"ദിനപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clear details
cleaning
വരി 1:
{{prettyurl|Newspaper}}
{{ആധികാരികത}}
വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു അച്ചടി മാധ്യമത്തെയാണ് സാധാരണയായി '''ദിനപത്രം''' അഥവാ '''വർത്തമാനപ്പത്രം''' എന്ന് പറയുന്നത്. [[രാഷ്ട്രീയം]], [[കല]], [[സംസ്കാരം]], [[സമൂഹം]], [[വാണിജ്യം]], [[വ്യാപാരം]], [[കായികവിനോദം|കായികം]] തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു പത്രത്തിൽ സാധാരണഗതിയിൽ ഉണ്ടാവുക. മിക്ക പരമ്പരാഗത പത്രങ്ങളിലും ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന എഡിറ്റോറിയൽ താളുകൾ ഉണ്ടാകും. [[പരസ്യം]], [[ചരമകോളം]], [[കാർട്ടൂൺ]], [[കാലാവസ്ഥാ]] പ്രവചനം, സാഹിത്യ-ചലച്ചിത്ര-നാടക നിരൂപണങ്ങൾ തുടങ്ങിയവ വർത്തമാനപ്പത്രങ്ങളിലെ മറ്റ് ചില ഇനങ്ങളാണ്. പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾക്കും വർത്തമാനപ്പത്രങ്ങൾ പ്രാധാന്യം കൊടുക്കുന്നു. ദിവസേന പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളാണ് ഏറ്റവും കൂടുതൽ. അവ ദിനപത്രം എന്നറിയപ്പെടുന്നു. മറ്റ് വാർത്താമാദ്ധ്യമങ്ങളുടെ സ്വാധീനം മൂലം ഈയിടെയായി ചില കുറവുകൾ വന്നിട്ടുണ്ടെങ്കിലും ഇന്നും ലോകത്തിൽ ഏറ്റവും പ്രചാരമുള്ള വാർത്താ സ്രോതസ്സ് വർത്തമാനപ്പത്രങ്ങൾ തന്നെയാണ്. ഒരു പത്രത്തിന്റെ രാഷ്ട്രീയം വായനക്കാരനെ വളരയധികം ആഴത്തില് സ്വാധീനിക്കും.
 
{{Newspaper-stub|Newspaper}}
"https://ml.wikipedia.org/wiki/ദിനപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്