"എം.സി.ബി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ.MCB(Miniature Circuit Breaker)ആധുനികവയറിംഗിൽ ഇലക്ട്രിക്ഫ്യൂസിന് പകരമായി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് സിച്ചാണ് എം.സി.ബി. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ ഓവർലോഡിംഗ് ,ഷോർട്ട്സർക്യൂട്ട് തുടങ്ങിയ തകരാറുകളുണ്ടാകുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിച്ച് സർക്യൂട്ടിനെയും അതിൽ കണക്റ്റഡായ ഉപകരണങ്ങളെയും സംരക്ഷിക്കുകയാണ് എം.സി.ബി ചെയ്യുന്നത്.പ്രസ്തുത തകരാറുകളുണ്ടായാൽ അത് പരിഹരിച്ചശേഷം വളരെ ലളിതമായി എം.സി.ബി ഓൺചെയ്ത് വൈദ്യുതി പുനസ്ഥാപിക്കാവുന്നതാണ്. സുരക്ഷിതത്വം, പ്രവർത്തനമികവ്,ഭംഗി, എന്നീഗുണങ്ങളിൽ ഫ്യൂസിനേക്കാൾ മികച്ചുനിൽക്കുന്നതിനാൽ എംസിബി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
==പ്രവർത്തന തത്വം==
വൈദ്യുതസർക്യൂട്ടിൽ ഓവർലോഡുണ്ടാകുമ്പോൾ അനുവദനീയ അളവിലും കൂടുതൽ കറണ്ട് ഒഴുകുന്നു. ഈ അമിതവൈദ്യുതിപ്രവാഹത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത് എം.സി.ബി യിലുള്ള ബൈ-മെറ്റൽ സ്ടിപ്പിന്റെ പ്രവർത്തനഫലമായാണ്(തെർമൽ ട്രിപ്പിംഗ്). അമിത വൈദ്യുതിയിൽ ബൈ-മെറ്റൽ സ്ടിപ്പ് ചൂടായി വളയുന്നു.തൽസമയം ഇതിനോട് ഘടിപ്പിച്ച ലാച്ച് പുറകോട്ട് വലി‍ഞ്ഞ് മൂവിംഗ് കോൺടാക്റ്റ് തുറക്കപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. ഓവർലോഡ് ഉണ്ടായ ഉടനെ തന്നെ ട്രിപ്പിംഗ് നടക്കുകയില്ല. പ്രസ്തുത ഓവർലോഡ് തുടരുകയും അത് സർക്യൂട്ടിന് ഹാനിവരുന്നരീതിയിലേക്ക് എത്തുമ്പോൾ മാത്രമെ ട്രിപ്പിംഗ് നടക്കുകയുള്ളൂ(ടൈം ഡിലെ ട്രിപ്പിംഗ്-ഓവർകറണ്ടിന്റെ തോതനുസരിച്ച് 2സെക്കന്റുമുതൽ 2മിനുട്ട് വരെ).
"https://ml.wikipedia.org/wiki/എം.സി.ബി." എന്ന താളിൽനിന്ന് ശേഖരിച്ചത്