"എഡ്വേർഡ് സ്‌നോഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
ചേർത്തു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
[[File:The Guardian front page 10 June 2013.jpg|thumb|Front cover of The Guardian newspaper, June 10, 2013|228px]]
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെയും അവരുടെ ചാരശൃംഖലയായ [[സി.ഐ.എ.|സി.ഐ.എ യുടെയും]] പ്രവർത്തനങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് '''എഡ്വേർഡ് ജോസഫ് സ്‌നോഡെൻ''' (21 ജൂൺ 1983). [[മൈക്രോസോഫ്റ്റ്]], [[യാഹൂ]], [[ഗൂഗിൾ]], ഫേസ്ബുക്ക്, പാൽടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. പ്രിസം എന്ന രഹസ്യനാമത്തിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത് അമേരിക്കൻ സർക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോർച്ചയാണിതെന്നു കരുതപ്പെടുന്നു.<ref>{{cite news|title=ചോർത്തൽ രഹസ്യം പരസ്യമാക്കിയ സ്‌നോഡെനെ കാണാതായി|url=http://www.mathrubhumi.com/story.php?id=367693|accessdate=2013 ജൂൺ 11|newspaper=മാതൃഭൂമി|date=http://www.mathrubhumi.com/story.php?id=367693}}</ref> 2003 മുതൽ 2009വരെയുള്ള കാലയളവിലാണ് അദ്ദേഹം സി.ഐ.എയ്ക്ക് വേണ്ടി ജോലി ചെയ്തത്. [[ഹോങ്കോങ്ങ്|ഹോങ്കോങ്ങിൽ]] അഭയം തേടിയ സ്‌നോഡെനെ കൈമാറണമെന്ന ആവശ്യപ്പെട്ട അമേരിക്കൻ സർക്കരിനോടു കൂടുതൽ തെളിവുകൾ നലകണമെന്ന് ഹോങ്കോങ്ങ് സർക്കാർ അറിയിച്ചു. അതിനിടെ സ്‌നോഡെൻ മോസ്‌കോയിലേക്ക് കടന്നു.<ref>{{cite news|title=രഹസ്യം ചോർത്തൽ : സ്‌നോഡൻ മോസ്‌കോയിലേക്ക് കടക്കുകയും.|url=http://www.mathrubhumi.com/story.php?id=370920|accessdate=2013 ജൂൺ 23|newspaper=മാതൃഭൂമി|date=2013 ജൂൺ 23}}</ref> റഷ്യ ഒരു മാസത്തിനുശേഷം താത്കാലികഅഭയം നൽകുകയും ചെയ്തു <ref>http://www.usatoday.com/story/news/nation/2013/08/01/nsa-edward-snowden-russia-temporary-asylum/2607737/</ref>
 
 
ചെറുപ്രായത്തിലേതന്നെ ഇൻറർനെറ്റിലും കമ്പ്യൂട്ടർ ഹാക്കിംഗിലും വൈദഗ്ധ്യം തെളിയിച്ചിരുന്നു സ്നോഡൻ. പതിനഞ്ചാം വയസ്സിൽ അമേരിക്കയിലെ പ്രമുഖ ആണവോർജ പരീക്ഷണശാലയായ ലോസ് അലമോസ് നാഷണൽ ലബോറട്ടറിയുടെ സൈബർ ഭിത്തികൾ സ്നോഡൻ ഭേദിച്ചു. ഈ തന്ത്ര പ്രധാന മേഖലയുടെ സുരക്ഷാഭിത്തികൾ എത്രത്തോളം ദുർബലമാണെന്ന് ഇതുവഴി അധികാരികൾക്ക് ബോധ്യമായി. 2001 സെപ്റ്റംബർ ഒൻപതിന് അൽഖ്വയ്ദയുടെ ആക്രമണത്തിൽ ലോക വ്യാപാര കേന്ദ്രം തകർന്നപ്പോഴാണ് സ്നോഡൻ രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കാൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് അമേരിക്കൻ സൈന്യത്തിൽ ജോലിക്കായി ശ്രമിച്ചു. എന്നാൽ പരിശീലനത്തിലൂടെ ഉണ്ടായ അപകടം ഉടനെ തിരിച്ച് വീട്ടിലെത്തിച്ചു. ഡെൽ എന്ന അമേരിക്കൻ കമ്പനിയുടെ ഔദ്യോഗിക മേൽവിലാസത്തിലിരുന്ന് സിഐയ്ക്ക് വേണ്ടി ചാര പ്രവർത്തനമാരംഭിക്കുന്നത് ഇതിനെത്തുടർന്നാണ്. പിന്നീടാണ് താനുൾപ്പെടെയുള്ള പൗരസമൂഹത്തെ അമേരിക്കൻ ഭരണകൂടം വഞ്ചിക്കുകയാണെന്ന് തിരിച്ചറിയുകയും   വിപ്ലവകാരിയായി പിറവിയെടുക്കുകയും ചെയ്യുന്നത് അതിനുശേഷമാണ്. ആയിടയ്ക്കാണ് ലിൻഡ്സേ മിൽസ് എന്ന ചെറുപ്പക്കാരി അദ്ധേഹത്തിൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നതും. അമേരിക്കൻ ഭരണകൂടത്തിൻ്റെ പിടിയിൽ പെടാതിരിക്കാനുള്ള പലായനത്തിൽ റഷ്യയിൽ എത്തിയശേഷം 2017 ലാണ് ഇവർ വിവാഹിതരായത്. ഭരണകൂടത്തിന് വേണ്ടി ചാരവൃത്തി ചെയ്യാൻ ഉപയോഗിച്ച ധിഷണാശക്തി ഭരണകൂടം ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പുറംലോകത്തെ വെളിപ്പെടുത്താൻ ഉപയോഗിക്കുവാനായി എടുത്ത തീരുമാനം ലോക സാങ്കേതികവിദ്യാ ചരിത്രത്തിലെ വിപ്ലവകരമായ ഒന്നാണ്. ലോകജനതയുടെ സ്വകാര്യതയിലേക്കുള്ള അമേരിക്കൻ ഭരണകൂടത്തിൻ്റെ കടന്നുകയറ്റം ലോകത്തിനു മുന്നിൽ തുറന്നു കാട്ടാൻ വിപുലമായ ഒരുക്കങ്ങളാണ് സ്നോഡൻ നടത്തിയത്. സ്വയം കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനു പകരം തെളിവുകൾ പത്രപ്രവർത്തകർക്ക് കൈമാറുകയാണദ്ദേഹം ചെയ്തത്. ഏറ്റവും വിശ്വാസ്യതയുള്ള പത്രപ്രവർത്തകരെ കണ്ടെത്താൻ വലിയ അന്വേഷണമാണ് സ്നോഡൻ നടത്തിയത്. ഒടുവിൽ ലോകത്തിനു മുന്നിൽ സ്വയം പ്രത്യക്ഷപ്പെടാൻ തീരുമാനിച്ചപ്പോൾ അതിനായി തിരഞ്ഞെടുത്ത സ്ഥലം ഹോങ്കോങ് ആണ്. വ്യക്തമായ തെളിവുകളോടെ ആണ് അമേരിക്കൻ ഭരണകൂടത്തിൻ്റെ ദുർമുഖം സ്നോഡൻ തുറന്നുകാട്ടിയത്. 2011 മുതൽ ഇങ്ങോട്ടുള്ള അമേരിക്കൻ ഭരണകൂടങ്ങൾ ഈ വെളിപ്പെടുത്തലുകളിൽ അടിമുടി വിറച്ചു.  റഷ്യയിൽ അഭയം പ്രാപിച്ച ശേഷം ഹോങ്കോങ്ങിൽ നിന്നും മോസ്കോ യിലേക്കുള്ള യാത്രയ്ക്കിടെ സ്നോഡൻ്റെ  പാസ്പോർട്ട് അമേരിക്ക റദ്ദാക്കിയിരുന്നു. റഷ്യയിൽ അഭയം പ്രാപിച്ചതിനുശേഷം ഓണം 27 രാജ്യങ്ങൾക്കാണ് സ്നോഡൻ രാഷ്ട്രീയ അഭയം തേടി മെയിൽ അയച്ചത്. അമേരിക്ക എന്ന രാഷ്ട്രത്തിൻ്റെ അപ്രീതി സമ്പാദിക്കാൻ ഒരു രാജ്യവും ഒരുക്കമായിരുന്നില്ല. ഒടുവിൽ റഷ്യ താൽക്കാലിക അഭയം നൽകി കഴിഞ്ഞ ആറു വർഷമായി മോസ്കോയിലാണ്.
 
==പ്രിസം പദ്ധതി==
89

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3271400" എന്ന താളിൽനിന്ന് ശേഖരിച്ചത്