"പുതിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|subdivision = See text
|}}
[[ഗന്ധം|സുഗന്ധം]] പുറപ്പെടുവിക്കുന്ന [[ഇല|ഇലകളുള്ള]] [[സസ്യം|സസ്യങ്ങളുടെ]] വർഗത്തിൽപ്പെടുന്ന ഒരിനം [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധ സസ്യമാണ്]] '''പുതിന'''. [[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ]] നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് [[അറബി ഭാഷ|അറബി ഭാഷയിൽ]] '''നാന''' എന്ന പേരിലറിയപ്പെടുന്നു. പുതിനയിൽ നിന്നാണ് [[മെന്തോൾ]] എന്ന തൈലം വാറ്റിയെടുക്കുന്നത്. [[ഇന്ത്യ|ഇന്ത്യയിൽ]] എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു. തണ്ടു മുറിച്ചു നട്ട് പുതിന വളർ‌ത്താം. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ സസ്യം [[മണ്ണ്|മണ്ണിൽ]] പടർന്നാണു വളരുന്നത്. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ [[മെന്തോൾ]] ആണ് ഇതിനു കാരണം.
 
== ഉപയോഗം ==
[[പ്രമാണം:Pudina Chutney.jpg|left|thumb|100px|പുതിന ചമ്മന്തി]]
ഹൃദ്യമായ [[ഗന്ധം|വാസനയുള്ള]] പുതിനയില [[രുചി|രുചിക്കും]] [[ഗന്ധം|മണത്തിനും]] വേണ്ടി [[കറി|കറികളിലും]] [[ബിരിയാണി]] പോലുള്ള [[ആഹാരം|ഭക്ഷണ വിഭവങ്ങളിലും]] ചേർക്കുന്ന പതിവുണ്ട്. പുതിന [[ചട്ണി]], പുതിന [[ചായ]] തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, [[പഴച്ചാറ്|ജ്യൂസ്]] തുടങ്ങിയ പാനീയങ്ങളിലും വിവിധതരം [[മിഠായി|മിഠായികളിലും]] [[ച്യൂയിങ് ഗം|ച്യൂയിംഗമ്മുകളിലും]] ചേർക്കുന്നു. പുതിനസത്ത് ചേർന്ന [[ടൂത്ത് പേസ്റ്റ്|ടൂത്ത് പേസ്റ്റുകളും]] മൗത്ത് ഫ്രഷ്നറുകളും വിപണിയിൽ ലഭ്യമാണ്.
 
== ഔഷധ ഗുണങ്ങൾ ==
പുതിന പതിവായി കഴിക്കുന്നത് [[ആമാശയം|ആമാശയ]] ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം [[മൂത്രം]] നന്നായി പോകുന്നതിനും സഹായിക്കുന്നു. [[ആസ്മ|ആസ്തമ]], [[അലർജി]] തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.<ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9510935&tabId=6&BV_ID=@@@ പുതിയ ഇലരുചികൾ, മനോരമ ഓൺലൈൻ - ആരോഗ്യം താൾ ]</ref> [[ആയുർവേദം|ആയുർവേദപ്രകാരം]] ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. [[ജലദോഷം]], ത്വക് രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും പുതിനയുടെ ഇല ഉപയോഗിക്കുന്നു.
 
==രസാദി ഗുണങ്ങൾ==
"https://ml.wikipedia.org/wiki/പുതിന" എന്ന താളിൽനിന്ന് ശേഖരിച്ചത്