"പൗരത്വ ഭേദഗതി ആക്റ്റ്, 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.208.221.251 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 16:
[[ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)|2014 ലെ തിരഞ്ഞെടുപ്പിൽ]] ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന് [[ഭാരതീയ ജനതാ പാർട്ടി]] വാഗ്ദാനം ചെയ്തിരുന്നു.<ref>{{Cite web|url=https://www.hindustantimes.com/india/bjp-offer-of-natural-home-for-hindu-refugees-triggers-debate/story-aU5sVqOSrWCpcIE29qMKXJ.html|title=BJP offer of ‘natural home’ for Hindu refugees triggers debate|access-date=10 December 2019|date=9 April 2014|website=Hindustan Times|language=en}}</ref> 2014 ലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഹിന്ദു അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും അവർക്ക് അഭയം നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പൗരത്വ (ഭേദഗതി) ബിൽ 2016 ലോക്സഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തെങ്കിലും [[വടക്കു കിഴക്കൻ ഇന്ത്യ|വടക്കുകിഴക്കൻ ഇന്ത്യയിൽ]] വ്യാപകമായ രാഷ്ട്രീയ എതിർപ്പും പ്രതിഷേധവും ഉയർന്നിരുന്നു. [[ബംഗ്ലാദേശ്|ബംഗ്ലാദേശിൽ]] നിന്നുള്ള കുടിയേറ്റക്കാരുടെ വരവോടെ വടക്കുകിഴക്കൻ ഇന്ത്യയുടെ ജനസംഖ്യാശാസ്‌ത്രം മാറുമെന്നായിരുന്നു അവരുടെ പ്രധാന ആശങ്ക. <ref>{{Cite web|url=https://indianexpress.com/article/explained/assam-protests-citizenship-amendment-bill-nrc-northeast-bandh-5543785/|title=Explained: Why Assam, Northeast are angry|access-date=14 February 2019|website=Indian Express}}</ref> <ref name=":3">{{Cite web|url=https://timesofindia.indiatimes.com/india/bringing-ilp-for-manipur-3-ne-states-will-be-out-of-cab/articleshow/72449076.cms|title=Bringing ILP for Manipur, 3 NE states will be out of CAB|access-date=11 December 2019|last=Jain|first=Bharti|date=10 December 2019|website=The Times of India|archive-url=|archive-date=}}</ref>
 
2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ പ്രകടന പത്രിക ബിൽ കൊണ്ടുവരാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചിരുന്നു. [[ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി)|നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്]] (എൻ‌ആർ‌സി) 2019 ൽ [[ആസാം|അസ്സാം]] സംസ്ഥാനത്ത് പുതുക്കി പ്രസിദ്ധീകരിച്ചിരുന്നു, 19 ലക്ഷം താമസക്കാർ ഈ പട്ടിക പ്രകാരം പൗരത്വത്തിന് പുറത്താണ്. അവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്, എന്നത് ഈ ഭേദഗതി പെട്ടെന്ന് കൊണ്ടുവരാൻ നിമിത്തമായി എന്ന് വിലയിരുത്തപ്പെടുന്നു<ref name=":5">{{Cite web|url=https://www.hindustantimes.com/columns/the-cab-nrc-package-is-flawed-and-dangerous/story-mHB05zOPf20vlcnSydvQdI.html|title=The CAB-NRC package is flawed and dangerous|access-date=11 December 2019|date=7 December 2019|website=Hindustan Times|language=en}}</ref>.
 
== നിയമനിർമ്മാണ ചരിത്രം ==
"https://ml.wikipedia.org/wiki/പൗരത്വ_ഭേദഗതി_ആക്റ്റ്,_2019" എന്ന താളിൽനിന്ന് ശേഖരിച്ചത്