"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 41:
|}
 
[[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനാണ് '''ബാബർ'''{{Ref_label|ക|ക|none}}, യഥാർത്ഥപേര് '''സഹീറുദ്ദീൻ മുഹമ്മദ്''' (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26, ആംഗലേയത്തിൽ Zāhir al-Dīn Mohammad, [[പേർഷ്യൻ ഭാഷ|പേർഷ്യനിൽ]]: ظﮩیرالدین محمد بابر گوركاني‎ ; ഹിന്ദിയിൽ: ज़हिर उद-दिन मुहम्मद) [[പേർഷ്യ|പേർഷ്യയിലും]] [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലും]] ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ [[തിമൂർ ബിൻ തറാകായ് ബർളാസ്|തിമൂറിന്റെ]] പിൻ‍ഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച [[മുഗൾ സാമ്രാജ്യം]]. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ [[കല|കലയിലും]] [[സാഹിത്യം|സാഹിത്യത്തിലും]] അങ്ങേയറ്റം തല്പരനായിരുന്നു<ref> [http://www.iranica.com/newsite/search/searchpdf.isc?ReqStrPDFPath=/home/iranica/public_html/newsite/pdfarticles/v3_articles/babor_zahir-al-din_mohammad&OptStrLogFile=/home/iranica/public_html/newsite/logs/pdfdownload.html എൻസൈക്ലോപീഡിയ ഇറാനിക്കയിൽ ബാബറിനെ പറ്റിയുള്ള ചരിതം] </ref>. [[നക്ഷബന്ദിയ്യ]] [[സൂഫി]] സരണി സ്വീകരിച്ചിരുന്ന ഇദ്ദേഹം ആധ്യാത്മികതയോടും പ്രതിപത്തി കാട്ടിയിരുന്നു. <ref>For the pre-modern era, see Vincent J. Cornell, Realm of the Saint: Power and Authority in Moroccan Sufism, ISBN 978-0-292-71209-6;</ref> <ref>for the colonial era, Knut Vikyr, Sufi and Scholar on the Desert Edge: Muhammad B. Oali Al-Sanusi and His Brotherhood, ISBN 978-0-8101-1226-1.</ref> [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] [[ഫർഗാന|ഫർഗാനയിലെ]] [[തിമൂറി സാമ്രാജ്യം|തിമൂറി കുടുംബാംഗമായിരുന്ന]] ബാബർ, [[ഉസ്ബെക്|ഉസ്‌ബെക്കുകളുമായുള്ള]] പോരാട്ടത്തിൽ പരാജയപ്പെടുകയും തുടർന്ന് അവിടം വിട്ട് ഇന്ത്യയിലേക്കെത്തി [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്]] അടിത്തറ പാകുകയും ചെയ്തു<ref name=afghans14/>. സാമ്രാജ്യസ്ഥാപകനെങ്കിലും കരുത്തുറ്റ ഒരു ഭരണകൂടം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ബാബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ [[ഹുമയൂൺ]] ആണ് സാമ്രാജ്യത്തിൽ ശക്തമായ ഭരണക്രമം സ്ഥാപിച്ചത്. ബാബറിന്റെ യുദ്ധവീര്യം, [[ഒന്നാം പാനിപ്പത്ത് യുദ്ധം|പാനിപ്പത്ത്]], ക്വേന, ഗൊഗ്രാ യുദ്ധങ്ങൾ നമ്മെ കാട്ടിത്തരുന്നു. <ref> http://www.sscnet.ucla.edu/southasia/History/Mughals/Babar.html </ref>
 
== പ്രാരംഭം ==
വരി 48:
ബാബറിന്റെ പിതാവിന് തിമൂറിന്റെ പിൻഗാമികൾ തമ്മിലുള്ള പരസ്പരമൽസരത്തിനു പുറമേ ഉയർന്നു വരുന്ന [[ഉസ്ബെക്|ഉസ്ബെക്കുകൾക്കെതിരെയും]] പോരാടേണ്ടി വന്നു. ചെങ്കിസ് ഖാന്റെ മൂത്ത പുത്രന്റെ വംശപരമ്പരയിലുള്ള [[ഷൈബാനി രാജവംശം|ഷായ്ബാനി ഖാന്റെ]] നേതൃത്വത്തിലായിരുന്ന ഉസ്ബെക്കുകൾ തിമൂറികളെ തുറത്തി സമർഖണ്ഡിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.<ref name=afghanI5/>
 
1483-ൽ ആണ് സഹീറുദ്ദീൻ മുഹമ്മദ് (ബാബർ) ജനിച്ചത്. ബാബറിന്റെ ചെറുപ്പകാലത്തുതന്നെ [[ഉസ്ബെക്|ഉസ്ബെക്കുകൾ]] [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിൽ]] നിന്നും തിമൂറികളെ തുരത്തിയിരുന്നു. അധികം വൈകാതെ പിതാവ് മരിക്കുകയും (1494) പതിനൊന്നു വയസ്സുള്ള ബാബറിന് രാജ്യഭാരം ഏൽകേണ്ടതായും വന്നു. എന്നാൽ അദ്ദേഹത്തിന് പല വിധത്തിലുള്ള വിഷമങ്ങളും യാതനകളും അനുഭവിക്കേണ്ടതായും വന്നു<ref name=ali> പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം).ഏട് 3; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. 1987 </ref>.
 
പൂർവികനായ [[തിമൂർ ബിൻ തറാകായ് ബർളാസ്|തിമൂറിന്റെ]] തലസ്ഥാനമായ [[സമർഖണ്ഡ്]] തിരികെ പിടിക്കണമെന്ന മോഹവും സ്വപ്നവും കൊണ്ടു നടന്നു. !--തിമൂറിനു ശേഷം മകനായ ചഗതായ് ഖാൻ{{തെളിവ്}} രാജ്യം ഭരിച്ചെങ്കിലും അതിനുശേഷം പിന്മുറക്കാരെ തിരഞ്ഞെടുക്കാൻ വ്യക്തമായ മാർഗ്ഗരേഖകൾ ഇല്ലായിരുനു. ചഗതായ് ഖാന്റെ വംശത്തിൽ പെട്ട ബാബറിന് തന്റെ പൂർവ്വികന്റെ രാജ്യം ഭരിക്കണമെന്നത് ന്യായമയ ആവശ്യവുമായിരുന്നു. --> [[ക്വുത്ലക്ക് നെഗാർ ഖാനം|അമ്മയും]], അമ്മയുടെ അമ്മയായ [[അയ്സാൻ ദൌലത്ത് ബീഗം|അയ്സാൻ ദൌലത്ത് ബീഗവും]] അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ രാഷ്ട്രീയ ചിന്തകൾക്ക് സ്വാധീനം ചെലുത്തിയിരുന്നു.
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്