"ഇന്ത്യയിലെ പഞ്ചായത്തി രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പ‍ഞ്ചായത്ത് രാജ് ദിനം എന്ന ഖണ്ഡിക ചേർത്തു.
വരി 23:
ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട്
നിർദ്ദേശിച്ചിരിക്കുകയാണ് .സംസ്ഥാനങ്ങളുടെ നയപരിപാടികളിൽ ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രാമസഭകൾ ഊർജ്ജിതമാക്കാൻ പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പാക്കണം. .ഭരണകൂടത്തിൻറെ വക്താവ് ആയിരിക്കരുത് ഗ്രാമസഭകളുടെ തലവൻ. ജനങ്ങളുടെ ശബ്ദം ഭരണകർത്താക്കൾക്ക് മുന്നിലെത്തിക്കുന്ന വ്യക്തിയായിരിക്കണം സഭയുടെ തലവൻ. ഗ്രാമസഭാ അധികാരികളുടെ ചുമതലകളും കർമ്മങ്ങളും വ്യക്തമായി നിർവ്വചിച്ച് അവരെ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശത്തിൽ വ്യക്തമാക്കി. ഗ്രാമസഭാ സെക്രട്ടറിയേറ്റുകളുടെ പ്രവർത്തനരീതിയും വ്യക്തമാക്കിക്കൊടുക്കണമെന്ന് നിർദ്ദേശത്തിലുണ്ട്. പ്രാദേശികമായ സമ്മർദ്ദങ്ങൾക്ക് അതീതമായിരിക്കണം ഇവയുടെ പ്രവർത്തനം. ഗ്രാമീണ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഗ്രാമസഭകളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടായിരിക്കണം. കാർഷിക മാനുഷിക സാമൂഹിക മേഖലകളിൽ ഗ്രാമസഭകളുടെ സാന്നിധ്യം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
 
== പ‍ഞ്ചായത്ത് രാജ് ദിനം ==
ഫെബ്രുവരി 19 കേരളത്തിൽ പഞ്ചായത്ത് രാജ് ദിനമായി ആചരിച്ചു വരുന്നു. സ്വാതന്ത്ര്യ സമര പോരാളിയും ഗുജറാത്ത് സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയ ബൽവന്ത് റായ് മേത്തയുടെ ജന്മദിനമാണ് ഫെബ്രുവരി 19. പഞ്ചായത്ത് രാജിന് അദ്ദേഹം നൽകിയ സംഭാവന കണക്കിലെടുത്താണ് അദ്ദേഹത്തിൻറെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തിൽ പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്.<ref>{{Cite web|url=https://dop.lsgkerala.gov.in/ml/article/97|title=പഞ്ചായത്ത് ദിനം - ഫെബ്രുവരി 19 (ബൽവന്ത്റായ് മേത്ത ദിനം)|access-date=|last=|first=|date=|website=|publisher=}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_പഞ്ചായത്തി_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്