"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,213 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
ശ്രദ്ധേയമായ ഏതാനും വിജയങ്ങള്‍ക്കും തുടക്കകാലത്തുള്ള ചില തിരിച്ചടികള്‍ക്കും ശേഷം 1930- കളില്‍ [[അച്ചുതണ്ട് ശക്തികള്‍]] ഉയര്‍ത്തിയ കലാപക്കൊടി തടയാന്‍ കഴിയാതിരുന്നതിലൂടെ സര്‍വ്വരാജ്യസഖ്യം ആത്യന്തികമായി അശക്തമാണെന്നു തെളിഞ്ഞു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധ]]ത്തിന്റെ ആരംഭത്തോടെ സര്‍വ്വരാജ്യസഖ്യം മറ്റൊരു ലോകമഹായുദ്ധം തടയുക എന്ന അതിന്റെ പ്രാഥമികലക്ഷ്യം നിറവേറ്റുന്നതില്‍ തന്നെ പരാജയമായി തീര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം [[ഐക്യരാഷ്ട്രസഭ]] സര്‍വ്വരാജ്യസഖ്യത്തിനു പകരമായി നിലവില്‍ വന്നു. സര്‍വ്വരാജ്യസഖ്യം തുടങ്ങിവച്ച ഏജന്‍സികളെയും സംഘടനകളെയും [[ഐക്യരാഷ്ട്രസഭ]] ഏറ്റെടുത്തു.
 
== പരാജയകാരണങ്ങള്‍ ==
വന്‍ശക്തികളുടെ അതിക്രമങ്ങളെ നിയന്ത്രിക്കാന്‍ സര്‍വ്വരാജ്യസഖ്യത്തിന് കഴിഞ്ഞില്ല. നിരായുധീകരണം പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയാതിരുന്നതും പരാജയകാരണമായി. മഞ്ചൂറിയായുടെ മേലുള്ള ജപ്പാന്റെ ആക്രമണവും അബിസീനിയയുടെ മേലുള്ള ഇറ്റലിയുടെ ആക്രമണവും ഒഴിവാക്കാന്‍ സര്‍വ്വരാജ്യസഖ്യത്തിന് കഴിഞ്ഞില്ല. ജര്‍മനി വീണ്ടും ആയുധവല്‍ക്കരണം നടത്തിയത് തടയാന്‍ സഖ്യത്തിനായില്ല. സഖ്യത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചിട്ടും ഇറ്റലി, ജപ്പാന്‍, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കപ്പെട്ടില്ല.<br />
[[അമേരിക്ക|അമേരിക്കന്‍]] പ്രസിഡന്റ് [[വുഡ്രോ വില്‍സന്‍|വുഡ്രോ വില്‍സനാണ്]] മുന്‍കൈ എടുത്തതെങ്കിലും അമേരിക്ക സഖ്യത്തില്‍ അംഗമാകാതിരുന്നത് മറ്റൊരു പരാജയകാരണമാണ്. ലീഗിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള കരുക്കള്‍ ലീഗിന് ഇല്ലായിരുന്നു.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/327496" എന്ന താളിൽനിന്ന് ശേഖരിച്ചത്