"നൂറുദ്ദീൻ സിൻകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1146 മുതൽ 1174 വരെ ഡമസ്കസ് ആലപ്പോ പ്രവിശ്യകൾ ഭര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
==ജീവരേഖ==
തുർക്കിക്ക് - സെർജ്ജുക് പ്രതിനിധിയായി ആലപ്പോ മൊസൂൾ നഗരങ്ങൾ ഭരിച്ചിരുന്ന പ്രവിശ്യാ ഭരണാധികാരി ഇമാമുദ്ധീൻ സിങ്കിയുടെ രണ്ടാമത്തെ മകനായാണ് നൂറുദീൻ ജനിക്കുന്നത്. ക്രൂസേഡിൻസിനെതിരെ പോരാട്ടം നയിച്ച് കൊണ്ടിരുന്ന ഇമാമുദ്ദീൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നൂറുദ്ധീൻ ആലപ്പോയുടെ അധികാരവും സഹോദരനായ സൈഫുദ്ധീൻ മൊസൂളിൻറെ അധികാരവും പങ്കിട്ടെടുത്തു.
പിതാവിൻറെ പാത പിന്തുടർന്ന് യൂറോപ്യൻ ക്രൂസേഡിൻസിനെതിരെ പടപൊരുതാനായിരുന്നു നൂറുദ്ധീനും ആഗ്രഹിച്ചത്. ഈ ആഗ്രഹങ്ങളുടെയൊക്കെ ലക്ഷ്യം യൂറോപ്യർ കീഴടക്കിയ [[ജെറുസലേം]] തിരിച്ചു പിടിച്ചു വിശുദ്ധ ആരാധനാലയമായി കരുതപ്പെടുന്ന ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കുകയായിരുന്നു.<ref>Runciman, Steven (1952). A History of the Crusades. Vol. II: The Kingdom of Jerusalem. Cambridge University Press</ref>
 
ബാല്യത്തിൽ സുഹൃത്ത് സലാഹുദ്ദീൻ പിതാവിനോടൊപ്പം സൂഫി സന്യാസി കൈലാനിയുടെ ആശ്രമത്തിൽ സന്ദർശനം നടത്തിയപ്പോൾ കൈലാനി സലാഹുദ്ധീൻറെ കഴുത്ത് തടവുകയും അവിടെയുണ്ടായിരുന്ന മറ്റൊരു യോഗി യോഗി ഇരുവരെയും കൂട്ടി ഒരു ആധ്യാത്മികൻ തടി കൊണ്ട് നിർമ്മിച്ച മിമ്പർ (പ്രസംഗപീഠം) കാട്ടി കൊടുക്കുകയും ഉണ്ടായി. നൂറു കണക്കിന് പേർ ആവശ്യപ്പെട്ടിട്ടും അദ്ദേഹമത് നൽകിയില്ലെന്നും ബൈത്തുൽ മുഖദ്ദസിൽ സ്ഥാപിക്കുവാനാണ് ഇത് നിർമ്മിച്ചതെന്ന മറുപടിയാണ് നൽകിയതെന്നും സൂഫി ആ ബാലനെ ഓർമ്മിപ്പിച്ചു. പിൽകാലത്ത് സലാഹുദ്ദീൻ ഈ സംഭവം നൂറുദ്ദീനുമായി പങ്കു വെക്കുകയും [[ജെറുസലേം]] തിരിച്ചു പിടിച്ചു പ്രസംഗപീഠം സ്ഥാപിക്കണമെന്ന കലാശായ മോഹം ഇരുവരിലും ഉടലെടുക്കുകയുമുണ്ടായി.
അധികാരം കരസ്ഥമായതിനെ തുടർന്ന് നൂറുദ്ദീൻ സങ്കി ഭീമാകാരമായ രീതിയിൽ നിർമ്മിച്ച പ്രസംഗ പീഠം ബൈത്തുൽ മുഖദ്ദസിൽ പ്രതിഷ്ടിക്കാനായി ഒരുക്കി. കൈയും മെയ്യും ഒരുക്കി പോരാത്തത്തിനിറങ്ങിയ നൂറുദ്ദീൻ ഒരോ പ്രദേശങ്ങളായി തൻറെ അധീനതയിലേക്കാക്കി.
Line 12 ⟶ 11:
 
==ഇതിഹാസം ==
സത്സ്വഭാവത്തിനുടമയായിരുന്നു നൂറുദ്ദീൻ എന്നാണു ചരിത്രകാരന്മാർ വിശേഹിപ്പിക്കുന്നത്. <ref>{{sfn|Runciman|, Steven (1952|p=398}}). A History of the Crusades. Vol. II: The Kingdom of Jerusalem. Cambridge University Press.</ref>ഭരണമേറ്റെടുത്തതിനെ തുടർന്ന് വ്യവസ്ഥാപിതമായ രീതിയിൽ നഗരങ്ങൾ കെട്ടിപ്പടുക്കുകയും നികുതികൾ ലഘൂകരിക്കുകയും ചെയ്തിരുന്നു. തന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ വിശ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പണിയാൻ പ്രതേകം താല്പര്യമെടുത്തിരുന്നു.<ref>{{sfn|Raby|, Julian (2004|). "Nur Al-Din, the Qstal al-Shu-aybiyya, and the "Classical Revival"". Muqarnas: Essays in Honor of J.M. Rogers. Brill. 21.p=300}}</ref> യാത്രക്കാർക്കും തീർത്ഥാടക സഞ്ചാരികൾക്കും വാഴയാർക്കിൽ സത്രങ്ങൾ സ്ഥാപിച്ചു. ഉദ്യാനങ്ങളും ശുചി മുറികളും സ്ഥാപിക്കാനായി ഉത്സാഹിച്ചു. ആഴ്കളിൽ ഓരോ പ്രവിശ്യകളിലും ദർബാർ സംഘടിപ്പിക്കുകയും ജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുകയും പ്രാദേശിക ഭരണ സംവിധാനത്തിലുള്ള ഉദ്യോഗസ്ഥരെ പറ്റി അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഭരണ സംവിധാനമായിരുന്നു ഇദ്ദേഹത്തിൻറെത്.
 
മത ഭക്തനായ ഒരു ഭരണാധികാരിയായിരുന്നു ഇദ്ദേഹം. മതപാഠശാലകളും സൂഫി ആശ്രമങ്ങളും നിർമ്മിച്ച് നൽകുകയും ഖാൻഖാഹുകളിൽ നടക്കുന്ന മൗലീദ് ധിക്കർ അടക്കമുള്ള ആചാരങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തു. സൂഫിസത്തോട് പ്രതിപത്തി ഉണ്ടായിരുന്ന ഇദ്ദേഹം ത്വരീഖ സ്വീകരിക്കുകയും മെക്ക തീർത്ഥാടനത്തിന് ശേഷം ആധ്യാത്മികതയിലേക്ക് പൂർണ്ണ സമർപ്പണം ചെയ്യുകയുമുണ്ടായി. ഷാഫി ഹനഫി കർമ്മശാസ്ത്ര പഠന കേന്ദ്രങ്ങളും പള്ളികളും രാജ്യമൊട്ടുക്കും സ്ഥാപിക്കുകയും ഈ കർമ്മശാസ്ത്ര പണ്ഡിതരെ മതമേധാവികളായി നിയമിക്കുകയുമുണ്ടായി.<ref>{{sfn|Jotischky|, Andrew (2017|). Crusading and the Crusader States. Routledge p=121}}</ref>
 
1174 മെയ് 15 ന് തൻറെ അമ്പത്തിയാറാം വയസ്സിൽ [[ജെറുസലം]] കീഴടക്കാനുള്ള മോഹം ബാക്കി വെച്ച് നൂറുദ്ധീൻ സങ്കി മരണപ്പെട്ടു.<ref>Gabrieli, Francesco (1984), Arab Historians of the Crusades, Berkeley: University of California Press, ISBN 978-0-520-05224-6</ref> പിതാവിൻറെ അഭിലാഷത്തിനെതിരായി പ്രവർത്തിച്ചു ചേരിതിരിഞ്ഞു പരസ്പരം യുദ്ധത്തിലേർപ്പർട്ടിരുന്ന മക്കളിൽ നിന്നും അധികാരം സലാഹുദ്ദീൻ തൻറെ നിയന്ത്രണത്തിൽ കൊണ്ട് വരികയും [[ജെറുസലേം]] കീഴടക്കി ബൈത്തുൽ മുഖദ്ദസിൽ മിമ്പർ പ്രതിഷ്ടിച്ചു കൊണ്ട് നൂറുദീന്റെ ചിരകാലസ്വപനം പ്രാവർത്തികമാക്കി.
 
==അവലംബം==
Line 34 ⟶ 33:
*{{Citation |title=Arab Historians of the Crusades |last=Gabrieli |first=Francesco |year=1984 |publisher=University of California Press |location=Berkeley |isbn=978-0-520-05224-6 |url-access=registration |url=https://archive.org/details/arabhistoriansof00gabr }}
*[[Steven Runciman]], ''A History of the Crusades, vol. II: The Kingdom of Jerusalem''. [[Cambridge University Press]], 1952
 
[[വർഗ്ഗം:രാജാക്കന്മാർ]]
[[വർഗ്ഗം:ഇസ്ലാമിക ചരിത്രം]]
[[വർഗ്ഗം:1193-ൽ മരിച്ചവർ]]
[[വർഗ്ഗം:മെയ് 15-ന് മരിച്ചവർ]]
[[വർഗ്ഗം:കുരിശുയുദ്ധനേതാക്കൾ]]
[[വർഗ്ഗം:സൂഫി പോരാളികൾ]]
"https://ml.wikipedia.org/wiki/നൂറുദ്ദീൻ_സിൻകി" എന്ന താളിൽനിന്ന് ശേഖരിച്ചത്