"റോണ്ട്ഗെനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

376 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഈ മൂലകത്തിനെ ചെമ്പ്, വെള്ളി, സ്വർണ്ണം എന്നിവയടങ്ങുന്ന 11-ആം ഗ്രൂപ്പിൽ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്നുവെങ്കിലും, ഇത് രാസപരമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പ്രധാനകാരണം കൂടിയ അർധായുസ്സുള്ള ഒരു ഐസോടോപ്പിന്റെ അഭാവം തന്നെയാണ്. മാത്രവുമല്ല റോൺഗെനിയത്തിന്റെ ബാഹ്യതമ ഇലക്ട്രോൺ വിന്യാസം 6d9 7s2 (nd9(n+1)s2) ആണ്. ഇത് 11-ആം ഗ്രൂപ്പിലെ മറ്റു മൂലകങ്ങളിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു (nd10 (n+1)s1). അതിനാൽ റോണ്ട്ഗെനിയം രാസപരമായി വ്യത്യാസം പ്രദർശിപ്പിച്ചേക്കാം.
 
11-ആം ഗ്രൂപ്പിലെ ലോഹങ്ങളെ സാധാരണയായി ഉത്കൃഷ്ടലോഹങ്ങളായാണ് ഗണിക്കുന്നത്. അവയുടെ രാസപ്രവർത്തനതിലേർപ്പെടാനുള്ള വിമുഖതയാണ് ഇതുനു കാരണം. ഗ്രൂപ്പിൽ മുകളിൽനിന്നു താഴേക്കു പോകും തോറും ഉത്കൃഷ്ടത കൂടിവരുന്നു. ഇവ മൂന്നും [[ഫ്ലൂറിൻ]], [[ക്ലോറിൻ]], [[ബ്രോമിൻ]] എന്നീ ഹാലൊജനുകളുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നു. ചെമ്പ് ഓക്സിജനുമായി പ്രവർത്തിക്കുമെങ്കിലും, വെള്ളിയും, സ്വർണ്ണവും പ്രവർത്തിക്കുന്നില്ല. ചെമ്പും, വെള്ളിയും സൾഫറുമായും, ഹൈഡ്രജൻ സൾഫൈഡുമായും പ്രവർത്തിക്കുന്നു. ഇതേ രീതി തുടരുകയാണെങ്കിൽ റോണ്ട്ഗെനിയം [[ക്ലോറിൻ]], [[ബ്രോമിൻ]] എന്നീ ഹാലൊജനുകളുമായിപ്പോലും രാസപ്രവർത്തനത്തിലേർപ്പെടാൻ സാധ്യതയില്ലവിമുഖത കാണിച്ചേക്കാം. പക്ഷെ ഫ്ലൂറിനുമായി പ്രവർത്തിച്ച് റോണ്ട്ഗെനിയം ട്രൈഫ്ലൂറൈഡ് (RgF<sub>3</sub>), റോണ്ട്ഗെനിയം പെന്റാഫ്ലൂറൈഡ് (RgF<sub>5</sub>) എന്നീ സംയുക്തങ്ങൾ നിർമിച്ചേക്കാം. കോപ്പർനിഷ്യത്തിനു ശേഷം, സൈദ്ധാന്തികമായി, ആവർത്തനപ്പട്ടികയിലെ രണ്ടാമത്തെ ഏറ്റവും ഉത്കൃഷ്ടമായ ലോഹമാണ് റോണ്ട്ഗെനിയം, (Rg<sup>3+</sup>/Rg -> 1.9 V).
 
{{Chem-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3269531" എന്ന താളിൽനിന്ന് ശേഖരിച്ചത്