്ന വിശ്വാസത്തിന് ബലമേകുന്നു. ബെറ്റിമന,
 
കരിമ്പാലി, മാർത്ത, കർത്യാപേരി എന്നീ സ്ഥലനാമങ്ങളിൽ ഡച്ച്
 
ചരിത്രകാരന്മാർ ഈ പ്രദേശങ്ങളെ പരാമർശിച്ചിട്ടുണ്ട്. എതാണ്ട് ഒരു
 
നൂറ്റാണ്ടുമുമ്പ് എഴുതിയ ആധാരത്തിൽ ഇന്നത്തെ വെട്ടുവേനിയെ വെറ്റിവെനി
 
എന്നാണ് കാണിച്ചിരിക്കുന്നത്. പഴയ വെറ്റിവെനി രാജ്യത്തിന്റെ ആസ്ഥാനം
 
ഇപ്പോൾ പള്ളിപ്പാട് വെട്ടുവേനിയിൽ നിലകൊള്ളുന്ന കരിമ്പാലിൽ
 
കോയിക്കൽ കൊട്ടാരമാണെന്ന് ഡച്ച് രേഖകളിൽ നിന്ന് അനുമാനിക്കാം.
 
വെട്ടുവേനി രാജ്യത്തിന്റെ ഭരദേവതാ ക്ഷേത്രമാണ് പിത്തമ്പിൽ. ശാസ്താവ്,
 
ഭഗവതി, ഭദ്രകാളി എന്നിങ്ങനെ മൂന്ന് പ്രതിഷ്ഠകൾ ഇവിടെ ഉണ്ട്. എ.ഡി
 
1664-ൽ വെറ്റിവേനി രാജ്യത്തിന്റെ ആസ്ഥാനം കാർത്തികപ്പള്ളിയിലേക്ക്
 
മാറ്റി. 1672 ജൂലൈ 17-ന് വെറ്റിവെനി ഡച്ചുഭരണത്തിൻകീഴിലായി. ഈ
 
പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കുരുമുളകാണ് ഡച്ചുകാരെയും
 
പോർച്ചുഗീസുകാരെയും ഇവിടേക്ക് ആകർഷിച്ചത്. കായംകുളത്തിനും
 
പുറക്കാടിനും ഇടയ്ക്കുള്ള ഈ രാജ്യം പിന്നീട് കാർത്തികപ്പളളിരാജ്യം
 
എന്നറിയപ്പെടാൻ തുടങ്ങി. മാർത്താണ്ഡവർമ്മ മഹാരാജാവ്
 
കാർത്തികപ്പള്ളി രാജ്യം തിരുവിതാംകൂറിനോട് ചേർത്തു. പത്മനാഭപുരം
 
കൊട്ടാരത്തിൽ നിന്ന് കണ്ടെടുത്ത മഹാരാജാവിന്റെ ഡയറിയിൽ കൊല്ലവർഷം
 
917 മേടം 18 മുതൽ (1742 ഏപ്രിൽ 29) ഇടവം 23 (ജൂൺ 4) വരെ അദ്ദേഹം
 
കാർത്തികപ്പളളിയിൽ ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ
 
വർഷം മിഥുനം 3-ന് (ജൂൺ 15) കൊല്ലം രാജാവുമായി കുരീപ്പുഴ വച്ച് നടന്ന
 
നിർണ്ണായകയുദ്ധത്തിൽ കാർത്തികപ്പള്ളിയിൽ നിന്നുള്ള പടയാളികളും
 
പങ്കെടുത്തിരുന്നു. ധർമ്മരാജാവ് കുട്ടിയായിരുന്ന കാലത്ത്
 
എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണം ഭയന്ന് കാർത്തികപ്പള്ളി
 
കൊട്ടാരത്തിൽ താമസിച്ചിട്ടുണ്ട്. തിരുവിതാംകൂർ രാജാക്കന്മാർ
 
താമസിക്കാൻ വരുമ്പോൾ പൂജിക്കുന്ന അനന്തശയനം ഇന്നുമുണ്ട്. ഒരുകാലത്ത്
 
സമ്പൽസമൃദ്ധമായിരുന്ന കാർത്തികപ്പള്ളി രാജ്യത്തിന്റെ തലസ്ഥാനമായി
 
നിന്ന കാർത്തികപ്പള്ളി കോയിക്കൽ കൊട്ടാരം തകർന്നടിഞ്ഞ
 
രാജാധികാരത്തിന്റെ ദു:ഖപ്രതീകം പോലെ കാർത്തികപ്പള്ളി ജംഗ്ഷനിൽ
 
തകർച്ചയെ അഭിമുഖീകരിച്ച് നിലകൊള്ളുന്നു. ക്രിസ്തുവിനു ശേഷം 9-ാം
 
ശതകത്തിൽ കാർത്തികപ്പള്ളിയിൽ ഒരു
 
ക്രിസ്ത്യൻപളളിയുണ്ടായിരുന്നതായി ചരിത്രകാരന്മാർ
 
രേഖപ്പെടുത്തിയിട്ടുണ്ട്. പളളി പണിയാൻ വനത്തിൽ നിന്നും തടി
 
വെട്ടിക്കൊള്ളാൻ രാജകൽപ്പനയുണ്ടായതായി പറയപ്പെടുന്നതിൽ നിന്നും
 
കാർത്തികപ്പള്ളിരാജ്യം നിബിഡമായ വനസമ്പത്തുള്ള പ്രദേശമായിരുന്നെന്നും
 
അനുമാനിക്കാം. കാട്ടിൽ എന്നവസാനിക്കുന്ന നൂറുകണക്കിന് വീട്ടുപേരുകളും ഈ
 
വാദത്തിന് ബലം നൽകുന്നു. ആദ്യകാലത്ത് ക്ഷേത്രമാതൃകയിൽ പണിഞ്ഞിരുന്ന
 
പളളികൾ യൂറോപ്യന്മാരുടെ ആഗമനത്തോടെ പടിഞ്ഞാറൻ വാസ്തുശിൽപമാതൃകയിൽ
 
പുതുക്കിപ്പണിതു. അക്കാലത്തെ ക്ഷേത്രവിളക്കുകളുടെ സമാനരൂപമുള്ള
 
പള്ളിവിളക്കുകൾ (കല്ലുകൊണ്ടും, ഓട് കൊണ്ടും നിർമ്മിച്ചത്)
 
കാർത്തികപ്പള്ളി സെന്റ്തോമസ്സ് ഓർത്തഡോക്സ് പള്ളിയിൽ
 
സൂക്ഷിച്ചിട്ടുണ്ട്. ഈ പള്ളി എ.ഡി 1581-ൽ പുതുക്കിപണിതു.
 
കാർത്തികപ്പള്ളി മാർത്തോമ്മാ ചർച്ച് 1906-ൽ സ്ഥാപിക്കപ്പെട്ടു.
 
മുസ്ളീം ദേവാലയമായ കാർത്തികപ്പള്ളി കൊല്ലമഠം ജമായത്ത് പള്ളിക്ക് 176
 
വർഷത്തെ പഴക്കമുണ്ട്. പ്രശസ്തമായ ഒരു കച്ചവടകേന്ദ്രമായിരുന്നു
 
ഗതകാലത്ത് കാർത്തികപ്പളളി. കാളവണ്ടിയിലും, കൈവണ്ടിയിലും
 
കെട്ടുവള്ളങ്ങളിലുമായി ചരക്കുകൾ കൊണ്ടുവരികയും വിൽപ്പന നടത്തുകയും
 
ചെയ്തിരുന്നു. തെരുവുവാണിഭം പ്രധാനമായിരുന്നതിനാൽ കാർത്തികപ്പള്ളി
 
തെരുവെന്നും അറിയപ്പെട്ടിരുന്നു. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ
 
കന്നുകാലി ചന്തയായിരുന്ന മണ്ണൂർചന്ത വെട്ടുവേനിയിലാണ്. നൂറ്റാണ്ടുകൾ
 
പഴക്കമുള്ള മേജർ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി തിരുവുത്സവം
 
പ്രസിദ്ധമാണ്. പഞ്ചായത്തതിർത്തിയിൽ നിന്നും വിളിപ്പാടകലെയാണ്
 
ചരിത്രപ്രസിദ്ധമായ അനന്തപുരം കൊട്ടാരം. രാജകോപത്തിനിരയായ കേരളകാളിദാസൻ
 
കേരളവർമ്മവലിയകോയിതമ്പുരാൻ തടവിൽ പാർപ്പിക്കപ്പെട്ടത് ഇവിടെയാണ്.
 
തിരുവിതാംകൂറിന്റെ ചരിത്രതാളുകളിൽ ആദ്യമേ തന്നെ ആലേഖനം ചെയ്യപ്പെടാൻ
 
പോന്ന പഴമയും പെരുമയും ഈ നാടിനുണ്ട്. തോമാശ്ളീഹാ സ്ഥാപിച്ച 7 പളളികളിൽ
 
ഒന്ന് കാർത്തികപ്പള്ളിയിൽ ആയിരുന്നെന്ന് ചരിത്രകാരന്മാർ
 
അഭിപ്രായപ്പടുന്നു. പിന്നോക്കജാതിയിൽ പെട്ടവർക്ക്
 
കലാസാംസ്കാരികരംഗത്ത് പ്രവേശിക്കുവാൻ വിലക്കുണ്ടായിരുന്ന കാലത്ത്
 
അക്കന്റെപറമ്പിൽ കഥകളിയോഗം സ്ഥാപിച്ച് തിരുവിതാംകൂറിൽ പ്രശസ്തനായ
 
വ്യക്തിയായിരുന്നു മഹാദേവികാട് കാട്ടിൽ തെക്കതിൽ പെരുമാൾ
 
(1866-1933). മൺമറഞ്ഞ കൊച്ചുനാണു ആശാൻ, കാർത്തികപ്പള്ളി
 
കുട്ടപ്പപണിക്കർ (കൊച്ചു കിട്ടനാശാൻ) കഥകളിരംഗത്ത് പ്രശസ്തരായ
 
നടന്മാരാണ്. കാർത്തികപ്പളളി പഞ്ചായത്ത് മുമ്പ് വെട്ടുവേനി, പുതുകുണ്ടം,
 
മഹാദേവികാട് നങ്ങ്യാർകുളങ്ങര, ചിങ്ങോലി കരകൾ ഉൾപ്പെട്ടതായിരുന്നു.
 
1962-ൽ പഞ്ചായത്ത് പുന:സംഘടിപ്പിച്ചപ്പോൾ നങ്ങ്യാർകുളങ്ങര,
 
ചിങ്ങോലി കരകൾ ചേർത്ത് ചിങ്ങോലി പഞ്ചായത്ത് രൂപീകരിച്ചു.
 
ഭൂപ്രകൃതിയും വിഭവങ്ങളും
 
കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകൾ ചേർന്ന
 
ഓണാട്ടുകരയുടെ ഭാഗമാണ് കാർത്തികപ്പള്ളി. കര പിൻവാങ്ങിയോ അതിശക്തമായ
 
തിരമാലകൾ അടിച്ചുണ്ടായതോ ആയ ചാരനിറം കലർന്ന വെള്ളമണലുള്ള തീരസമതല
 
ഭൂമിയാണ് ഓണാട്ടുകര. ആദ്യകാല നെല്ല് വിളവെടുപ്പ് ഈ ഭാഗത്തായിരുന്നതിനാൽ
 
ഓണമൂട്ടുകരയെന്നും പിന്നീടതു ലോപിച്ച് ഓണാട്ടുകര എന്നും വിളക്കപ്പെട്ടു.
 
കടലിൽ നിന്നുള്ള ജൈവാംശം മണ്ണിലുണ്ട്. നെൽവയലുകളും,
 
തെങ്ങിൻപുരയിടങ്ങളും, തോടും, ചിറകളും നിറഞ്ഞതാണ് കാർത്തികപ്പള്ളി.
 
വിസ്തൃതമായ വട്ടകായലുകളും മുണ്ടകചാലുകളും ഗ്രാമീണഭംഗിക്ക് മാറ്റു
 
കൂട്ടുന്നു. വെട്ടുവേനി, പുതുകുണ്ടം, മഹാദേവികാട് എന്നീ പ്രസിദ്ധമായ
 
മൂന്ന് കരകൾ ഈ പഞ്ചായത്തിലുണ്ട്. പ്രധാനപ്പെട്ട വിളകൾ തെങ്ങും,
 
നെല്ലുമാണ്. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുവരെ തഴപ്പായനെയ്ത്തും
 
കയർനിർമ്മാണവുമായിരുന്നു ഗ്രാമീണരുടെ മുഖ്യതൊഴിൽ. നീർച്ചാലുകളും,
 
ജലനിർഗമനതോടുകളും കാലക്രമേണ റോഡും പുരയിടങ്ങളുമായി മാറി. മഴയെ
 
ആശ്രയിച്ചും നാടൻവിത്തിനങ്ങളും ജൈവവളങ്ങളും ഉപയോഗിച്ചുമുള്ള
 
കൃഷിരീതിയാണ് പണ്ടുണ്ടായിരുന്നത്. പാടങ്ങൾ നികത്താൻ തുടങ്ങിയതോടെ
 
നീരൊഴുക്ക് തടസ്സപ്പെട്ട് നീർകെട്ടുകൾ രൂപപ്പെടുകയും മിക്ക പാടങ്ങളും
 
കൃഷി ചെയ്യാനാവാതെ തരിശിടുകയും ചെയ്യുന്നു. പമ്പ, അച്ചൻകോവിൽ
 
ആറുകളിലെ വെള്ളം കായംകുളംകായൽ വഴി അറബികടലിൽ ചെന്നുചേരുന്ന
 
പ്രധാനപ്പെട്ട തോടാണ് കാർത്തികപ്പള്ളി മങ്കുഴി (കരുവാറ്റാ). ഈ തോട്
 
കായംകുളം കായലിൽ പതിക്കുന്ന ഭാഗം പൂത്തോട് എന്നറിയപ്പെടുന്നു.
 
അടിസ്ഥാനമേഖലകൾ
 
കയർവ്യവസായരംഗത്ത് പണിയെടുക്കുന്നവരാണ് പഞ്ചായത്തിലെ 6 മുതൽ 9 വരെ
 
വാർഡിലെ ജനങ്ങളിൽ ഭൂരിപക്ഷവും. തൊണ്ടഴുക്കുന്നതിന് അനുയോജ്യമായ
 
തോടുകളും ചാലുകളും ഉള്ളതുകൊണ്ട് മറ്റ് സ്ഥലങ്ങളിൽ നിന്നും ആദ്യകാലത്ത്
 
വള്ളങ്ങളിൽ തൊണ്ട് കൊണ്ടുവരുന്നതിനും കയർ ഉൽപ്പന്നങ്ങൾ
 
ജലമാർഗ്ഗേണ വിപണികളിൽ എത്തിക്കുന്നതിനുമുള്ള സൌകര്യം
 
ഉണ്ടായിരുന്നതിനാലുമാവാം കയർ വ്യവസായം ഇവിടെ വേരൂന്നിയത്. ആറാട്ടുപുഴ
 
തരം കയറാണ് ഉൽപ്പാദിപ്പിക്കുന്നത്. പൊൻമാല പോലെ തോന്നിപോകുന്ന
 
മഹാദേവികാട് സ്പെഷ്യൽ വിപണിയിൽ പ്രസിദ്ധമാണ്. ചെറുതും വലുതുമായ 13
 
ഫർണിച്ചർ നിർമ്മാണ വിപണന യൂണിറ്റുകൾ പഞ്ചായത്തിലുണ്ട്.
 
വെട്ടുവേനി ഒരു കാലത്ത് തഴപ്പായ നിർമ്മാണത്തിന് പ്രസിദ്ധമായിരുന്നു.
 
പ്രധാനമായും അയിത്തജാതിക്കാർക്ക് പഠിക്കാനും പഠിപ്പിക്കാനുമായി മൂന്നാം
 
ക്ളാസ്സ് വരെയുള്ള ഒരു സർക്കാർ പള്ളിക്കൂടം മഹാദേവികാട്ട്
 
സ്ഥാപിക്കപ്പെട്ടിരുന്നു. ഈ സ്കൂൾ ആണ് ഇപ്പോൾ മഹാദേവികാട്
 
ഗവ.യു.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. പണ്ടുണ്ടായിരുന്ന
 
പെൺപള്ളിക്കൂടവും കിഴക്കേ ആൺ പള്ളിക്കൂടവും സംയോജിപ്പിച്ചതാണ്
 
ഇന്നത്തെ കാർത്തികപ്പള്ളി ഗവ.യു.പി.എസ്. ഓർത്തഡോക്സ് സുറിയാനി
 
പള്ളിയുടെ അഭിമുഖ്യത്തിൽ 30 വർഷം പ്രവർത്തിച്ച യു.പി സ്കൂൾ
 
1949-ൽ സെന്റ് തോമസ്സ് ഹൈസ്കൂൾ ആക്കി ഉയർത്തി. 1962-ലെ പഞ്ചായത്ത്
 
പുന:സംഘടനയെ തുടർന്ന് കാർത്തികപ്പള്ളി സെന്റ് തോമസ്സ് ഹൈസ്കൂളും
 
ഗവ.യു.പി.സ്കൂളും ചിങ്ങോലി പഞ്ചായത്തിലായി. വെട്ടുവേനി
 
ഡി.കെ.എൻ.എം.എൽ.പി.എസ് ദിവാൻ കൃഷ്ണൻനായർ സ്മാരകമായി 1915-ൽ
 
സ്ഥാപിച്ചതാണ്. ഈ പള്ളിക്കൂടം പിന്നീട് സർക്കാരിലേക്ക് വിട്ടുകൊടുത്തു.
 
പഞ്ചായത്തിലെ ഏക ഹൈസ്കൂൾ മഹാദേവികാട് എസ്.എൻ.ഡി.പി.എച്ച്.എസ് ആണ്.
 
കാർത്തികപ്പള്ളിയിൽ പ്രശസ്തമായ അലോപ്പതി ഡിസ്പെൻസറി ദീർഘകാലം
 
നടത്തിവന്ന ഡോ. ഇനോസ്, കാവലിൽപിള്ള എന്നിവർ ആദ്യകാല അലോപ്പതി
 
ഭിഷഗ്വരന്മാരായിരുന്നു. പഞ്ചായത്തിൽ ഇപ്പോൾ ഗവ.പ്രൈമറി ഹെൽത്ത്
 
സെന്റർ അടക്കം രണ്ട് അലോപ്പതി ആശുപത്രികളും, ഗവ.ഹോമിയോ ഡിസ്പെൻസറി
 
ഉൾപ്പെടെ ഏഴ് ഹോമിയോ ഡിസ്പെൻസറികളും, 6 ആയൂർവ്വേദ വൈദ്യശാലകളും
 
(സ്വകാര്യ), ഒരു ദന്തൽ ക്ളിനിക്കും, 4 ക്ളിനിക്കൽ ലബോറട്ടറികളും
 
പ്രവർത്തിക്കുന്നുണ്ട്. 3 മെഡിക്കൽ സ്റ്റോറുകളും ഉണ്ട്. പഞ്ചായത്തിലെ
 
ജനങ്ങൾ പ്രധാനമായും കിണറുകൾ, കുളങ്ങൾ എന്നിവയെയാണ്
 
മുഖ്യജലസ്രോതസ്സായി ആശ്രയിച്ചു വരുന്നത്. കരജലഗതാഗതത്തിന് സുഗമമായ
 
സൌകര്യങ്ങളുള്ള ഒരു പഞ്ചായത്താണ് കാർത്തികപ്പള്ളി. 1 മുതൽ 4 വരെ
 
വാർഡുകൾ കാർത്തികപ്പളളി-ഡാണാപ്പടി തോടിന്റെ ഇരുകരകളിലുമായി സ്ഥിതി
 
ചെയ്യുന്നു. കൈതോടുകൾ ആഴവും വീതിയും കുറഞ്ഞ് ശോഷിക്കുകയും
 
ഡാണാപ്പടി-കായംകുളം റോഡിന്റെ ഭാഗമായി ഇടുങ്ങിയ കലുങ്കുകൾ
 
നിർമ്മിക്കുകയും ചെയ്തപ്പോൾ  വെട്ടുവേനി പാടത്തേക്ക് വള്ളങ്ങൾക്ക്
 
പോകാൻ കഴിയാതായി. കാർത്തികപ്പള്ളി താലൂക്കിലെ തന്നെ ആദ്യത്തെ
 
റോഡുകളിൽ ഒന്നായ കായംകുളം-ഡാണാപ്പടി റോഡും, എൻ.എച്ച് 47 ഉം,
 
മാവേലിക്കര-തൃക്കുന്നപ്പുഴ റോഡും ഈ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്നു.
 
തൃക്കുന്നപ്പുഴ പാലം 1972-ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. രണ്ട്
 
കി.മീ ദൂരം എൻ.എച്ച് 47 പഞ്ചായത്തിലൂടെ കടന്നുപോകുന്നു.
 
കാർത്തികപ്പള്ളി, പുളികീഴ്, മണ്ണൂർ മാർക്കറ്റുകളാണുള്ളത്.
 
നൂറ്റാണ്ടുകൾ പഴക്കമുള്ള കാർത്തികപ്പള്ളി മാർക്കറ്റിന് പഴയ പ്രൌഢി
 
ഇന്നില്ല.[[പ്രമാണം:VALIYAKULANGARA.JPG|ലഘുചിത്രം|വലിയകുളങ്ങര ക്ഷേത്രം]]<!--
==Villages of Karthikappally Taluk==
1.[[Arattupuzha]]
Line 407 ⟶ 68:
 
==അവലംബം==
kadapadu Raj Dev {{reflist|1}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/കാർത്തികപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്