"വിവേകാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.208.225.247 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3137592 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
 
ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. [[വരാണസി]], [[അയോദ്ധ്യ]] വഴി [[ഹിമാലയം|ഹിമാലയപ്രദേശങ്ങളിൽ]] ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. ആ യാത്രയിൽ [[ഹത്രാസ്‌]] തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ്‌ വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദൻ. [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലേക്ക്‌]] പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ [[ബാംഗളൂർ]] വഴി [[ഷൊർണൂർ|ഷൊർണൂരിൽ]] എത്തി.[[പ്രമാണം:Viveka-ഷൊർണൂർ ആൽ.jpg|thumb|left|ഷൊർണൂർ റയിൽ വേ സ്റ്റേഷനു മുമ്പിൽ സ്വാമിവിവേകാനന്ദൻ നട്ട ആൽമരം]]
ഇവിടെ [[ചട്ടമ്പിസ്വാമികൾ]], [[ശ്രീനാരായണ ഗുരു]] മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ്‌ വിവേകാനന്ദന്‌ [[ചിന്മുദ്ര|ചിന്മുദ്രയുടെ]] രഹസ്യം വെളിപ്പെടുത്തികൊടുത്തത്‌. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് ''ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും'' എന്നഭിപ്രായപ്പെട്ടു <ref name=lunatic>{{cite book|url=http://books.google.com.sa/books?id=8E8XyZNBy-AC |title=എൻസൈക്ലോപീഡിയ ഓഫ് ദളിത് ഇൻ ഇന്ത്യ|author=സഞ്ജയ് പാസ്വാൻ, പ്രമാൺഷി ജയദേവ|publisher=ഗ്യാൻ പബ്ലിഷിംഗ്|Date= |page=302}}</ref>. പിന്നീട്‌ [[രാമേശ്വരം]] വഴി [[കന്യാകുമാരി|കന്യാകുമാരിയിലെത്തിയ]] സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം3 ദിവസം (1892 Des 25,26,27)അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ [[വിവേകാനന്ദപ്പാറ]] ആയി മാറിയത്‌. അക്കാലത്ത്‌ [[ഷിക്കാഗോ]] സർവ്വമതസമ്മേളനത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത്‌ വിവേകാനന്ദന്റെ അടുത്ത്‌ എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌.
 
=== ആദ്യത്തെ ലോക പര്യടനം ===
"https://ml.wikipedia.org/wiki/വിവേകാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്