"ഇബ്‌നു ഹജർ അൽ ഹൈതമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഷിഹാബൂദ്ദീൻ അബൂൽ അബ്ബാസ് അഹ്മദ് ഇബ്‌നു മുഹമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:02, 4 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഷിഹാബൂദ്ദീൻ അബൂൽ അബ്ബാസ് അഹ്മദ് ഇബ്‌നു മുഹമ്മദ് ഇബ്‌നു അലി  ഇബ്‌നു ഹജർ അൽ ഹയ്തമി അൽമക്കി(909 എ.എച്ച് - 973 എ.ച്ച്) മുഹമ്മദീയ്യനും ഇസ്ലാമിക് കർമശാസ്ത്രത്തിൽ  ശാഫി മസ്ഹബിലെ അറിയപ്പെട്ട കർമശാത്രജ്ഞനും ഗ്രന്തകാരനുമാണ്. മസ്ഹബിലെ ഫത്‌വ നൽകുന്ന വിഷയത്തിൽ ഇമാം റംലിയോട് തുല്ല്യനാണ്.

ജീവചരിത്രം

ജനനവും വിദ്യാഭ്യാസവും

ഹിജ്‌റ വർഷം 909 റജബ് മാസം മിസ്വ്‌റിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അബൂ ഹൈതം എന്ന പ്രദേശത്ത് ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ വളർത്തിയത് ശംസുദ്ധീൻ ഇബ്ൻ അബൂ ഹമായിലും ശംസുദ്ദീനു ശ്ശന്നാവിയുമായിരുന്നു.  അവരുടെ നിർദേശമനുസരിച്ച് അഹ്മദുൽ ബദവിയിൽ നിന്ന് ബാല പാഠങ്ങൾ പഠിച്ചതിന് ശേഷം ഈജിപ്തിലെ പ്രസിദ്ധ യൂണിവേഴ്‌സിറ്റിയായ ജാമിഅ അൽ അസ്ഹറിൽ തുടർ പഠനം നടത്തുകയും ഖൂർആൻ മനപ്പാഠമാക്കുകയും ചെയ്തു.  ഇരുപത് വയസ്സ് തികയും മുമ്പ് തന്നെ ഗൂരുവര്യന്മാർ ഫത്‌വ നൽകാനും ക്ലാസെടുക്കാനുമുള്ള അനുവാദം നൽകി. ഖുർആൻ വ്യാഖ്യാനം, നബിയുടെ ഹദീസുകൾ, തർക്കശാസ്ത്രം, കർമശാസ്ത്രം, ഫറാഇള്, കണക്ക്, സ്വൂഫിസം എന്നിവയിൽ പാണ്ഡിത്യം നേടി. അദ്ദേഹത്തിന്റെ ഉപ്പാപ്പ ആവശ്യത്തിന് മാത്രമേ സംസാരിച്ചിരുന്നുള്ളു. കല്ലിനെ പോലെ നിശബ്ദനായ വ്യക്തിയായിരുന്നത് കൊണ്ട് 'കല്ല്' എന്ന അർത്ഥം വരുന്ന ഹജർ എന്ന പേരിൽ പ്രസിദ്ധനായി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജനങ്ങൾകിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇദ്ധേഹത്തിലേക്ക് ചേർത്തിയാണ് ഇബ്‌നുഹജർ എന്ന പേര് വന്നത്.

ഗുരുവര്യന്മാർ

*ഇമാം സകരിയ്യൽ അൻസ്വാരി

*ഷെയ്്ഖ് അബ്ദുൽ ഹഖ് അൽസിൻബാത്വി

*ശംസുല് മഷ്ഹദി

*അശ്ശംസു സുംഹൂദി

*അൽ അമീനുൽ ഉമരി

*ശിഹാബുദ്ദീനുൽ റംലി

*അബുൽ ഹസനുൽ ബകരി

*അശ്ശംസുൽ കാനിൽ ളയ്‌റൂത്തീ

*ശിഹാബുബ്‌നു നജ്ജാരിൽ ഹംബലി

*ശിഹാബുബ്‌നു സ്വാഇഅ്

മക്കയിലേക്കുള്ള പലായനം

ഇബ്‌നുഹജർ അൽ ഹൈതമി 1527 ൽ തന്റെ അധ്യാപകനായ അബുൽ ഹസൻ ബക്‌രിയോടൊപ്പം മക്കയിൽ പോയി ഹജ്ജ് നിർവഹിച്ചു. ഈ യാത്രയിലാണ് കർമശാസത്രത്തിൽ ഗ്രന്തമെഴുതാൻ തീരുമാനിച്ചത്. 1533 വീണ്ടും മക്കയിൽ പോവുകയും അവിടെ സ്ഥിര താമസമാക്കുകയും ചൈതു. മക്കയിൽ രചന, അധ്യാപനം, ഫത്‌വാ നിർവഹണം എന്നിവയിൽ കേന്ദ്രീകരിച്ചു. ശാഫീ കർമശാസ്ത്രം ഹദീസ്, ഹദീസ് വ്യാഖ്യാനം, ഖവാഇദുല് അഖാഇദ്് എന്നിവയിൽ കൃതികൾ രചിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് തന്റെ ഏറ്റവും പ്രസിദ്ധമായ തുഹ്ഫതുൽ മുഹതാജ് ബിഷർഹിൽ മിൻഹാജ് എന്ന കൃതി രചിക്കുന്നത്. ഇമാം നവവിയുടെ മിൻഹാജുത്വാലിബീൻ എന്ന കൃതിയുടെ വ്യാഖ്യാനമായിരുന്നു ഈ കൃതി.

മരണം

ഹിജ്‌റ വർഷം 973ൽ മക്കയിൽ അന്തരിച്ചു. ജന്നതുൽ മുഅല്ലയിൽ സംസ്‌കരിച്ചു.

"https://ml.wikipedia.org/w/index.php?title=ഇബ്‌നു_ഹജർ_അൽ_ഹൈതമി&oldid=3269064" എന്ന താളിൽനിന്ന് ശേഖരിച്ചത്