"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
== ഇന്ത്യയിൽ ==
പ്രാചീന ഭാരതത്തിൽ ലൈംഗിക തൊഴിൽ ഒരു പുണ്യ കർമ്മമായി അനുവർത്തിച്ചു വന്നിരുന്നു. ദേവദാസികൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. കൽക്കട്ട, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ലൈംഗിക തൊഴിലാളികൾ താമസമാക്കിയ നിരവധി തെരുവുകൾ കാണാൻ സാധിക്കും. ഈ നഗരങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ താരതമ്യേനെ കുറവാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) തടയാനും ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
 
 
1956ൽ നടപ്പാക്കിയ ഇമ്മോറൽ ട്രാഫിക്ക് സപ്രഷൻ ആക്‌ട് വഴി വേശ്യാവൃത്തി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്ത്രീക്ക് തന്റെ ശരീരത്തെ സ്വകാര്യ, വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. എന്നാൽ മറ്റാരെയെങ്കിലും ഇതിലേക്ക് ആകർഷിക്കുന്നത് ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. വേശ്യാലയം നടത്തുക, ഇടനിലക്കാരനായി പ്രവർത്തിക്കുക, പെൺവാണിഭം നടത്തുക എന്നിവയും നിരോധിച്ചിട്ടുണ്ട്. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർക്ക് പുറമെ ഇടപാടുകാരെയും ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഇന്ത്യയിൽ പലയിടത്തും ചുവന്ന തെരുവുകൾ പ്രവർത്തിക്കുന്നുണ്ടെന്നത് വാസ്തവമാണ്.
"https://ml.wikipedia.org/wiki/ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്