"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ഇരിഞ്ഞാലക്കുട|ഇരിങ്ങാലക്കുടയിലെ]] ക്രൈസ്റ്റ് കോളേജിൽ നിന്ന് ജയചന്ദ്രൻ [[അക്കാദമിക ഡിഗ്രികൾ|ബിരുദം]] നേടി. [[ഇരിഞ്ഞാലക്കുട|ഇരിങ്ങാലക്കുടയിലെ]] നാഷണൽ ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ [[മൃദംഗം|മൃദംഗ]] വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ [[കെ.ജെ. യേശുദാസ്|യേശുദാസിനെ]] കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.
 
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ [[തമിഴ്‌നാട്]] സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗു ഭാഷ|തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു.
 
1967 ൽ [[പി. വേണു]] സംവിധാനം ചെയ്ത [[ഉദ്യോഗസ്ഥ]] എന്ന ചിത്രത്തിനുവേണ്ടി [[എം.എസ്. ബാബുരാജ്]] സംഗീതം നൽകിയ "അനുരാഗ ഗാനം പോലെ" എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് "നിൻമണിയറയിലെ" ([[സി. ഐ. ഡി. നസീർ]], 1971), "മലയാള ഭാഷതൻ മാദക ഭംഗി" ([[പ്രേതങ്ങളുടെ താഴ്വര|പ്രേതങ്ങളുടെ താഴ്‍‌വര]], 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക സമ്മാനിച്ചു. [[പണിതീരാത്ത വീട് (ചലച്ചിത്രം)|പണിതീരാത്ത വീട്]] എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച "നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. [[എം.എസ്. വിശ്വനാഥൻ|എം എസ് വിശ്വനാഥനായിരുന്നു]] പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. എം.എസ്.​വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ...' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.<ref>{{Cite web|url=https://www.manoramaonline.com/music/nostalgia/ms-viswanathan-and-p-jayachandran-hits.html|title=നന്ദി, ആ 36 പാട്ടുകൾക്ക്!|access-date=|last=|first=|date=|website=|publisher=}}</ref> [[എം.ബി. ശ്രീനിവാസൻ|എം. ബി. ശ്രീനിവാസൻ]] സംഗീതം നൽകിയ [[ബന്ധനം]] എന്ന ചിത്രത്തിലെ "രാഗം ശ്രീരാഗം" എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ [[ജി. ദേവരാജൻ]] സംഗീതം നൽകിയ [[ശ്രീ നാരായണഗുരു (ചലച്ചിത്രം)|ശ്രീ നാരായണ ഗുരു]] എന്ന ചിത്രത്തിലെ "ശിവശങ്കര സർവ്വ ശരണ്യ വിഭോ" എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [[നിറം (ചലച്ചിത്രം)|നിറം]] എന്ന ചിത്രത്തിലെ "പ്രായം നമ്മിൽ" എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. 1975 ൽ [[ആർ.കെ. ശേഖർ|ആർ.‌കെ ശേഖറിന്റെ]] സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖർ (ഇപ്പോൾ [[എ.ആർ. റഹ്‌മാൻ|എ. ആർ റഹ്മാൻ]]) ആദ്യമായി ചിട്ടപ്പെടുത്തിയ [[പെൺപട|പെൺപട]] എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള "വെള്ളിത്തേൻ കിണ്ണം പോൽ" എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.
37,519

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3279973" എന്ന താളിൽനിന്ന് ശേഖരിച്ചത്