"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 5:
ഓരോ കാര്‍ബണ്‍ ആറ്റത്തിനും 4 ബന്ധനങ്ങള്‍ ഉണ്ടായിരിക്കും ([[C-H ബന്ധനം|C-H]] അല്ലെങ്കില്‍ [[C-C ബന്ധനം]]). ഓരോ ഹൈഡ്രജന്‍ ആറ്റവും ഒരു കാര്‍ബണ്‍ ആറ്റവുമായി ബന്ധിക്കപ്പെട്ടിരിക്കും. ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണുകളുടെ ഒരു പരമ്പരയെ കാര്‍ബണ്‍ നട്ടെല്ല് അല്ലെങ്കില്‍ കാര്‍ബണ്‍ ചങ്ങല എന്ന് വിളിക്കുന്നു. സാധാരണയായി ഒരു ആല്ക്കെയ്നിലെ കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണമാണ് അതിന്റെ വലിപ്പം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നത്.
പൂരിത ഹൈഡ്രോകാര്‍ബണുകള്‍ 3 ഘടനകളില്‍ കാണപ്പെടുന്നു. രേഖീയ ഘടനയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ പാമ്പിന്റെ രൂപത്തിനു സമാനമായ രീതിയില്‍ ബന്ധിക്കപ്പെട്ടിരിക്കും (പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''+2</sub>'''). ശാഖാ ഘടനയില്‍ കാര്‍ബണ്‍ ചങ്ങല ഒന്നോ അതിലധികമോ ഭാഗങ്ങളില്‍ പല ദിശകളിലേക്ക് വേര്‍പിരിയും(പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''+2</sub>, ''n''>3'''). ചാക്രിക ഘടനയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ വൃത്ത രൂപത്തിലായിരിക്കും ബന്ധിക്കപ്പെട്ടിരിക്കുന്നത് (പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''</sub>, ''n''>2'''). ഐ.യു.പി.എ.സി-യുടെ നിര്‍വചനം അനുസരിച്ച് ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ആല്‍ക്കെയ്നുകളും മൂന്നാമത്തേത് ചാക്രികആല്ക്കെയ്നുമാണ് (സൈക്ലോആല്ക്കെയ്ന്). അതായത്, പൂരിത ഹൈഡ്രോകാര്‍ബണുകളെ ആല്‍ക്കെയ്നുകളെന്നും സൈക്ലോആല്ക്കെയ്നുകളെന്നും വിഭാഗിച്ചിരിക്കുന്നു. സാങ്കേതികമായി സക്ലോആല്ക്കെയ്നുകള് ആല്ക്കെയ്നുകളല്ല. സക്ലോആല്ക്കെയ്നുകളെ സൈക്ലിക് ആല്‍ക്കെയ്നുകളെന്നും വിളിക്കുന്നു.
സൃഷ്ടിക്കാനാവുന്നതില്‍ ഏറ്റവും ലളിതമായ ആല്‍ക്കെയ്ന്‍ മീഥെയ്ന്‍ ആണ്. ബന്ധനത്തിലേര്പ്പെടാവുന്ന കാര്‍ബണുകളുടെ എണ്ണത്തിന് പരിധിയില്ല. തന്മാത്ര ഒരു ഹൈഡ്രോകാര്‍ബണും അചാക്രികവും അപൂരിതവുമായിരിക്കണമെന്നത് മാത്രമാണ് ഒരു ആല്ക്കെയ്നാകുന്നതിനുള്ള നിബന്ധനകള്‍. അപൂരിത എണ്ണകളും മെഴുകുകളും വലിയ അപൂരിത ഹൈഡ്രോകാര്‍ബണുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയില്‍ പ്രധാന കാര്‍ബണ്‍ ചങ്ങലയിലെ കാര്‍ബണുകളുടെ എണ്ണം മിക്കപ്പോഴും 10-നേക്കാള്‍ അധികമായിരിക്കും.
{{അപൂര്‍ണ്ണം}}
[[en:Alkane]]
|