"സംസ്കൃതജന്യവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.)No edit summary
വരി 1:
[[മലയാളം|മലയാള]] ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. സംസ്കൃതപ്രഭവവാദികളുടെ അഭിപ്രായത്തിൽ [[സംസ്കൃതം|സംസ്കൃതമാണ്‌]] മലയാളത്തിന്റെ മൂലഭാഷ. സംസ്കൃതം ദേവഭാഷയാകയാൽ മലയാളമടക്കമുള്ള ഭാഷകൾ സംസ്കൃതത്തിൽ നിന്നാണ്‌ ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്കൃത പണ്ഡിതന്മാർക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങൾ സംസ്കൃതപദങ്ങളോ സംസ്കൃതജന്യപദങ്ങളോ ആണ്‌ എന്നതാണ്‌ വാസ്തവം. ഈ സംസ്കൃതാതിപ്രസരമാണ്‌ പണ്ഡിതന്മാരേയും സാധാരണജനങ്ങളേയും ഒരുപോലെ ഈ വിശ്വാസത്തിലേക്ക് നയിച്ചത്. മലയാള ഭാഷ സംസ്കൃതജന്യമാണെന്ന ധാരണ [[ലീലാതിലകം|ലീലാതിലകകാരനു]] തന്നെ ഉണ്ടായിരുന്നതായി പണ്ഡിതന്മാർ <ref> [[എൻ.ആർ. ഗോപിനാഥപിള്ള]], മലയാള ഭാഷയുടെ ഉല്പത്തി (ലേഖനം). സമ്പൂണ്ണ മലയാളസാഹിത്യ ചരിത്രം (2008 ആഗസ്റ്റ്) കോട്ടയം , പുറം 35.</ref> അഭിപ്രായപ്പെടുന്നു. ലീലാതിലകകാരന്റെ ഈചിന്താഗതി ആധുനികകാലത്തു പൂർണ്ണമായും പിന്തുടർന്നിട്ടുള്ളത് [[വടക്കൂംകൂർവടക്കുംകൂർ രാജരാജവർമ്മരാജരാജവർമ]] മാത്രമാണ്‌. അദ്ദേഹത്തിന്റെ [[സാഹിതീസർവസ്വം|സാഹിതീസർവസ്വത്തിലെ]] 'ഭാഷാസ്വരൂപനിരൂപണം' എന്ന ഒന്നാം പ്രകരണത്തിൽ അതിദീർഘമായി അദ്ദേഹം ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്.വാക്കുകളുടെ പരസ്പരബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ വടക്കുംകൂർ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നത്.പദസാമ്യങ്ങളല്ല [[വ്യാകരണഘടന]]യും [[വ്യാകരണബന്ധങ്ങൾ|വ്യാകരണബന്ധ]]ങ്ങളുമാണ് ഭാഷാബന്ധങ്ങളുടെ നിർണ്ണയനോപാധികൾ എന്ന വസ്തുത ഈ സംസ്കൃതപണ്ഡിതൻ പരിഗണിച്ചിട്ടി ല്ലെന്ന് വിമർശകന്മാർ ചൂണ്ടിക്കാണിക്കുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സംസ്കൃതജന്യവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്