"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
ന്യായ-ദര്‍പ്പണം എന്ന കൃതി അനുസരിച്ച് ചന്ദ്രഗുപ്തന്റെ മൂത്ത സഹോദരനായ [[രാമഗുപ്തന്‍]] [[പടിഞ്ഞാറന്‍ സത്രപര്‍|പടിഞ്ഞാറന്‍ സത്രപരിലെ]] [[Saka|ശാക]] രാജാവായ [[Rudrasimha III|രുദ്രസിംഹന്‍ മൂന്നാമനില്‍]] നിന്നേറ്റ പരാജയത്തെ തുടര്‍ന്ന്, തന്റെ രാജ്ഞിയായ ധ്രുവസ്വാമിനിയെ രുദ്രസിംഹന് അടിയറവു വെയ്ക്കേണ്ടി വന്നു. ഈ നാണക്കേട് ഒഴിവാക്കാനായി കൊട്ടാരത്തിലെ ദാസിയും ചന്ദ്രഗുപ്തനു പ്രിയപ്പെട്ടവളുമായ മാധവസേനയെ രാജ്ഞിയായി വേഷം ധരിപ്പിച്ച് അയയ്ക്കാന്‍ ഗുപ്തന്മാര്‍ തീരുമാനിച്ചു. എന്നാല്‍ ചന്ദ്രഗുപ്തന്‍ ഈ പദ്ധതി തിരുത്തി സ്വയം രാജ്ഞിയായി വേഷം ധരിച്ച് പോവുന്നു. പിന്നീട് രുദ്രസിംഹനെയും, പിന്നാലെ സ്വന്തം സഹോദരന്‍ [[Ramagupta|രാമഗുപ്തനെയും]] ചന്ദ്രഗുപ്തന്‍ കൊല്ലുന്നു. ധ്രുവസ്വാമിനിയെ ചന്ദ്രഗുപ്തന്‍ വിവാഹം കഴിക്കുന്നു.
 
വിശാഖദത്തന്‍ ഈ സംഭവങ്ങളില്‍ എന്തൊക്കെ സാഹിത്യ സ്വാതന്ത്ര്യങ്ങള്‍ എടുത്തു എന്ന് അറിയില്ല, എന്നാല്‍ [[വൈശാലി|വൈശാലിയില്‍]] നിന്നുലഭിച്ച കളിമണ്‍ കട്ടകളില്‍ അവരെ 'മഹാദേവി ധ്രുവസ്വാമിനി' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇത് ധ്രുവദേവി രാജാവിന്റെ പട്ടമഹിഷിയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. ചന്ദ്രഗുപ്തന്റെ മകനായ [[Kumara Gupta I|കുമാരഗുപ്തന്‍ ഒന്നാമന്‍]] നിര്‍മ്മിച്ച ബില്‍സാദ് സ്തൂപത്തിലും ഇവരെ മഹാദേവി ധ്രുവദേവി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. [[വിദിഷ|വിദിഷയിലെ]] ജില്ലാ പുരാവസ്തു മ്യൂസിയത്തിലെ ചില ജൈന രൂപങ്ങളിലെ ലിഖിതങ്ങളിലും വിദിഷയില്‍ നിന്നും ലഭിച്ച ചില ചെമ്പ് നാണയങ്ങളിലും രാമഗുപ്തനെ പരാമര്‍ശിക്കുന്നു.
 
വിശാഖദത്തന്റെ നാടകത്തില്‍ ധ്രുവദേവിയും ചന്ദ്രഗുപ്തനും പ്രധാന കഥാപാത്രങ്ങളാണെങ്കിലും വിധവയായ സ്വന്തം സഹോദരപത്നിയെ വിവാഹം കഴിക്കുന്നതിന് നാടകകൃത്ത് ഒരു പ്രാധാന്യവും നല്‍കുന്നില്ല. എന്നാല്‍ പില്‍ക്കാല ഹിന്ദു രാജാക്കന്മാര്‍ ഇത്തരം വിവാഹത്തെ വിമര്‍ശിച്ചു. [[Amoghavarsha|അമോഘവര്‍ഷന്‍ ഒന്നാമന്റെ]] സഞ്ജന്‍ ചെമ്പ് ലിഖിതങ്ങളിലും, [[രാഷ്ട്രകൂടര്‍|രാഷ്ട്രകൂട]] രാജാവായ ഗോവിന്ദന്‍ നാലാമന്റെ സങ്കാലി, കാംബേ തകിടുകളിലും ഈ സംഭവത്തിന്റെ വിമര്‍ശനം കാണാം.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്