"യുമ, അരിസോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 111:
=== നഗര കൗൺസിൽ ===
യുമ നഗരത്തിന്റെ ഭരണസമിതിയായ യുമ സിറ്റി കൗൺസിലിൽ മുനിസിപ്പൽ വിഷയങ്ങളിൽ നിയമനിർമ്മാണത്തിനുള്ള എല്ലാ അധികാരങ്ങളും നിക്ഷിപ്തമാണ്. നാല് വർഷത്തേക്ക് നഗരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് കൗൺസിൽ അംഗങ്ങളും യുമ മേയറുംകൂടി ഉൾപ്പെടുന്നതാണ് നഗര കൗൺസിൽ. മേയറുടെ താൽക്കാലിക അഭാവത്തിൽ മേയറുടെ ചുമതലകൾ വഹിക്കുന്നതിനായി ഒരു ഡെപ്യൂട്ടി മേയറെ കൗൺസിൽ തിരഞ്ഞെടുക്കുന്നു. ഗാരി നൈറ്റ്, ലെസ്ലി മക്ക്ലെൻഡൺ, ജേക്കബ് മില്ലർ, എഡ്വേഡ് തോമസ്, മൈക്ക് ഷെൽട്ടൺ, കാരെൻ വാട്ട്സ് എന്നിവരാണ് നിലവിലുണ്ടായിരുന്ന കൗൺസിൽ അംഗങ്ങൾ.
 
=== സിറ്റി അഡ്മിനിസ്ട്രേറ്റർ ===
നഗരത്തിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തിക്കുന്ന ഒരു സിറ്റി അഡ്മിനിസ്ട്രേറ്ററെ സിറ്റി കൗൺസിൽ നിയമിക്കുന്നു. സിറ്റി ചാർട്ടർ, അല്ലെങ്കിൽ കൗൺസിൽ പാസാക്കിയ ഓർഡിനൻസുകൾ പ്രകാരം തന്റെ ചുമതലയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ നഗരകാര്യങ്ങളുടെയും നടത്തിപ്പിനായി സിറ്റി അഡ്മിനിസ്ട്രേറ്റർക്ക് സിറ്റി കൗൺസിലിന് നേരിട്ടുള്ള ഉത്തരവാദിത്തമാണുള്ളത്. അഡ്മിനിസ്ട്രേറ്ററുടെ ചില ചുമതലകളിൽ ഇവ ഉൾപ്പെടുന്നു: സിറ്റി ചാർട്ടറിലെ എല്ലാ നിയമങ്ങളും വ്യവസ്ഥകളും വിശ്വസ്തതയോടെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുക, വാർഷിക ബജറ്റും മൂലധന പരിപാടിയും സിറ്റി കൗൺസിലിന് വേണ്ടി തയ്യാറാക്കുകയും സമർപ്പിക്കുകയും ചെയ്യുക, കൂടാതെ സാമ്പത്തിക സ്ഥിതിയും ഭാവി ആവശ്യങ്ങളും സംബന്ധിച്ച് സിറ്റി കൗൺസിലിനെ പൂർണ്ണമായി ഉപദേശിക്കുക എന്നിവയാണവ.
 
== അവലംബം ==
"https://ml.wikipedia.org/wiki/യുമ,_അരിസോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്