"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
വിശാഖദത്തന്റെ നാടകത്തില്‍ ധ്രുവദേവിയും ചന്ദ്രഗുപ്തനും പ്രധാന കഥാപാത്രങ്ങളാണെങ്കിലും വിധവയായ സ്വന്തം സഹോദരപത്നിയെ വിവാഹം കഴിക്കുന്നതിന് നാടകകൃത്ത് ഒരു പ്രാധാന്യവും നല്‍കുന്നില്ല. എന്നാല്‍ പില്‍ക്കാല ഹിന്ദു രാജാക്കന്മാര്‍ ഇത്തരം വിവാഹത്തെ വിമര്‍ശിച്ചു. [[Amoghavarsha|അമോഘവര്‍ഷന്‍ ഒന്നാമന്റെ]] സഞ്ജന്‍ ചെമ്പ് ലിഖിതങ്ങളിലും, [[രാഷ്ട്രകൂടര്‍|രാഷ്ട്രകൂട]] രാജാവായ ഗോവിന്ദന്‍ നാലാമന്റെ സങ്കാലി, കാംബേ തകിടുകളിലും ഈ സംഭവത്തിന്റെ വിമര്‍ശനം കാണാം.
 
[[അലഹബാദ്]] സ്തൂപത്തിലെ ലിഖിതത്തില്‍ ചന്ദ്രഗുപ്തനും നാഗ രാജകുമാരിയായ കുബര്‍നാഗയുമായി ഉള്ള വിവാഹം പരാമര്‍ശിക്കുന്നു. ചന്ദ്രഗുപ്തനെ (കന്ദ്രഗുപ്തന്) പരാമര്‍ശിക്കുന്ന [[മഥുര]]യില്‍ നിന്നും ലഭിച്ച ഒരു സ്തുപത്തിന്റെ പഴക്കം ക്രി.വ. 388 എന്ന് നിര്‍ണ്ണയിച്ചിരിക്കുന്നു.<ref>Falk, Harry. (2004) "The {{IAST|Kaniṣka}} era in Gupta Records." ''Silk Road Art and Archaeology'' 10. Kamakura: The Institute of Silk Road Studies, pp. 167-176.</ref>
 
ചന്ദ്രഗുപ്തന് നാഗ രാജകുമാരിയായ കുബര്‍നാഗയില്‍ ജനിച്ച മകളായ പ്രഭാവതിയെ ശക്തനായ [[Vakataka|വകാതക]] രാജാവായ [[Rudrasena II|രുദ്രസേനന്‍ രണ്ടാമന്]] വിവാഹംചെയ്തു കൊടുത്തു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്