"മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4072:6214:1C8E:353D:F2A6:8427:2633 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vinayaraj സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 181:
===ആനകളുടെ ദുഃഖവും വിരഹവും===
 
മനുഷ്യരെപ്പോലെ ആനങ്ങളുടെ ഇടയിലും സ്നേഹിതരുടെ മരണവും അത് നൽകുന്ന വേർപാടിന്റെ ദുഃഖം മറക്കുക എന്നതും വളരെയധികം ബുദ്ധിമുട്ടുള്ളകാര്യമാണെന്ന്‌ ജന്തുശാസ്ത്രജ്ഞന്മാരായ ഗോൾഡെൻബെർഗും ജോർജ്ജ് വിറ്റേമേയറും(2020) നടത്തിയ റിവ്യൂ പഠനത്തിൽ സൂചിപ്പിക്കുന്നു. ആനകൾ തങ്ങളുടെ ഘ്രാണശക്തി ഉപയോഗിച്ചാണ് പലപ്പോഴും മറ്റ്‌ ആനകൾ തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണോയെന്നു തീർച്ചപ്പെടുത്തുന്നത്, ഒരാനയുടെ മരിച്ച ശരീരം കാണുമ്പോൾ അത് തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണോയെന്നു മണത്തു നോക്കാറുമുണ്ട് ഇവ. ആഫ്രിക്കയിലെ ദേശീയോദ്യാനങ്ങൾ ഉൾപ്പടെ പന്ത്രണ്ടു ഇടങ്ങളിൽ നിന്നുള്ള 32 ഫീൽഡ് നീരീക്ഷണങ്ങളെ ആധാരമാക്കിയാണ് ഗോൾഡെൻബെർഗിൻറെ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. ആനകൾ വളരെ വൈകാരികവും സഹാനുഭൂതി നിറഞ്ഞതുമായ മനോഭാവം പുലർത്തുന സസ്തിനികൾ ആണെന്നും മുൻ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. വളരെ ദീർഘകാലം നീണ്ടുനിൽക്കുന്ന വൈകാരിക ബന്ധങ്ങളും, ശക്തമായ ഗോത്രബോധങ്ങളും ആനകളുടെ ഇടയിൽ കാണാറുണ്ട്. ജീവിതകാലഘട്ടത്തിൽ ഒരുപാട് അംഗങ്ങളെ ഓർത്തിരിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കൊഗ്നീറ്റീവ് സംവിധാനങ്ങളും അവയ്ക്കുണ്ട്, ഇതിനു കാഴ്ച്ചയെക്കാളും ഘ്രാണശക്തിയാണ് അവ ഉപയോഗിക്കുന്നത്. രണ്ടു ആനകൾ പരസ്പരം കാണുമ്പോൾ അവ പരസ്പരം മണക്കാനും സ്പർശിക്കാനും കുറച്ചധികം സമയം ചിലവഴിക്കാറുണ്ട്, സമാനമായ രീതിൽ മരണപ്പെട്ട അംഗത്തിന്റെ അടുക്കലും ആനകൾ പ്രകടനങ്ങൾ നടത്താറുണ്ട്‌. പെണ്ണാനകൾ അവരുടെ അമ്മയുടെ ശവശരീരത്തിന് മുൻപ് തങ്ങളുടെ ടെമ്പറൽ ഗ്ലാൻഡിൽ നിന്ന് സ്രവം ഉത്പാദിപ്പിച്ചു ‘കരയാറുണ്ട്’. വികാരങ്ങളും വൈകാരികപ്രകടങ്ങളും മനുഷ്യർക്കു മാത്രമല്ല മറ്റ്‌ മൃഗങ്ങളിലും ദൃശ്യം ആകാമെന്നതിൻറെ സൂചനയാണ് ഈ പഠനം, മനുഷ്യർ ആനകളെ പലപ്പോഴും കാട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടു വന്നു നിഷ്ഠുരമായി കൈകാര്യം ചെയ്യുമ്പോൾ എല്ലാം അവയുടെ ഇത്തരം വൈകാരിക അവസ്ഥകൾ പരിഗണിക്കാറില്ല. ആനങ്ങൾ തങ്ങളുടെ കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടാൽ മനുഷ്യരുടേതിനു സമാനമായ ദുഃഖവും വിരഹപ്രകടനങ്ങൾ കാഴ്ചവയ്ക്കാറുണ്ട് എന്നവിധത്തിലുള്ള നീരീക്ഷണങ്ങൾ മുൻപും പെരുമാറ്റശാസ്ത്രത്തിലും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിനു വെളിയിൽ ഉള്ള ആനങ്ങളുടെ മരണത്തിലും ഉത്കണ്ഠയും കരുതലും ആനങ്ങൾ കാണിക്കാറുണ്ടെന്നു ഇപ്പോൾ പുറത്തുവന്ന റിവ്യൂ പഠനം കാണിക്കുന്നു. ആനങ്ങളുടെ മസ്തിഷ്കഘടവും പ്രവർത്തനങ്ങളും പരിശോധിച്ചതിൽ നിന്നും മനുഷ്യരുടെത്തിനു സമാനമായ ഓർമ്മയും വൈകാരികവുമായ ചോദന-ഭാഗങ്ങൾ ഉണ്ടെന്നു ഹാർട്ടും സംഘവും (2008) നടത്തിയ മറ്റൊരു പഠനത്തിൽ സൂചിപ്പിച്ചിരുന്നു. മനുഷ്യരുടെ ശവസംസ്കാരചടങ്ങുകൾക്ക് സമാനമായ രീതിയിൽ ചില പ്രാഗ്ശവസംസ്കാര ചടങ്ങുകളും ആനകളുടെ ഇടയിലുണ്ട്. ശാന്തമായി കൂട്ടം കൂടി മരിച്ച ആനയുടെ ശവശരീരത്തിൽ തുമ്പിക്കൈ കൊണ്ട് തട്ടുക, ഇലകളും പുല്ലുകളും കൊണ്ട് ശവശരീരം മറവ് ചെയ്യാൻ ശ്രമിക്കുക തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്. ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളം മരിച്ചു അഴുകി തീരുന്ന പ്രിയപ്പെട്ടവരുടെ ശരീരത്തിന് സമീപം ആനകൾ വരികയും ചെയ്യാറുണ്ട്, പ്രത്യേകിച്ച് മരിച്ചത് പങ്കാളികളോ, നേരിട്ടുള്ള കുടുംബാംഗമോ ആണെങ്കിൽ. ചിലപ്പോൾ ഇങ്ങനെ മരിച്ചവരുടെ ശരീരത്തിൻറെ അടുക്കൽ ഭക്ഷണവും വെള്ളം കൊണ്ട് വന്നുകൊടുക്കാനും ആനകൾ ശ്രമിക്കാറുണ്ട്.<ref>https://linkinghub.elsevier.com/retrieve/pii/S014976340700070X</ref>
 
===മാനസിക സമ്മർദ്ദം===