{{under construction}}കേരള സംസ്ഥാനത്ത് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്|കാഞ്ചിരപ്പള്ളികാഞ്ഞിരപ്പള്ളി ബ്ലോക്കിലുൾപ്പെട്ടതും]] [[മണിമല ഗ്രാമപഞ്ചായത്ത്|മണിമല പഞ്ചായത്തിന്റെ]] കീഴിലുള്ളതുമായ ഒരു കുഗ്രാമമാണ് '''പൊന്തൻപുഴ'''. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലും]] [[കോട്ടയം ജില്ല|കോട്ടയും ജില്ലയിലുമായി]] വ്യാപിച്ചുകിടക്കുന്ന ഏകദേശം 2833 ഹെക്ടർ ഇടതൂർന്ന വനഭൂമിയുള്ള പൊന്തൻപുഴവനം ഈ ഗ്രാമത്തോടു ചേർന്നാണ്. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[തിരുവല്ല|തിരുവല്ലയിൽ]] നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയും [[കാഞ്ഞിരപ്പള്ളി|കാഞ്ഞിരപ്പള്ളിയിൽനിന്ന്]] 13 കിലോമീറ്റർ ദൂരത്തിലുമായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. സമീപത്തുള്ള [[പെരുമ്പട്ടി|പെരുമ്പെട്ടി]] ഗ്രാമത്തിൽനിന്ന് കാൽനടയായി 2 കിലോമീറ്റർ നടന്ന്നടന്നും ഇവിടെയെത്താവുന്നതാണ്. ഈ ഗ്രാമത്തിൽ നൂറുകണക്കിന് ഭവനങ്ങളും റോഡിനിരുവശത്തുമായി വനമേഖലയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന കാർഷിക ഭൂമികളുമുണ്ട്. വനമേഖലയും ജനവാസമേഖലയുടേയും അതിർത്തി തിരിക്കുന്നതിനായി കല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. വന്മമരങ്ങളും ഔഷധ സസ്യങ്ങലുംസസ്യങ്ങളും നിറഞ്ഞ ഈ മേഖലയിലെ നിബിഢവനത്തിൽ [[കാട്ടുപന്നി|കാട്ടുപന്നികൾ]], [[മാൻ|മാനുകൾ]], [[മുയൽ|മുയലുകൾ]], [[കുരങ്ങ്|കുരങ്ങുകൾ]], മറ്റു ചെറു മൃഗങ്ങൾ, വിവിധയിനം പക്ഷികൾ എന്നിവയും സർവ്വസാധാരണമാണ്. പൊന്തൻപുഴ ഗ്രാമത്തിലെ വനമേഖലയിൽ [[ആലപ്ര]], വലിയകാവ്, [[കരിക്കാട്ടൂർ]] റിസർവ്വുകളും ഉൾപ്പെടുന്നു.
നീണ്ടകാലത്തെ കോടതി വ്യവഹാരങ്ങൾക്കുശേഷം 2018 ജനുവരിയിൽ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചതുപ്രകാരം ഈ പ്രദേശത്തെ വനവും അതിന്റെ പ്രാന്തപ്രദേശത്തുള്ള സ്ഥലവും ഏതാനും ട്രസ്റ്റുകൾ ഉൾപ്പെടെ 283 സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണെന്നാണ്.