"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ad 345 ennathu
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 9:
മൂന്നു കപ്പലുകളിലായി ഒരു വൻ സംഘമായാണ്‌ അദ്ദേഹം [[കൊടുങ്ങല്ലൂർ]] എത്തിയതെന്നും അക്കൂട്ടത്തിൽ ഒരു മെത്രാനും 4 വൈദികരും ഏതാനും ശെമ്മാശ്ശന്മാരും ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ക്നാനായ സമുദായക്കാരുടെ ഇടയിലുള്ള പരമ്പരാഗത ഗാനങ്ങളിലൊന്നായ 'ഒത്തു തിരിച്ചവർ കപ്പൽ കേറി' എന്നു തുടങ്ങുന്ന പാട്ടിൽ "''കത്തങ്ങൾ നാലാളരികെയുണ്ട്, ഉറഹാ മാർ യൗസേപ്പും കൂടെയുണ്ട്, ശെമ്മാശ്ശന്മാരവർ പലരുമുണ്ട്''" എന്നു പരാമർശിക്കപ്പെടുന്നു. കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ക്നായി തോമായെ തദ്ദേശിയരായ മലങ്കര നസ്രാണികൾ ആവേശത്തോടെ വരവേറ്റു. രാജാവായിരുന്ന ചേരമാൻ പെരുമാളും ക്നായി തോമായുടെ സംഘത്തോട് സ്നേഹത്തോടെയാണ് പെരുമാറിയത്. വിദേശികൾ ഇവിടെ താമസമാക്കുക വഴി വാണിജ്യവും അതു വഴി രാജ്യത്തെ സമ്പത്തും വിപുലമാവുമെന്നുള്ള വിചാരം ഇതിന് ഒരു കാരണമായേക്കാം. ഇവർക്ക് താമസിക്കുവാൻ കൊടുങ്ങല്ലൂർ പട്ടണത്തിൽ രാജകൊട്ടാരത്തിന് തെക്കു ഭാഗത്ത് സൗജന്യമായി ഭൂമി നൽകുകയും അക്കാലത്ത് ഉന്നതജാതീയരായി ഗണിക്കപ്പെട്ടവർക്ക് മാത്രം നൽകി വന്ന 72 പദവികൾ ചെപ്പേടിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തു.
 
ക്നായിതോമ്മായും സംഘവും കൊടുങ്ങല്ലൂരിൽ താമസമാക്കി, വ്യാപാരത്തിൽ ഏർപ്പെട്ടു. അവരുടേതായ യഹൂദപാരമ്പര്യത്തിലുള്ള ആചാരങ്ങൾ പുലർത്തിയിരുന്നെങ്കിലും കൊടുങ്ങല്ലൂരിൽ മുന്നേ ഉണ്ടായിരുന്ന [[യഹൂദർ|യഹൂദന്മാരുമായി]] അവർക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ നാട്ടുകാരായ മാർത്തോമ്മാ ക്രിസ്ത്യാനികളുമായി ആരാധനാ സംബന്ധമായ വിഷയങ്ങളിൽ സഹവർത്തിത്വം പുലർത്തിയിരുന്നെങ്കിലും അവരുമായി വൈവാഹിക ബന്ധങ്ങളിലിടപെടാതെ തങ്ങളുടെ വംശപാരമ്പര്യം നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു.
 
ക്നായി തോമ വളരെപ്പെട്ടെന്ന് ചേരമാൻ പെരുമാളിന്റെ വിശ്വസ്തന്മാരിലൊരാളായി മാറി. ചേര രാജാവിന്റെ പ്രഭു എന്നർത്ഥമുള്ള കോചേരകോരൻ പദവിയും രാജകീയ ചിഹ്നമായ വേന്തൻ മുടിയും ക്നായി തോമയ്ക്ക് നൽകപ്പെട്ടതായി പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്