"കെ.എം. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| occupation =
}}
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണ് '''സർദാർ കെ.എം പണിക്കർ'''. '''സർദാർ കാവാലം മാധവ പണിക്കർ''' എന്നാണ് പൂർണ്ണ നാമം.(ജൂൺ 3 ,1895<ref>[http://www.hindu.com/mag/2004/05/09/stories/2004050900160300.htm A tribute to smaller states]</ref> ഡിസംബർ 10, 1963) പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന [[തിരുവിതാംകൂർ|തിരുവിതാംകൂറി]]ൽ 1895 ജൂൺ 3 ന് ജനനം. [[രാജ്യസഭ]]യിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.<ref name="ibn1"/><ref name="janam1"/>
 
==ആദ്യകാലവും വിദ്യാഭ്യാസവും==
[[ഓക്സ്ഫഡ് സർവകലാശാല|ഓക്സ്ഫോർഡി]]ലെ [[ക്രൈസ്റ്റ് ചർച്ച് കോളെജ്|ക്രൈസ്റ്റ് ചർച്ച് കോളജിൽ]] നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് ലണ്ടനിലെ മിഡ്ഡിൽ ടെംബ്‌ൾ ബാറിൽ അഭിഭാഷകാനായി പരിശീലനം നേടി.
 
==ഔദ്യോഗിക രംഗത്ത്==
ഇന്ത്യയിലേക്ക് മടങ്ങിയ സർദാർ പണിക്കർ ആദ്യം [[അലിഗഢ് മുസ്ലിം സർവകലാശാല|അലീഗഢ് മുസ്ലിം സർവകലാശാലയിലും]] പിന്നീട് കൽകട്ട സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925 ൽ [[ഹിന്ദുസ്ഥാൻ ടൈംസ്|ഹിന്ദുസ്ഥാൻ ടൈംസിന്റെ]] പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറ്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. പാട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീട് ബികാനെർ സംസ്ഥാനത്തിന്റെയും വിദേശകാര്യ മന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944 - 47).
 
ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്ക് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948-53),ഫ്രാൻസ് (1956-59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള [[ഫസൽ അലി കമ്മീഷൻ|സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ]] അംഗമായിരുന്നു അദ്ദേഹം.<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15666678&programId=1073753987&tabId=0&contentType=EDITORIAL&BV_ID=@@@</ref> പിന്നീട് അക്കാദമിക രംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. [[ഐക്യരാഷ്ട്ര സഭ]]യിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെഎം പണിക്കർ ആയിരുന്നു. സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
== രാജ്യസഭാംഗത്വം ==
"https://ml.wikipedia.org/wiki/കെ.എം._പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്