"കർണാടക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
[[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തിൽ]] ഒരുകൂട്ടം ഇസ്ലാമികസുൽത്താനേറ്റുകളുടെ മുന്നിൽ വിജയനാഗരരാജാക്കന്മാർ പരാജയപ്പെട്ടു. [[ബിജാപ്പൂർ സുൽത്താനേറ്റ്]] ഡക്കാന്റെ മൊത്തം ഭരണം 17ആം നൂറ്റാണ്ടിൽ [[മുഗൾ രാജവംശം|മുഗൾ ചക്രവർത്തിമാർ]] തോൽപ്പിക്കുന്നതുവരെ കയ്യാളി. ഇവരുടെ കാലത്താണ് പ്രശസ്തമായ [[ഗോൽ ഗുംബാസ്]] നിർമ്മിക്കപ്പെട്ടത്. തുടർന്നുള്ള കാലഘട്ടത്തിൽ ഉത്തരകർണ്ണാടകത്തിന്റെ ഭാഗങ്ങൾ [[നൈസാം|നൈസാമും]], ബ്രിട്ടീഷ് ഭരണകൂടവും ഭരിച്ചു. തെക്കൻ കർണ്ണാടകം [[മൈസൂർ രാജ്യം|മൈസൂർ രാജവംശത്തിനു]] കീഴെയായിരുന്നു. [[ഹൈദരാലി|ഹൈദരാലിയും]] അദ്ദേഹത്തിന്റെ മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനും]] ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ നാലു യുദ്ധങ്ങാൾ ചെയ്തു. ഒടുവിൽ 1799ല് ടിപ്പുവിന്റെ മരണത്തോടെ മൈസൂറും [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് രാജിന്]] കീഴിലായി. ബ്രിട്ടീഷുകാർ മൈസൂർ രാജ്യം [[വൊഡെയാർ]] രാജകുടുംബത്തെ തിരിച്ചേൽപ്പിച്ചു.
 
1830കളിൽ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്ന് എതിരേ കർണ്ണാടകയുടെ പലഭാഗത്തും ലഹളകൾ ഉണ്ടായിട്ടുണ്ട്. [[ശിപായി ലഹള|1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ]] ബാഗൽക്കോട്ട്, ദൻഡേലി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടന്നു. [[ആലൂരു വെങ്കട റാവു]], [[കർണ്ണാട് സദാശിവറാവു]], [[എസ് നിജലിംഗപ്പ]], [[കെംഗാൾ ഹനുമന്തയ്യ]], [[നിട്ടൂർ ശ്രീനിവാസറാവു]] തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരവും ശക്തി പ്രാപിച്ചൂ.
 
സ്വാതന്ത്ര്യലബ്ദിക്കുശേഷം [[മൈസൂർ രാജ്യം]] ഇന്ത്യയോട് ചേർന്നു. 1950-ൽ [[മൈസൂർ സംസ്ഥാനം]] രൂപവത്കരിക്കപ്പെട്ടു. 1956ൽ കന്നഡയും [[കുടക്]] പ്രദേശങ്ങളും മൈസൂറിൽ കൂട്ടിച്ചേർത്തു. 1973ൽ സംസ്ഥാനം കർണ്ണാടക എന്നു പുനർനാമകരണം ചെയ്തു. 1990കളിൽ കർണ്ണാടകസംസ്ഥാനം ഐടി മേഖലയിലെ വികസനത്തിൽ മുന്നിലെത്തി.
"https://ml.wikipedia.org/wiki/കർണാടക" എന്ന താളിൽനിന്ന് ശേഖരിച്ചത്