"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58:
 
== ഖസാക്കിന്റെ ഇതിഹാസവും മലയാള നോവൽ സാഹിത്യവും ==
1969-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ഖസാക്കിന്റെ ഭാഷ അന്ന് വരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം മലയാളമായിരുന്നു. ഖസാക്കിലെ കരിമ്പനകളിൽ കാറ്റ് പിടിക്കുമ്പോൾ, ഈരച്ചൂട്ടുകൾ ബഹിരാകാശക്കപ്പലുകളിലെ സന്ദേശവാഹകരെപ്പോലെ മിന്നിക്കടന്നുപോകുമ്പോൾഒക്കെ മലയാളി അത് കൌതുകത്തോടെയുംകൗതുകത്തോടെയും അമ്പരപ്പോടെയും നോക്കിനിന്നു. അപരിചിതമായ വാക്കുകളും ശൈലികളും ഖസാക്കിൽ അവർ കണ്ടു. പുതുമയും പൂർണതയുമാർന്ന ബിംബങ്ങൾ ഖസാക്കിന്റെ മാത്രം മുഖമുദ്രയായിരുന്നു. പ്രൌഢവും കുലീനവുമായ ഒരു നോവൽ ഭാഷ ഖസാക്കിൽ ഉടലെടുത്തു. ആ ഭാഷ മലയാളത്തിന്റെ പുതിയ സാഹിത്യതലമുറയിൽ പുതിയൊരു ഭാഷാവബോധവും ശൈലീതരംഗവും സൃഷ്ടിച്ചു. ഖസാക്കിന്റെ സ്വാധീനം യുവതലമുറയുടെ അക്ഷരങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കിടന്നു.
 
പ്രമേയപരമായി ഖസാക്ക് മലയാളസാഹിത്യത്തിൽ നടത്തിയ വിപ്ലവമായിരുന്നു ഭാഷാപരമായ വിപ്ലവത്തേക്കാൾ മാരകം. പരസ്ത്രീഗമനം നടത്തുന്ന, അഗമ്യഗമനം നടത്തുന്ന, ഇരുണ്ട ഇടങ്ങൾ ഹൃദയത്തിലൊളിപ്പിച്ച, നെഗറ്റീവ് ഇമേജ് ഉള്ള നായകന്മാർ അതുവരേയ്ക്കും മലയാള സാഹിത്യത്തിന് അന്യമായിരുന്നു. അക്കാലം വരെ ആദർശധീരരായ, നന്മയുടെ വിളനിലങ്ങളായ നായകന്മാരായിരുന്നു സാഹിത്യലോകത്തിൽ പ്രധാനമായും വിരാജിച്ചിരുന്നത്. ആ ചരിത്രസന്ധിയിലേയ്ക്കാണ് രവിയെന്ന, തോന്നിയപടി ജീവിക്കുന്ന, അസന്മാർഗിയായ നായകൻ ധൈര്യപൂർവ്വം കയറിവന്നത്. ആദ്യമൊക്കെ മലയാളസാഹിത്യലോകമപ്പാടെ അന്ധാളിച്ച് പോയി. പുതിയ സത്യങ്ങൾ ഉൾക്കൊള്ളാൻ മടിച്ച്, ഖസാക്കിനെതിരെ, രവിക്കെതിരെ, വിജയനെതിരെ അന്ന് വാളെടുത്തവരിൽ അന്നത്തെ യാഥാസ്ഥിതികരായ പല സാഹിത്യരാജാക്കന്മാരുമുണ്ടായിരുന്നു. ഖസാക്കിനെ ഉൾക്കൊള്ളാൻ സാഹിത്യസമൂഹവും വായനാസമൂഹവും അൽപ്പം സമയമെടുത്തു. പക്ഷേ പിന്നീട് മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ പുതിയ തലമുറ ഖസാക്കിനെ ആവേശപൂർവ്വം സ്വീകരിച്ചു നെഞ്ചേറ്റി. ഖസാക്ക് വീണ്ടും വീണ്ടും വായിക്കപ്പെട്ടു. ചർച്ച ചെയ്യപ്പെട്ടു. വിശകലനത്തിനും വിമർശനത്തിനും ഗവേഷണത്തിനും ഖസാക്ക് ആവർത്തിച്ച് വിധേയമായി. ഖസാക്കിലെ താത്വികചിന്തകൾക്ക് പുതിയ മാനങ്ങൾ കൽപ്പിക്കപ്പെട്ടു. ഖസാക്ക് മാറ്റത്തിന്റെ പതാകയായി മലയാളസാഹിത്യത്തിൽ ഉയർന്നുനിന്നു. അതിന്റെ തണലിൽ പുതിയ എഴുത്തുകാർ ധൈര്യത്തിന്റെയും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെയും പുതിയ തുരുത്തുകൾ കണ്ടെത്തി. അങ്ങനെ മലയാളനോവൽ സാഹിത്യം “ഖസാക്ക് പൂർവ്വമെന്നും ഖസാക്കാനന്തരമെന്നും” രണ്ടായി വിഭജിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ഖസാക്കിന്റെ_ഇതിഹാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്