"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അവലംബങ്ങൾ ചേർത്തു)
 
==പേരിന്റെ ഉൽപ്പത്തി==
"ശതവാഹന" എന്ന പദം സപ്തവാഹന (ഹിന്ദു പുരാണമനുസരിച്ച് സൂര്യദേവന്റെ രഥം ഏഴു കുതിരകളാണു തെളിക്കുന്നത്) എന്ന സംസ്കൃതപദത്തിന്റെ [[പ്രാകൃതം|പ്രാകൃതരൂപമാണ്]]. ഇത് സൂചിപ്പിക്കുന്നത് ശതവാഹനന്മാർ ഐതിഹാസികമായ സൂര്യവംശവുമായി ബന്ധം അവകാശപ്പെട്ടിരുന്നു എന്നാണ്.<ref>{{cite book |author=Ajay Mitra Shastri |title=The Sātavāhanas and the Western Kshatrapas: a historical framework |url=https://books.google.com/books?id=S0puAAAAMAAJ |year=1998 |pages=20|publisher=Dattsons |isbn=978-81-7192-031-0}}</ref> പുരാവസ്തുശാസ്ത്രജ്ഞനായ ഇംഗുവ കാർത്തികേയ ശർമ്മയുടെ അഭിപ്രായത്തിൽ ശതവാഹന എന്ന പേരു "സത" (മൂർച്ചയുള്ളത്, വേഗതയേറിയത്), "വാഹന" (വാഹനം) എന്ന പദങ്ങൾ ചേർന്നു "വേഗതയേറിയ അശ്വാരൂഢൻ" എന്നർത്ഥം വന്നതാണ്.<ref>{{cite book |author=I. K. Sarma |author-link=Inguva Kartikeya Sarma |title=Coinage of the Satavahana Empire |url=https://books.google.com/books?id=ilBmAAAAMAAJ |year=1980 |pages=3|publisher=Agam}}</ref>
 
മറ്റൊരു സിദ്ധാന്തമനുസരിച്ച് ശതവാഹന എന്ന പേരു സതിയപുത സാമ്രാജ്യവുമായി ബന്ധപ്പെടുത്തുന്നു. മുണ്ട ഭാഷയിലെ വാക്കുകളായ ''സദം'' (കുതിര), ''ഹർപ്പൻ''(മകൻ) എന്നിവയുമായി ബന്ധപ്പെടുത്തി അശ്വമേധയാഗം നടത്തിയവരുടെ മകൻ" എന്നാണ് പദോൽപ്പത്തി എന്ന അഭിപ്രായം നിലവിലുണ്ട്. <ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999 |isbn=9788122411980}}</ref>രാജവംശത്തിലെ പല രാജാക്കന്മാരും ശതകർണി എന്ന പേരോ സ്ഥാനപ്പേരോ സ്വീകരിച്ചിരുന്നു. ശതവാഹന, ശതകർണി, ശതകണി, ശാലിവാഹന എന്നീ പേരുകൾ ഈ പേരിന്റെ വിവിധ രൂപങ്ങളാണെന്നു കരുതുന്നു. കൊസാംബിയുടെ അഭിപ്രായമനുസരിച്ച് ശതവാഹന എന്ന വാക്ക് "സദ" (കുതിര) "കോൺ" (മകൻ) എന്നിവ ചേർന്നുണ്ടായതാണ്.<ref>{{cite book |author=Damodar Dharmanand Kosambi |title=An Introduction to the Study of Indian History |url=https://books.google.com/books?id=fTvQiXVFB0gC&pg=PA243 |year=1975 |pages=243|publisher=Popular Prakashan |isbn=978-81-7154-038-9}}</ref>
 
==ചരിത്രം==
ശതവാഹനന്മാരെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത് പുരാണങ്ങൾ, ബുദ്ധ, ജൈനഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രീക്ക്, റോമൻ സ്രോതസ്സുകൾ<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=162|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> എന്നിവയിൽ നിന്നാണ്. ഈ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ ചരിത്രവും കാലഗണനയും പൂർണ്ണമായും നിശ്ചയിക്കാൻ സഹായിക്കുന്നവയല്ലാത്തതിനാൽ സാമ്രാജ്യത്തിന്റെ കാലഗണനയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്.<ref>{{Cite book |author=M. K. Dhavalikar |author-link=Madhukar Keshav Dhavalikar |title=Satavahana Art |pages=133|publisher=B.L Bansal, Sharada |location=Delhi |year=2004 |isbn=978-81-88934-04-1}}</ref>
 
== അവലംബം ==
267

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3275351" എന്ന താളിൽനിന്ന് ശേഖരിച്ചത്