"അഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കർണാട്ടിക് റോക്ക് ബാന്റ്
Content deleted Content added
'ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു കർണാട്ടിക് റോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

05:37, 8 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു കർണാട്ടിക് റോക്ക് ബാന്റാണ് അഗം. 2003 ലാണ് ഈ ബാൻഡ് രൂപീകരിച്ചത്. ഹരീഷ് ശിവരാമകൃഷ്ണൻ (വോക്കൽ) സ്വാമി സീതാരാമൻ (കീബോർഡ്, ഗാനരചന), ടി പ്രവീൺ കുമാർ (ലീഡ് ഗിത്താർ), ആദിത്യ കശ്യപ് (ബാസ് ഗിത്താർ, ബാക്കിംഗ് വോക്കൽസ്), ശിവകുമാർ നാഗരാജൻ (താളവാദ്യങ്ങൾ) ), ജഗദീഷ് നടരാജൻ (റിഥം ഗിത്താർ), യാദുനന്ദൻ (ഡ്രമ്മർ) എന്നിവരാണ് നിലവിൽ ഇതിലെ കലാകാരന്മാർ[1]. 2012 ൽ സൂരജ് സതീഷിന് പകരം റിഥം ഗിറ്റാറിസ്റ്റായി ജഗദീഷ് നടരാജനും വിഗ്നേഷ് ലക്ഷ്മിനാരായണന് പകരക്കാരനായി ആദിത്യ കശ്യപ് ബേസ് ഗിറ്റാറിലും എത്തുകയുണ്ടായി. മലയാളം മ്യൂസിക് ചാനലായ കപ്പ ടിവിയിൽ പരിപാടികൾ അവതരിപ്പിച്ചതോടെ കേരളത്തിലെ യുവാക്കൾക്കിടയിൽ ഈ ബാൻഡ് ഏറെ പ്രശസ്തമായി.

അവലംബം

"https://ml.wikipedia.org/w/index.php?title=അഗം&oldid=3270228" എന്ന താളിൽനിന്ന് ശേഖരിച്ചത്