"വിജയരാജമല്ലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

space deletion
No edit summary
വരി 3:
1985 ൽ [[തൃശൂർ ജില്ല]]യിലെ മുതുവറയിൽ ജനനം. മനു ജയ കൃഷ്ണൻ എന്നായിരുന്നു ആദ്യകാല നാമം. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാണ് വിജയ രാജമല്ലിക എന്ന പേര് സ്വീകരിച്ചത്. <ref>https://www.manoramanews.com/news/spotlight/2018/01/12/interview-with-vijayarajamalika.html</ref> അച്ഛൻ: വൈ കൃഷ്ണൻ (റിട്ട. സീനിയർ സൂപ്രണ്ട്. കെ എസ് ഇ ബി). അമ്മ: ജയ കൃഷ്ണൻ (അദ്ധ്യാപിക). പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. 2005 ൽ [[കാലിക്കറ്റ് സർവ്വകലാശാല]]യിൽനിന്നും രണ്ടാം റാങ്കോടെ ബിരുദം. [[2009]] ൽ ഫസ്റ്റ് ക്ലാസോടെ രാജഗിരി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം. വിവിധ മത സംഘടനകൾക്കിടയിൽ സാമൂഹ്യപ്രവർത്തനം നടത്തിവരുന്നു. മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവി. [[തൃശൂർ ലീഗൽ സർവീസ് സൊസൈറ്റി]]യിൽ പാരാ ലീഗൽ വോളന്റിയർ കൂടിയാണിവർ. <ref>https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/aanezhuthinum+pennezhuthinum+appuram+munnamathoru+ezhuth+yatharththyamayi+vijayarajamallika-newsid-90471402</ref>
==കൃതികൾ==
* ദൈവത്തിന്റെ മകൾ (ആദ്യ കവിതാ സമാഹാരം)
* വിജയരാജമല്ലികയുടെ ആദ്യ കവിതാ സമാഹാരമാണ് ദൈവത്തിന്റെ മകൾ.
* ആൺനദി (60 കവിതകൾ അടങ്ങിയ കവിതാ സമാഹാരമാണ് ആൺനദി.സമാഹാരം)
* മല്ലികാവസന്തം എന്ന പേരിൽ (ആത്മകഥ ഉടൻ പുറത്തിറങ്ങും.)
==പാഠ്യപദ്ധതിയിൽ==
വിജയരാജമല്ലികയുടെ 'ദൈവത്തിന്റെ മകൾ' എന്ന കവിതാസമാഹാരം മദ്രാസ് യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കി. മദ്രാസ് സർവകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉൾപ്പെടുത്തിയത്. തൃശൂർ അമല സ്വദേശി മനു ജയ കൃഷ്ണൻ, വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് 'ദൈവത്തിൻറെ മകൾ' എന്ന കവിതാസമാഹാരത്തിന്റെ ഉള്ളടക്കം. കേരളത്തിലെ ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങളും ഈ കവിതയിൽ ചർച്ചയാകുന്നുണ്ട്. <ref>https://www.asianetnews.com/news/vijayarajamalamika-is-the-first-transgender-poet</ref>
"https://ml.wikipedia.org/wiki/വിജയരാജമല്ലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്