"മിരാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 61:
==വിദൂരാകാശ പദാർത്ഥങ്ങൾ==
[[File:M31bobo.jpg|thumb|border|250px|right|M31, ആൻഡ്രോമീഡ ഗാലക്സി]]
ആൻഡ്രോമീഡയിൽ [[താരവ്യൂഹം|താരവ്യൂഹങ്ങളോ]] [[നെബുല|നീഹാരികകളോ]] കണ്ടെത്തിയിട്ടില്ലെങ്കിലും കുറച്ച് [[താരാപഥം|താരാപഥങ്ങളെ]] കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വളരെ പ്രധാനപ്പെട്ട താരാപഥമാണ് '''M31''' അഥവാ '''NGC 224'''. ആൻഡ്രോമീഡ ഗാലക്സി എന്ന പേരിലാണ് ഇത് പ്രസിദ്ധം.{{sfn|Pasachoff|2000|p=244}} നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെ കിടക്കുന്ന ബഹിരാകാശ വസ്തുവാണിത്. 2.2 മില്യൻ പ്രകാശവർഷങ്ങൾക്കപ്പുറമാണ് ഇതിന്റെ സ്ഥാനം. ഒട്ടും പ്രകാശമില്ലാത്ത രാത്രിയിൽ തെളിഞ്ഞ ആകാശത്ത് ആൻഡ്രോമീഡ ഗണത്തിന്റെ വടക്കു ഭാഗത്തായി ഇതിനെ ഒരു മേഘത്തുണ്ടു പോലെ കാണാൻ കഴിയും.{{sfn|Wilkins|Dunn|2006|pp=348, 366}} [[ക്ഷീരപഥം|ക്ഷീരപഥത്തിന്റെ]] രണ്ടു മടങ്ങു വലിപ്പമുള്ള ആൻഡ്രോമീഡ ഗാലക്സി ഇവയടങ്ങുന്ന [[ലോക്കൽ ഗ്രൂപ്പ്|താരാപഥങ്ങളുടെ പ്രാദേശിക സംഘത്തിലെ]] ഏറ്റവും വലിയ അംഗവുമാണ്.{{sfn|Pasachoff|2000|p=244}} ഇതിന്റെ കാന്തിമാനം 3.5 ആണ്.{{sfn|Bakich|1995|p=51}} CE 964ൽ പ്രസിദ്ധീകരിച്ച, [[അൽ സൂഫി]] എന്ന അറേബ്യൻ ജ്യോതിഃശാസ്ത്രജ്ഞന്റെ [[സ്ഥിരനക്ഷത്രങ്ങളുടെ പുസ്തകം]] (Book of Fixed Stars) എന്ന കൃതിയിലാണ് ആദ്യമായി ഈ താരാപഥത്തെ രേഖപ്പെടുത്തിയിട്ടുള്ളത്.{{sfn|Ridpath, ''Star Tales'' Andromeda}}{{sfn|Higgins|2002}} [[ദൂരദർശിനി|ദൂരദർശിനിയിലൂടെ]] ആദ്യമായി ഇതിനെ നിരീക്ഷിച്ചത് 1612ൽ [[സൈമൺ മാരിയസ്]] എന്ന ജർമ്മൻ ജ്യോതിഃശാസ്ത്രജ്ഞനാണ്.{{sfn|Rao|2011}}
 
500 കോടി വർഷങ്ങൾ കഴിയുമ്പോൾ ആകാശഗംഗയും ആൻഡ്രോമീഡ ഗാലക്സിയും തമ്മിൽ കൂട്ടിയിടിച്ച് ഒന്നാവുമെന്ന് കരുതുന്നു.{{sfn|Wilkins|Dunn|2006|pp=348, 366}}
"https://ml.wikipedia.org/wiki/മിരാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്