"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

520 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മ്മനിയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ലീഗിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത കോളനികള്‍ ലീഗിനു വേണ്ടി ഭരിക്കുന്നതിനായി ചില സാമ്രാജ്യത്വശക്തികളെ ഏല്പ്പിച്ചു. ഇങ്ങനെ ഭരിക്കുന്ന രാജ്യങ്ങള്‍ തദ്ദേശീയരുടെ താല്പര്യങ്ങള്‍ സമ്രക്ഷിച്ചും ലീഗ് നിശ്ചയിച്ചിട്ടുള്ള ഒരു നിയമാവലിയനുസരിച്ചും ഈ രാജ്യങ്ങളെ ഭരിക്കേണ്ടിയിരുന്നു. ഈ രീതിയെയാണ്‌ മന്‍ഡേറ്റ് സിസ്റ്റം എന്നു പറയുന്നത്.
 
സര്‍വ്വരാജ്യസഖ്യത്തിന്റെ ഇടപെടല്‍ കൊണ്ടാണ് ഇറാക്കും തുര്‍ക്കിയും തമ്മിലുള്ള തര്‍ക്കവും പെറുവും കൊളംബിയയും തമ്മിലുള്ള തര്‍ക്കവും ഗ്രീസും ബള്‍ഗേറിയയും തമ്മിലുള്ള തര്‍ക്കവും പരിഹരിച്ചത്.
 
യുദ്ധം മൂലം പാടേ തകര്‍ന്ന പല രാജ്യങ്ങളും സര്‍വ്വരാജ്യസഖ്യത്തിന്റെ സഹായത്താല്‍ പുനരധിവാസത്തിനുള്ള പണം സംഭരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/327495" എന്ന താളിൽനിന്ന് ശേഖരിച്ചത്