"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
ശതവാഹനർ '''ദക്ഷിണപഥത്തിലെ പ്രഭുക്കൾ''' എന്ന് അറിയപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള പാതയുടെ നിയന്ത്രണം കൈയാളിയിരുന്നതിനാലാണ്‌ ഇത്. ശതവാഹനരിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ്‌ ഗൗതമീപുത്ര ശ്രീ ശതകർണി<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
==പേരിന്റെ ഉൽപ്പത്തി==
"ശതവാഹന" എന്ന പദം സപ്തവാഹന (ഹിന്ദു പുരാണമനുസരിച്ച് സൂര്യദേവന്റെ രഥം ഏഴു കുതിരകളാണു തെളിക്കുന്നത്) എന്ന സംസ്കൃതപദത്തിന്റെ [[പ്രാകൃതം|പ്രാകൃതരൂപമാണ്]]. ഇത് സൂചിപ്പിക്കുന്നത് ശതവാഹനന്മാർ ഐതിഹാസികമായ സൂര്യവംശവുമായി ബന്ധം അവകാശപ്പെട്ടിരുന്നു എന്നാണ്.<ref>{{cite book |author=Ajay Mitra Shastri |title=The Sātavāhanas and the Western Kshatrapas: a historical framework |url=https://books.google.com/books?id=S0puAAAAMAAJ |year=1998 |publisher=Dattsons |isbn=978-81-7192-031-0}}</ref> പുരാവസ്തുശാസ്ത്രജ്ഞനായ ഇംഗുവ കാർത്തികേയ ശർമ്മയുടെ അഭിപ്രായത്തിൽ ശതവാഹന എന്ന പേരു "സത" (മൂർച്ചയുള്ളത്, വേഗതയേറിയത്), "വാഹന" (വാഹനം) എന്ന പദങ്ങൾ ചേർന്നു "വേഗതയേറിയ അശ്വാരൂഢൻ" എന്നർത്ഥം വന്നതാണ്.<ref>{{cite book |author=I. K. Sarma |author-link=Inguva Kartikeya Sarma |title=Coinage of the Satavahana Empire |url=https://books.google.com/books?id=ilBmAAAAMAAJ |year=1980 |publisher=Agam}}</ref>
 
മറ്റൊരു സിദ്ധാന്തമനുസരിച്ച് ശതവാഹന എന്ന പേരു സതിയപുത സാമ്രാജ്യവുമായി ബന്ധപ്പെടുത്തുന്നു. മുണ്ട ഭാഷയിലെ വാക്കുകളായ ''സദം'' (കുതിര), ''ഹർപ്പൻ''(മകൻ) എന്നിവയുമായി ബന്ധപ്പെടുത്തി അശ്വമേധയാഗം നടത്തിയവരുടെ മകൻ" എന്നാണ് പദോൽപ്പത്തി എന്ന അഭിപ്രായം നിലവിലുണ്ട്. <ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999 |isbn=9788122411980}}</ref>രാജവംശത്തിലെ പല രാജാക്കന്മാരും ശതകർണി എന്ന പേരോ സ്ഥാനപ്പേരോ സ്വീകരിച്ചിരുന്നു. ശതവാഹന, ശതകർണി, ശതകണി, ശാലിവാഹന എന്നീ പേരുകൾ ഈ പേരിന്റെ വിവിധ രൂപങ്ങളാണെന്നു കരുതുന്നു. കൊസാംബിയുടെ അഭിപ്രായമനുസരിച്ച് ശതവാഹന എന്ന വാക്ക് "സദ" (കുതിര) "കോൺ" (മകൻ) എന്നിവ ചേർന്നുണ്ടായതാണ്.<ref>{{cite book |author=Damodar Dharmanand Kosambi |title=An Introduction to the Study of Indian History |url=https://books.google.com/books?id=fTvQiXVFB0gC&pg=PA243 |year=1975 |publisher=Popular Prakashan |isbn=978-81-7154-038-9}}</ref>
 
 
== അവലംബം ==
<references/>.
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്