"മുസിരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
== ചരിത്രം ==
 
ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു മുസിരിസ്. [[ദക്ഷിണേന്ത്യ]]യിൽ, [[കേരളം|കേരളത്തിലെ]]അഥവാ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനോട്]] ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. [[കൊടുങ്ങല്ലൂർ]] ഭരിച്ചിരുന്ന [[ചേരസാമ്രാജ്യം|ചേര]]-[[പാണ്ഡ്യരാജവംശം|പാണ്ഡ്യരാജാക്കന്മാരുടെ]] കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. 9ാം നൂറ്റാണ്ടിൽ [[പെരിയാർ]] തീരപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന 10 വൈഷ്ണവക്ഷേത്രങ്ങൾ അക്കാലഘട്ടത്തിലെ പാണ്ഡ്യരാജാക്കന്മാരുടെ സ്വാധീനത്തിനുള്ള തെളിവാണ്. പൗരാണിക [[തമിഴ് സാഹിത്യം|തമിഴ് കൃതി]]കളിലും യൂറോപ്യൻ സഞ്ചാരികളുടെ രചനകളിലും മുസിരിസിനെക്കുറിച്ച് പരാമർശമുണ്ട്. വിഭജിച്ചൊഴുകുക എന്നർത്ഥമുള്ള മുസിരി എന്ന [[തമിഴ്]] വാക്കിൽ നിന്നാണ് മുസിരിസ് എന്ന് പേര് ഉരുത്തിരിഞ്ഞത്. അക്കാലത്ത് കൊടുങ്ങല്ലൂർ ഭാഗത്തൂടെ ഒഴുകിയിരുന്ന പെരിയാർ രണ്ടുശാഖകളായൊഴുകിയതിൽ നിന്നാണ് ഈ പദം ലഭിച്ചത് എന്ന് കരുതപ്പെടുന്നു.
 
[[ദക്ഷിണേഷ്യ]]യിലെ പ്രമുഖവാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, [[ഈജിപ്റ്റ്‌|ഈജിപ്റ്റുകാർ]], [[ഗ്രീക്കുകാർ]],[[ഫിനീഷ്യൻ സംസ്കാരം|ഫിനീഷ്യൻസ്]], യമനികൾ ഉൾപ്പെടെയുള്ള [[അറബികൾ]] തുടങ്ങിയ പ്രമുഖ വാണിജ്യ നഗരങ്ങളുമായെല്ലാം കച്ചവടം നടത്തിയിരുന്നു. കയറ്റുമതി ചെയ്യപ്പെട്ടവയിൽ  [[സുഗന്ധവ്യഞ്ജനം|സുഗന്ധവ്യഞ്ജനങ്ങൾ]] ([[കുരുമുളക്]], [[ഏലം]]), [[മരതകം]], [[മുത്ത്|മുത്ത്‌]] തുടങ്ങിയ അമൂല്യരത്നങ്ങൾ, ആനക്കൊമ്പ്, ചൈനീസ് പട്ട് തുടങ്ങിയവയെല്ലാംമുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/മുസിരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്