"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
=== ശ്രീകോവിൽ ===
വൃത്താകൃതിയിൽ തീർത്ത, സാമാന്യം വലുപ്പമുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലേത്. ഏകദേശം നൂറടി ചുറ്റളവുള്ള ഈ ശ്രീകോവിൽ കരിങ്കല്ലിൽ തീർത്തതാണ്. ഒറ്റനിലയേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഇത് രണ്ടായി പകുത്തിട്ടുണ്ട്. ഇതിൽ ഒരുവശത്ത് കിഴക്കോട്ട് ദർശനമായി സ്വയംഭൂവായ ശിവലിംഗവും, മറുവശത്ത് പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീവിഗ്രഹവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഏകദേശം രണ്ടരയടി ഉയരം വരും ഇവിടത്തെ ശിവലിംഗത്തിന്. സ്വയംഭൂലിംഗമായതിനാൽ ഒരുപാട് ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ കൊണ്ട് ശിവലിംഗത്തിന്റെ നല്ലൊരു ഭാഗവും അധികസമയവും മൂടപ്പെട്ടിട്ടുണ്ടാകും. [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലേതുപോലെ]] ഇവിടെയും ദാരുവിഗ്രഹമാണ് ദേവിയ്ക്കുള്ളത്. ഏകദേശം മൂന്നടി ഉയരം വരും. ചതുർബാഹുരൂപമാണ് ദേവിയ്ക്കുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും ധരിച്ച ദേവി താഴെയുള്ള ഇരുകൈകളിലും വരദാഭയമുദ്രകൾ ധരിച്ചിട്ടുണ്ട്. ദാരുവിഗ്രഹമായതിനാൽ ജലാഭിഷേകം ദേവിയ്ക്കില്ല. മഞ്ഞൾപ്പൊടി കൊണ്ടേ അഭിഷേകമുള്ളൂ. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശിവപാർവ്വതിമാർ ശ്രീലകത്ത് വാഴുന്നു.
 
ശ്രീകോവിൽ താരതമ്യേന നിരാർഭാടമായ നിർമ്മിതിയാണ്. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും ഇതിനെ അലങ്കരിയ്ക്കുന്നില്ല. ശ്രീകോവിലിനോട് ചേർന്നുതന്നെ തെക്കുഭാഗത്ത് പ്രത്യേകമായി തീർത്ത ഒരു കൊച്ചുമുറിയിൽ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. വളരെ ചെറിയൊരു വിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. ഒരടി ഉയരമേ കാണൂ. ''ഒക്കത്ത് ഗണപതി'' എന്ന സങ്കല്പത്തിലാണ് ഈ പ്രതിഷ്ഠ. ഇത്തരത്തിൽ ഗണപതിപ്രതിഷ്ഠകൾ താരതമ്യേന കുറവാണ്. കറുകമാലയും നാരങ്ങാമാലയും മറ്റും കാരണം ഗണപതിവിഗ്രഹം കാണുക അതീവ ദുഷ്കരമാണ്. എങ്കിലും, ശിവപാർവ്വതീസാന്നിദ്ധ്യത്തിലുള്ളതിനാൽ അതീവശക്തിയുള്ള ദേവനാണെന്നും പറയപ്പെടുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.
 
=== നാലമ്പലം ===