"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
[[കാര്‍ബണ്‍]] (C) , [[ഹൈഡ്രജന്‍]] (H) മൂലകങ്ങള്‍ മാത്രം അടങ്ങുന്നതും ([[ഹൈഡ്രോകാര്‍ബണുകള്‍]]), ആറ്റങ്ങള്‍ [[ഏകബന്ധനം]] മുഖേന മാത്രം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതും ([[പൂരിത സംയുക്തങ്ങള്‍]]), ചാക്രിക ഘടനയില്ലാത്തതുമായ രാസസംയുക്തങ്ങളാണ് '''ആല്‍ക്കെയ്നുകള്‍'''. '''[[പാരഫിനുകള്‍]]''' എന്നും ഇവയെ വിളിക്കുന്നു. ആല്‍ക്കെയ്നുകള്‍ [[ഓര്‍ഗാനിക് സംയുക്തങ്ങള്‍|ഓര്‍ഗാനിക് സംയുക്തങ്ങളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര|ഹോമോലോഗസ് പരമ്പരയില്‍]] ഉള്‍പ്പെടുന്നു. ഇതിലെ അടുത്തടുത്തുള്ള അംഗങ്ങള്‍ തമ്മില്‍ 14 അണുഭാരം വ്യത്യാസമുണ്ടായിരിക്കും.
 
ഓരോ കാര്‍ബണ്‍ ആറ്റത്തിനും 4 ബന്ധനങ്ങള്‍ ഉണ്ടായിരിക്കും ([[C-H ബന്ധനം|C-H]] അല്ലെങ്കില്‍ [[C-C ബന്ധനം]]). ഓരോ ഹൈഡ്രജന്‍ ആറ്റവും ഒരു കാര്‍ബണ്‍ ആറ്റവുമായി ബന്ധിക്കപ്പെട്ടിരിക്കും. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണുകളുടെ ഒരു പരമ്പരയെ കാര്‍ബണ്‍ നട്ടെല്ല് അല്ലെങ്കില്‍ കാര്‍ബണ്‍ ചങ്ങല എന്ന് വിളിക്കുന്നു. സാധാരണയായി ഒരു ആല്‍ക്കെയ്നിലെ കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണമാണ് അതിന്റെ വലിപ്പം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നത്.
 
[[ആല്‍ക്കൈല്‍ ഗ്രൂപ്പ്]] എന്നത് ഒരു [[ഫങ്ഷണല്‍ ഗ്രൂപ്പ്]] അഥവാ ശാഖയാണ്. ആല്‍ക്കെയ്നുകളേപ്പോലെതന്നെ ഏകബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണും ഹൈഡ്രജനും മാത്രമാണ് ആല്‍ക്കൈല്‍ ഗ്രൂപ്പിലെ ഘടകങ്ങള്‍. [[മെഥൈല്‍]], [[എഥൈല്‍]] ഗ്രൂപ്പുകള്‍ ഇതിന് ഉദാഹരണങ്ങളാണ്.
 
പൂരിത ഹൈഡ്രോകാര്‍ബണുകള്‍ 3 ഘടനകളില്‍ കാണപ്പെടുന്നു. രേഖീയ ഘടനയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ പാമ്പിന്റെ രൂപത്തിനു സമാനമായ രീതിയില്‍ ബന്ധിക്കപ്പെട്ടിരിക്കും (പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''+2</sub>'''). ശാഖാ ഘടനയില്‍ കാര്‍ബണ്‍ ചങ്ങല ഒന്നോ അതിലധികമോ ഭാഗങ്ങളില്‍ പല ദിശകളിലേക്ക് വേര്‍പിരിയും(പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''+2</sub>, ''n''>3'''). ചാക്രിക ഘടനയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ വൃത്ത രൂപത്തിലായിരിക്കും ബന്ധിക്കപ്പെട്ടിരിക്കുന്നത് (പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''</sub>, ''n''>2'''). ഐ.യു.പി.എ.സി-യുടെ നിര്‍വചനം അനുസരിച്ച് ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ആല്‍ക്കെയ്നുകളും മൂന്നാമത്തേത് ചാക്രികആല്‍ക്കെയ്നുമാണ് (സൈക്ലോആല്‍ക്കെയ്ന്‍). അതായത്, പൂരിത ഹൈഡ്രോകാര്‍ബണുകളെ ആല്‍ക്കെയ്നുകളെന്നും സൈക്ലോആല്‍ക്കെയ്നുകളെന്നും വിഭാഗിച്ചിരിക്കുന്നു. സാങ്കേതികമായി സക്ലോആല്‍ക്കെയ്നുകള്‍ ആല്‍ക്കെയ്നുകളല്ല. സക്ലോആല്‍ക്കെയ്നുകളെ സൈക്ലിക് ആല്‍ക്കെയ്നുകളെന്നും വിളിക്കുന്നു.
"https://ml.wikipedia.org/wiki/ആൽക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്