"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 137:
 
പുതിയ ഭൂപരിഷ്കരണനിയമത്തിലെ അദ്ധ്യായങ്ങളും മറ്റും പഴയ കാർഷിക ബന്ധനിയമത്തിന്, സമാനമാണെന്ന് ആവകാശപ്പെടുന്നുണ്ടെങ്കിലും, ഉള്ളടക്കത്തിൽ രണ്ടുനിയമങ്ങളും വലിയ അന്തരമുണ്ട്. കുടിയായ്മയുടെ സ്ഥിരാവകാശം, മര്യാദപാട്ടം, പാട്ടബാക്കികാര്യം, ഒഴിപ്പിക്കൽ ഉടമാവകാശം വാങ്ങുന്നതിന് കുടിയാൻ കൊടുക്കേണ്ടതായ പ്രതിഫലം, കുടികിടപ്പവകാശം, പരിധി നിർ‌ണയം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം പുതിയനിയമം പഴയതിൽ നിന്ന് പുറകോട്ട് പോയിട്ടുണ്ട്. കാർഷികബന്ധനിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ചില സംരക്ഷണനടപടികളും വലിയ ഒരു വിഭാഗം കുടിയാൻമാർക്ക് പുതിയ നിയമം മൂലം നഷ്ടമായി.
 
1967‑ലെ സപ്തകക്ഷി മുന്നണി സർക്കാർ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ അധികാരമേറ്റു. മിനിമം പരിപാടിയിലെ ഒരു പ്രധാന ഇനമായിരുന്നു ഭൂപരിഷ്കരണം. ഈ മന്ത്രിസഭ അധികാരത്തിൽ വന്ന് 18 മാസം കഴിഞ്ഞ് ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വീണ്ടും ഒരു വർഷം കഴിഞ്ഞാണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് വന്നത്. 32 മാസം ഭരണത്തിലിരുന്ന സപ്തകക്ഷി മുന്നണി സർക്കാർ രാജിവെക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ബിൽ നിയമസഭ പാസാക്കിയത്. അതിനുശേഷം 1969 നവംബർ ഒന്നിന് അധികാരത്തിൽ വന്ന സി അച്യുത മേനോൻ മന്ത്രിസഭയുടെ കാലത്താണ് 1970 ജനുവരി ഒന്നിന്, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് പ്രസിഡന്റിന്റെ അനുമതി നേടിയെടുക്കാൻ സാധിച്ചത്. ഇത് കേരള നിയമ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായമാണ്. നിയമത്തിന്റെ എല്ലാ വകുപ്പുകളും 1970 ജനുവരി ഒന്നിന് നിലവിൽവന്നു.
 
1969‑ലെ ഭേദഗതിയിൽ സംസ്ഥാനത്തെ കാർഷിക ബന്ധങ്ങളിൽ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടായി. ഒന്നാമതായി കുടികിടപ്പുകാർക്ക് പഞ്ചായത്തുകളിൽ പത്ത് സെന്റ്, മുനിസിപ്പാലിറ്റിയിൽ അഞ്ച് സെന്റ്, കോർപ്പറേഷനുകളിൽ 3 സെന്റ്എന്നിങ്ങനെ അവരുടെ കുടികിടപ്പുഭൂമിയിൽ ഉടമസ്ഥാവകാശം നൽകി. രണ്ടാമതായി, സംസ്ഥാനത്ത് ജന്മിത്വ സമ്പ്രദായം പൂർണമായും അവസാനിപ്പിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്ക് ലഭിക്കുകയും ചെയ്തു. മൂന്നാമതായി, കൈവശ ഭൂമിക്ക് പരിധി നിർണയം വരികയും അധിക ഭൂമി അഥവാ മിച്ചഭൂമി ഭൂരഹിതരായ കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ലഭ്യമാക്കി. ഈ നിയമം നിലവിൽ വന്ന ജനുവരി ഒന്നാം തീയതി കേരളത്തിലെ 25.36 ലക്ഷം കുടിയാന്മാരാണ് അവർ കൃഷി ചെയ്തിരുന്ന ഭൂമിയുടെ ഉടമകളായി മാറിയത്. 10 വർഷത്തിനുള്ളിൽ 5 ലക്ഷം കുടികിടപ്പുകാരും സ്വന്തം ഭൂമിയുടെ ഉടമകളായി മാറി. 1970 ജനുവരി ഇരുപതിന് ഒരു ഓർഡിനൻസിലൂടെ ഒരു രൂപ പ്രതിഫലം നൽകാതെ കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരുന്ന 1,32,000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിലും ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 1957‑ൽ മിച്ചഭൂമി 1,75,000 ഏക്കറായാണ് കണക്കാക്കിയിരുന്നതെങ്കിൽ 1967‑ൽ അത് 1,50, 000 ആയും 1970‑ൽ ഒരു ലക്ഷത്തിൽ താഴെയായും മാറി. സർക്കാരിന് മിച്ചഭൂമി കണ്ടെത്താനുള്ള രേഖകൾ പലയിടത്തും അപര്യാപ്തമായിരുന്നു. എങ്കിലും ഇത്തരത്തിലുള്ള നിയമപരവും പ്രായോഗികവുമായ എല്ലാ കടമ്പകളും തരണം ചെയ്ത് ആ സർക്കാർ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന നിയമങ്ങൾകൂടി ഐക്യമുന്നണി മന്ത്രിസഭ നടപ്പിലാക്കി.
 
1972‑ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ആക്ടും 1974‑ലെ കേരള കർഷകത്തൊഴിലാളി നിയമവും. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ എങ്ങിനെ ഒരു പുരോഗമനപരമായ നിയമനിർമ്മാണത്തിന് എതിരെ ഉയരുന്ന നിയമപരമായതും പ്രായോഗിക തലത്തിലുള്ളതുമായ വെല്ലുവിളികൾ നേരിടും എന്നതിന് ഉദാഹരണമായിരുന്നു ആ മന്ത്രിസഭ. 1974‑ലെ കേരള കർഷക തൊഴിലാളി നിയമം കേരളത്തിലെ കർഷക തൊഴിലാളികളുടെ ”മാഗ്നാകാർട്ട” തന്നെയായിരുന്നു.
 
ജോലി സമയം നിജപ്പെടുത്തുവാനും ജോലി ഭദ്രത ഉറപ്പു വരുത്തുവാനും പ്രോവിഡന്റ് ഫണ്ട് നടപ്പിലാക്കുവാനും അധിക ജോലിക്ക് അധിക വേതനം ഉറപ്പു വരുത്തുവാനും ആ നിയമംവഴി സാധിച്ചു. മറ്റൊരു വിപഌവകരമായ കാൽവെയ്പായിരുന്നു ലക്ഷംവീട് പദ്ധതി. ഭവനരഹിതരായ പാവപ്പെട്ടവർക്ക് ഒരുലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനായി സഖാവ് എം എൻ ഗോവിന്ദൻ നായർ നേതൃത്വം നൽകി നടപ്പിലാക്കിയ പദ്ധതി മാർച്ച് 1976‑ലെ കണക്കനുസരിച്ച് 57,000 വീടുകൾ നിർമ്മിച്ചു നൽകി. ഇതേ കാലത്തെ കണക്കുകൾ പറയുന്നത് 12,93,137 ജന്മാവകാശത്തിനുള്ള അപേക്ഷകളും 3,60, 431 കുടികിടപ്പിനുള്ള അപേക്ഷകളും തീർപ്പാക്കി എന്നാണ്. കുടികിടപ്പിനുള്ള പതിനായിരം അപേക്ഷകൾ മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. കേരളത്തിലെ സാംസ്കാരിക സാമൂഹ്യ ഭൂമികയിൽ 1957‑ലും അതിനുശേഷവും വന്ന കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ജന്മിത്വം അവസാനിപ്പിക്കുകയും കുടികിടപ്പവകാശം ഉറപ്പുവരുത്തുകയും പാവങ്ങളിൽ പാവങ്ങൾക്ക് ലക്ഷംവീട് പദ്ധതിയിൽ തുടങ്ങി വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളും സാമൂഹ്യ ക്ഷേമ പെൻഷനുകളും നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ ഉണ്ടായ വിദ്യാഭ്യാസ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പുരോഗതിക്ക് കാരണവും കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ ദീർഘകാല വീക്ഷണത്തോടെയുള്ള നടപടികളാണ്.
 
{| class="wikitable sortable"
|-
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്