"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ഗ്രാമർ പ്രശ്നം മാറ്റി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
}}
 
ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക നായകനുമാണ് '''രബീന്ദ്രനാഥ ടാഗോർ''' (রবীন্দ্রনাথ ঠাকুর [[മേയ് 7]] [[1861]] – [[ഓഗസ്റ്റ് 7]] [[1941]]), '''ഗുരുദേവ്‌''' എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നുചെയ്തിരുന്നു.
കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും [[ബംഗാളി സാഹിത്യം|ബംഗാളി സാഹിത്യ]]ത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. ഗീതാഞ്ജലി ക്ക്1913-ൽ സാഹിത്യത്തിനുള്ള [[നോബൽ പുരസ്കാരം]] ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന [[ഏഷ്യ|ഏഷ്യയിലെ]] ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം [[കവിതാ സമാഹാരങ്ങൾ]], രണ്ടായിരത്തി മുന്നൂറോളം [[ഗാനങ്ങൾ]], അൻപത് [[നാടകം|നാടകങ്ങൾ]], കലാഗ്രന്ഥങ്ങൾ, [[ലേഖന സമാഹാരങ്ങൾ]] തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. [[ബംഗാൾ|ബംഗാളിലെ]] മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, [[അബനീന്ദ്രനാഥ ടാഗോർ]], [[ഗഗനേന്ദ്രനാഥ ടാഗോർ]] എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും, [[മതം|മത]]-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.
 
"https://ml.wikipedia.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്