"ലാലാ ലജ്പത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
| footnotes =
}}
[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമര]] പ്രവർത്തകനായിരുന്നു '''ലാലാ ലജ്പത് റായ്''' (ജനനം [[28 ജനുവരി]] 1865 - മരണം [[17 നവംബർ]] [[1928]]).<ref name=congresssandesh>{{cite web|title=ലാലാ ലജ്പത് റായ് (1865-1928) പ്രസിഡന്റ് - കൽക്കട്ട, 1920 (പ്രത്യേക സമ്മേളനം)|url=http://archive.is/HEMi|work=വി.എൻ.ദത്ത|publisher=കോൺഗ്രസ്സ് സന്ദേശ്|accessdate=2013-10-03}}</ref> [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് രാജിനെതിരെയുള്ള]] രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയായിരുന്നു. അടുപ്പമുള്ളവർ ലാലാജി എന്നാണ്‌ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പഞ്ചാബിലെ സിംഹം<ref name=congresssandesh൧>{{cite web|title=പഞ്ചാബ് സിംഹം|url=http://archive.is/HEMi|work=വി.എൻ.ദത്ത|publisher=കോൺഗ്രസ്സ് സന്ദേശ്|accessdate=2013-10-03}}</ref> എന്നുംഎന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം, [[പഞ്ചാബ് നാഷണൽ ബാങ്ക്]], [[ലക്ഷ്മി ഇൻഷുറൻസ് കമ്പനി]] എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളാണ് ലാലാ ലജ്പത് റായ്.<ref name=pnb>{{cite web|title=പഞ്ചാബ് നാഷണൽ ബാങ്ക് - സ്ഥാപക നേതാക്കൾ|url=http://web.archive.org/web/20140903044816/https://www.pnbindia.in/En/ui/OriginofPNB.aspx|publisher=പഞ്ചാബ് നാഷണൽ ബാങ്ക്|accessdate=2014-09-03}}</ref> ലാൽ-[[ബിപിൻ ചന്ദ്രപാൽ|പാൽ]]-[[ബാല ഗംഗാധര തിലകൻ|ബാൽ]] ത്രയത്തിലെ ഒരംഗം ലാലാ ലജ്പത് റായ് ആയിരുന്നു.
 
[[സൈമൺ കമ്മീഷൻ|സൈമൺ കമ്മീഷനെതിരേ]] നടത്തിയ ഒരു സമാധാനപരമായ സമരത്തിൽവെച്ച് ബ്രിട്ടീഷ് പോലീസിനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടു. ഈ സംഭവത്തോടുകൂടി തീരെ അവശനായ ലാലാ ലജ്പത് റായ് മൂന്നാഴ്ചയ്ക്കുശേഷം മരണമടയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ചരമ ദിനമായ നവംബർ 17 ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്.<ref name=orissa>{{cite web|title=ലാല ലജ്പത് റായ്|url=http://web.archive.org/web/20140903044530/http://orissa.gov.in/portal/LIWPL/event_archive/Events_Archives/116Lala_Lajpat_Rai.pdf|publisher=ഒറീസ്സ സർക്കാർ|accessdate=2014-09-03}}</ref>
 
==ആദ്യകാല ജീവിതം==
1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ [[പഞ്ചാബ്|പഞ്ചാബിലുള്ള]] ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്.<ref>കാതറിൻ ടിഡ്രിക്ക് (2006) ''ഗാന്ധി: എ പൊളിറ്റിക്കൽ ആന്റ് സ്പിരിച്വൽ ലൈഫ്'' ഐ.ബി.ടോറിസ് ISBN 978-1-84511-166-3 പുറങ്ങൾ 113-114</ref><ref>കെന്നത്ത്.ജോൺസ് (1976) ''ആര്യ ധർമ്മ: ഹിന്ദു കോൺഷ്യസ്നെസ്സ് ഇൻ 19-സെഞ്ച്വറി പഞ്ചാബ് '' യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ് ISBN 9788173047091 പുറം.52</ref><ref>പുരുഷോത്തം നഗർ (1977) ''ലാലാ ലജ്പത് റായ്: ദ മാൻ ആന്റ് ഹിസ് ഐഡിയാസ് മനോഹർ ബുക് സർവ്വീസ്'' പുറം.161</ref> രാധാ കിഷൻ ആസാദും, ഗുലാബ് ദേവിയുമായിരുന്നു മാതാപിതാക്കൾ.<ref name=aaryasamaj>{{cite web|title=ലാലാ ലജ്പത് റായ്|url=http://web.archive.org/web/20140903160538/http://www.aryasamaj.com/enews/2010/feb/5.htm|publisher=ആര്യസമാജ്|accessdate=2014-09-03}}</ref> ഹിന്ദു മതത്തിലെ പ്രമുഖരായവരുടെ പേരിനു കൂടെ ചേർക്കുന്ന പദമായിരുന്നു ലാലാ എന്നത്. ഇപ്പോഴത്തെ [[ഹരിയാന|ഹരിയാന സംസ്ഥാനത്തിലുള്ള]] രെവാരി എന്ന സ്ഥലത്തുള്ള സ്കൂളിലായിരുന്നു ലാലാ ലജ്പത്റായിയുടെ പ്രാധമിക വിദ്യാഭ്യാസം. ഈ പ്രദേശം മുമ്പ് പഞ്ചാബിലായിരുന്നു. ഈ സ്കൂളിലെ ഒരു [[ഉറുദു]] അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് രാധാ കിഷൻ. ഹിന്ദു മതത്തിന്റെ മൂല്യങ്ങളിലും, വിശ്വാസങ്ങളിലും അതീവ ആകൃഷ്ടനായിരുന്നു റായ്.
 
==രാഷ്ട്രീയം==
"https://ml.wikipedia.org/wiki/ലാലാ_ലജ്പത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്