"ബാലപീഡനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,088 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
[[File:Girl sufferedwithburnwounds.jpg|thumb|A girl who was burned during [[religious violence in Orissa]], India.]]
കുട്ടികളെ ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ ഉപദ്രവിക്കുന്നതിനെയോ അവഗണിക്കുന്നതിനെയോ '''ബാലപീഡനം''' അല്ലെങ്കിൽ ചൈൽഡ് അബ്യൂസ് എന്നു പറയാം<ref>{{cite web|url=http://www.thefreedictionary.com/Child+abuse |title= www.thefreedictionary.com ബാലപീഡനം എന്ന പദത്തിനു നല്കിയിട്ടുള്ള അർത്ഥം |accessdate=15 September 2010}}</ref>. ബാലപീഡനം കുട്ടിയുടെ വീട്ടിൽ വച്ചോ, കുട്ടി ഇടപെടുന്ന സ്കൂൾ, മദ്രസ, കളിസ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളിൽ വച്ചോ നടക്കാം. കുട്ടികളെ തല്ലുന്നതും, ചീത്ത പറയുന്നതും യഥാക്രമം ശാരീരിക-മാനസിക പീഡനത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമാണ്. ബാലവിവാഹം നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ബാലപീഡനമായി കണക്കാക്കപ്പെടുന്നു. അവഗണന, ശാരീരിക പീഡനം, മാനസിക പീഡനം, ലൈംഗിക പീഡനം എന്നിങ്ങനെ ബാലപീഡനം പ്രധാനമായും നാലു തരത്തിൽ ഉണ്ട്. അമേരിക്കയിൽ നടത്തിയ ഒരു പഠന പ്രകാരം ഇവയുടെ തോത് യഥാക്രമം 78.3%, 17.6%, 8.1%, 9.2% എന്നിങ്ങനെയാണ്. <ref>{{cite web|url=https://childwelfare.gov/pubs/factsheets/canstats.pdf |title=ശിശുപീഡനം 2010: കണ്ടെത്തലുകളുടെ രത്നച്ചുരുക്കം|publisher=Children’s Bureau, Child Welfare Information Gateway, Protecting Children Strengthening Families |accessdate = May 2012}}</ref>.
 
== പീഡനത്തിന്റെ പ്രത്യാഘാതം ==
തിരിച്ചറിവില്ലാത്ത പ്രായത്തിൽ സംഭവിക്കുന്നതാണെങ്കിലും ഇത് മുതിർന്നവരിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് കുട്ടികളിലും ഉണ്ടാക്കുന്നത്. അതിൽ പ്രധാനപ്പെട്ടവ ഇതാണ്:-
 
'''1. ആത്മവിശ്വാസക്കുറവ്:-'''
 
കുട്ടികൾ വളർന്നുവരുമ്പോൾ സ്വന്തം കഴിവിൽ വിശ്വാസമില്ലാതിരിക്കുക, മറ്റുള്ളവരെ വിശ്വസിക്കാനുള്ള പ്രയാസം ഉണ്ടാവുക എന്നിവ കാണാം. അടുത്ത ബന്ധുക്കളിൽനിന്ന് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നവരിലാണ് കൂടുതലും ഇതിനുള്ള സാധ്യത. പിന്നീടുള്ള വ്യക്തിബന്ധങ്ങളെ ഇത് സ്വാധീനിച്ചേക്കാം.
 
'''2. ഉത്കണ്ഠാരോഗങ്ങൾ (Anxiety disorder)'''
 
ഇത് അകാരണമായ ഉത്കണ്ഠകൾ, ആശങ്കകൾ, ചില പ്രത്യേക സന്ദർഭങ്ങളെയോ വസ്തുക്കളേയോ ഭയപ്പെടുന്ന ഫോബിയകൾ എന്നിവയായി കാണപ്പെടാം. എന്നാൽ ചിലർക്ക് ഇടയ്ക്കിടയ്ക്ക് അകാരണമായി ഹൃദയമിടിപ്പു കൂടുക, വിയർക്കുക, കൈകാലുകൾ വിറയ്ക്കുക, നെഞ്ചിലും വയറിലും അസ്വസ്ഥത ഉണ്ടാകുക, എന്തോ സംഭവിക്കാൻ പോകുന്നു, മരിക്കാൻ പോകുന്നു തുടങ്ങിയ തീവ്രമായ ഭയം എന്നിവയടങ്ങുന്ന പാനിക് ഡിസോർഡർ (ുമിശര റശീൃറെലൃ) ആയും കാണപ്പെടാം.
 
'''3. വിഷാദരോഗം (Depression)'''
 
ഇത് കൂടുതലായും കാണുന്നത് ലൈംഗിക ചൂഷണം നേരിട്ടിട്ടുള്ള കുട്ടികളിലാണ്. അകാലവിഷാദം, മുൻപ് ചെയ്തിരുന്ന പ്രവൃത്തികളിൽ താല്പര്യമില്ലായ്മ, അകാരണ ക്ഷീണം, ഉറക്കക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരക്കാരിൽ ആത്മഹത്യാ പ്രവണത ഉണ്ടാകാം.
 
'''4. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post traumatic stress disorder)'''
 
തീവ്രമായ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ അനുഭവിച്ചവർക്കാണ് ഈ രോഗം വരാനുള്ള സാധ്യത. തനിക്കുണ്ടായ അനുഭവം ആവർത്തിക്കുന്നതായുള്ള തോന്നൽ, ആ സമയത്ത് അനുഭവിച്ച മാനസികവും ശാരീരികവുമായ വേദനകൾ വീണ്ടും അനുഭവിക്കുന്നതായ തോന്നൽ, ചുറ്റും നടക്കുന്ന സംഭവങ്ങളോടു തോന്നുന്ന മരവിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
 
'''5. ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (Obsessive Compulsive disorder)'''
 
ഓരോ കാര്യവും ആവർത്തിച്ചു ചെയ്യുന്ന അവസ്ഥയാണിത്. ഉദാ:- പല പ്രാവശ്യം കൈ കഴുകുക, ശരീരം വൃത്തിയാക്കുക തുടങ്ങിയവ. ആത്മവിശ്വാസമില്ലായ്മയും, ശരീരത്തിനോ ശരീരഭാഗങ്ങൾക്കോ കാര്യമായ വൈകല്യമുണ്ടെന്ന തോന്നലും ഉണ്ടാവുന്ന ബോഡി ഡിസ് മോർഫോ ഫോബിക് ഡിസോർഡർ (ആീറ്യ റ്യാീൃുവെീുവീയശര റശീൃറെലൃ) വരാനുള്ള സാധ്യതയുമുണ്ട്.6. ലഹരിയുടെ ഉപയോഗവും കുറ്റകൃത്യങ്ങളും:-
 
ചെറുപ്പത്തിലുണ്ടാകുന്ന ചൂഷണങ്ങൾ പിന്നീട് ലഹരിയുടെ ഉപയോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
 
'''7. വ്യക്തിത്വ വൈകല്യങ്ങൾ:-'''
 
സ്വയം വേദനിപ്പിക്കാനുള്ള പ്രവണത, വ്യക്തിബന്ധങ്ങൾ നിലനിർത്താനുള്ള ബുദ്ധിമുട്ട്, ചഞ്ചലമായ മാനസികാവസ്ഥ, വളരെ പെട്ടെന്ന് ദേഷ്യം വരൽ, ആവർത്തിച്ചുള്ള ആത്മഹത്യാഭീഷണി തുടങ്ങിയ വ്യക്തിത്വവൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.
 
== അവഗണന ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3281035" എന്ന താളിൽനിന്ന് ശേഖരിച്ചത്