"ഗഗൻദീപ് കാംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ (തുടരും)
വരി 1:
ഗഗൻദീപ് കാംഗ് , [[ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ|വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളെജിൽ]] ഉദരത്തേയും കുടലിനേയും (ഗാസ്ട്രോ ഇൻറസ്റ്റിനൽ) ബാധിക്കുന്ന രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ അധ്യാപികയും ഗവേഷകയുമാണ്. പ്രത്യേകിച്ച് കുട്ടികളിൽ കണ്ടുവരുന്ന ഉദര-കുടൽസംബന്ധിയായ [[വൈറൽ ഗാസ്ട്രോഎന്ററൈറ്റിസ്|വൈറൽ ബാധ]], [[റോട്ടാ വൈറസ് പ്രതിരോധ മരുന്ന്|റോട്ടാവൈറസിനെതിരായുള്ള വാക്സിനുകളുടെ]] കാര്യക്ഷമത ഇതൊക്കെ കാംഗിൻറെ മുഖ്യ ഗവേഷണ വിഷയങ്ങളാണ്. 2019-ൽ [[റോയൽ സൊസൈറ്റി|റോയൽ സൊസൈറ്റി ഫെല്ലോ]] ആയി തെരഞ്ഞെടുക്കപ്പെട്ടു<ref>{{Cite web|url=https://royalsociety.org/people/gagandeep-kang-14102/|title=Gagandeep Kang, Royal Society|access-date=2020-02-04|last=|first=|date=|website=royalsociety.org|publisher=Royal Society}}</ref>. ഇന്ത്യയിൽ നിന്ന്, ഈ ബഹുമതിക്ക് അർഹയാവുന്ന ആദ്യത്തെ വനിതയാണ് ഗഗൻദീപ് കാംഗ്<ref>{{Cite web|url=https://www.thehindu.com/sci-tech/science/gagandeep-kang-becomes-first-indian-woman-to-be-elected-royal-society-fellow/article26887069.ece|title=Gagandeep Kang becomes the first Indian woman to be elected Royal Society Fellow|access-date=2020-02-04|last=|first=|date=2019-04-19|website=thehindu.com|publisher=The Hindu}}</ref>. 2016-ൽ കാംഗിന് [[ഇൻഫോസിസ് പുരസ്കാരം]] ലഭിച്ചു<ref>{{Cite web|url=http://www.infosys-science-foundation.com/prize/laureates/2016/gagandeep-kang.asp|title=Infosys-science-foundation.com|access-date=2020-02-04|last=|first=|date=|website=Infosys Prize- Laureates 2016-Prof.Gagandeep Kang|publisher=Infosys Foundation}}</ref>. ഫരീദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാൻസ്ലേഷണൽ ഹെൽത് സയൻസ് അൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ എക്സിക്യുട്ടീവ് ഡയറക്റ്റർ എന്ന ചുമതല കൂടി വഹിക്കുന്നു<ref>{{Cite web|url=https://thsti.res.in/directors_msg.php|title=Transalational Health Science and Technology|access-date=2020-02-04|last=|first=|date=|website=thsti.res.in|publisher=}}</ref>.
 
=== ജനനം, വിദ്യാഭ്യാസം ===
ഗഗൻദീപിൻറെ അച്ഛൻ റെയിൽവെ ജീവനക്കാരനായിരുന്നു. അമ്മ അധ്യാപികയും. ഉത്തരേന്ത്യയിലും പൂർവേന്ത്യയിലുമായിരുന്നു ബാല്യകാലവും സ്കൂൾ കാലഘട്ടവും. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളെജിൽ നിന്ന് 1987-ൽ എം.ബി.ബി.എസ് ബിരുദവും 1991-ൽ എം.ഡി ബിരുദവും 1998- മൈക്രോബയോളജിയിൽ പി.എച്.ഡി ബിരുദവും നേടി.
 
=== ബഹുമതികൾ, അവാർഡുകൾ ===
<br />
 
"https://ml.wikipedia.org/wiki/ഗഗൻദീപ്_കാംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്